CPM | രാജസ്താനിൽ 2 സീറ്റുകളിൽ സിപിഎം മുന്നിൽ; ലീഡ് ചെയ്യുന്നത് സിറ്റിംഗ് എംഎൽഎമാർ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ജയ്പൂർ: (KVARTHA) രാജസ്താൻ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവേ രണ്ട് സീറ്റുകളിൽ സിപിഎം മുന്നിൽ. ഹനുമാന്‍ഗര്‍ ജില്ലയിലെ ഭദ്ര, ബികാനേര്‍ ജില്ലയിലെ ദുംഗാർഗഢ് എന്നിവിടങ്ങളിലാണ് സിപിഎം സ്ഥാനാർഥികൾ ലീഡ് ചെയ്യുന്നത്. രണ്ടും സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റുകളാണ്.
  
CPM | രാജസ്താനിൽ 2 സീറ്റുകളിൽ സിപിഎം മുന്നിൽ; ലീഡ് ചെയ്യുന്നത് സിറ്റിംഗ് എംഎൽഎമാർ

ഭദ്ര മണ്ഡലത്തിൽ സിപിഎം സ്ഥാനാർഥി ബൽവാൻ പൂപുനിയയ്ക്ക് 11,785 വോട്ടുകളാണ് ഇതുവരെ ലഭിച്ചത്. 601 വോട്ടുകൾക്കാണ് അദ്ദേഹം ലീഡ് ചെയ്യുന്നത്. 11,184 വോട്ടുകളുമായി ബിജെപി സ്ഥാനാർത്ഥി സഞ്ജീവ് കുമാറാണ് രണ്ടാം സ്ഥാനത്ത്. ബല്‍വാന്‍ പൂനിയ 23153 വോട്ടിനാണ് 2018ല്‍ വിജയിച്ചത്.

ദുംഗാർഗഡിൽ സിപിഎം സ്ഥാനാർഥി ഗിർദാരിലാൽ മഹിയ 2,269 വോട്ടുകൾക്ക്‌ മുന്നിലാണ്‌. ഇതുവരെ അദ്ദേഹത്തിന് 4,566 വോട്ടുകളാണ് ലഭിച്ചത്. കോൺഗ്രസ് സ്ഥാനാർത്ഥി മംഗൽറാം ഗോദരയാണ് രണ്ടാം സ്ഥാനത്ത്. 2,297 വോട്ടുകൾ. 23896 വോട്ടുകളായിരുന്നു 2018ല്‍ ഗിർദാരിലാൽ മഹിയയുടെ ഭൂരിപക്ഷം.

ശക്തമായ കര്‍ഷക പ്രക്ഷോഭങ്ങളും മാവോയിസ്റ്റ് ആക്രമണങ്ങളുമുണ്ടായ മണ്ഡലങ്ങളിലാണ് സിപിഎം ഇത്തവണയും മുന്നിലുള്ളത്. അഖിലേന്ത്യാ കിസാന്‍ സഭയ്ക്ക് കീഴില്‍ സംസ്ഥാനത്തുടനീളം കര്‍ഷകര്‍ നടത്തിയ സമരങ്ങളാണ് സിപിഎമ്മിന് കരുത്തായത്. 2008ലാണ് സിപിഎം രാജസ്ഥാനില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. ധോദ്, ദാന്തരാംഗഡ്, അനുപ്ഗഡ് എന്നീ മണ്ഡലങ്ങളില്‍ അന്ന് വിജയിക്കാനായി. എന്നാല്‍, 2013ല്‍ രാജസ്ഥാനില്‍ സിപിഎമ്മിന് ഒരാളെ പോലും ജയിപ്പിക്കാന്‍ സാധിച്ചിരുന്നില്ല.

Keywords: Election News, Politics, Rajasthan Election, Cpm, Jaipur, Mla, Congress, Jilla, CPM leads in 2 seats in Rajasthan.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script