Controversy | 'എസ്എഫ്ഐയും സിപിഎമും ഡിവൈഎഫ്ഐയും മുസ്ലിം പെണ്‍കുട്ടികളെ മാത്രം ലക്ഷ്യം വെക്കുന്നുവെന്ന അഭിപ്രായമില്ല'; പരാമർശം വിവാദമായതോടെ വിശദീകരണവുമായി നാസര്‍ ഫൈസി കൂടത്തായി; വിഷയത്തിൽ കരുതലോടെ സിപിഎം; പ്രതികരിക്കാതെ കോൺഗ്രസും മുസ്ലിം ലീഗും; സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപക ചർച്ച തുടരുന്നു

 


കോഴിക്കോട്: (KVARTHA) എസ്എഫ്ഐയും സിപിഎമും ഡിവൈഎഫ്ഐയും മുസ്ലിം പെണ്‍കുട്ടികളെ മാത്രം ലക്ഷ്യം വെക്കുന്നുവെന്ന അഭിപ്രായം തനിക്കില്ലെന്ന് എസ് വൈ എസ് സെക്രടറി നാസര്‍ ഫൈസി കൂടത്തായി. എസ്എഫ്ഐ മിശ്രവിവാഹത്തിന് കാംപയിന്‍ ചെയ്യുകയും ഡിവൈഎഫ്ഐ അത് നടത്തിക്കൊടുക്കുകയുമാണ് ചെയ്യുന്നത്. എല്ലാ മതവിശ്വാസികളില്‍പ്പെട്ടവരെയും മിശ്രവിവാഹത്തിന് പ്രേരിപ്പിക്കുന്നുണ്ട്. മുസ്ലിം പെണ്‍കുട്ടികളുടെ കാര്യം മാത്രമാണ് ഞങ്ങള്‍ പറയുന്നത്, ഇത് ഞങ്ങളെ ബാധിക്കുന്ന വിഷയമായതിനാല്‍ ഞങ്ങള്‍ അതിനെ ഹൈലൈറ്റ് ചെയ്യുന്നു. മറ്റുള്ള വിശ്വാസികളുടെ കാര്യം അവര്‍ പറയട്ടെയെന്നും നാസര്‍ ഫൈസിയെ ഉദ്ധരിച്ച് മാതൃഭൂമി റിപോർട് ചെയ്തു.

Controversy | 'എസ്എഫ്ഐയും സിപിഎമും ഡിവൈഎഫ്ഐയും മുസ്ലിം പെണ്‍കുട്ടികളെ മാത്രം ലക്ഷ്യം വെക്കുന്നുവെന്ന അഭിപ്രായമില്ല'; പരാമർശം വിവാദമായതോടെ വിശദീകരണവുമായി നാസര്‍ ഫൈസി കൂടത്തായി; വിഷയത്തിൽ കരുതലോടെ സിപിഎം; പ്രതികരിക്കാതെ കോൺഗ്രസും മുസ്ലിം ലീഗും; സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപക ചർച്ച തുടരുന്നു

നേരത്തെ, മുസ്ലിം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്രവിവാഹം നടത്തുന്നുവെന്നും സിപിഎമും ഡിവൈഎഫ്‌ഐയുമാണ് ഇതിന് പിന്നിലെന്നുമുള്ള നാസര്‍ ഫൈസിയുടെ പ്രസ്താവന വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ തിരുത്തുമായി അദ്ദേഹം രംഗത്തെത്തിയത്. സുന്നി മഹല്ല് ഫെഡറേഷന്‍ കോഴിക്കോട് ജില്ലാ സാരഥീസംഗമം കൊയിലാണ്ടിയില്‍ ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുന്നതിനിടെയായിരുന്നു നാസര്‍ ഫൈസിയുടെ വിവാദ പരാമർശങ്ങൾ.

ഹിന്ദു, മുസ്‍ലിമിനെ കല്യാണം കഴിച്ചാലേ ഭാരതീയ സംസ്കാരമാകൂ, മതേതരത്വമാകൂ എന്നതാണ് ചിലരുടെ കുടിലതന്ത്രം. പാർടി ഓഫീസുകളിലും പത്ര ഓഫീസുകളിലും നേതാക്കളുടെ പിൻബലത്തിൽ മുസ്‌ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി അമുസ്‍ലിംകൾക്ക് വിവാഹം ചെയ്തുകൊടുക്കുന്ന വിധത്തിൽ മിശ്രവിവാഹം പ്രോൽസാഹിപ്പിക്കുന്ന സിപിഎമിന്റേയും ഡിവൈഎഫ്ഐയുടേയും എസ്എഫ്ഐയുടേയും മതനിഷേധത്തെ ചെറുക്കാൻ മഹല്ല് കമിറ്റികൾ ശക്തമായി സംഘടിച്ചേ മതിയാകൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു.

പ്രസ്താവന വലിയ ചർച്ചായപ്പോൾ സിപിഎം കരുതലോടെയാണ് പ്രതികരിച്ചത്. മിശ്രവിവാഹങ്ങളെ ആർക്കും തടയാനാകില്ലെന്നും ഡിവൈഎഫ്ഐയും എസ്എഫ്ഐയും മിശ്ര വിവാഹ ബ്യൂറോയുമായി നടക്കുകയല്ലെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻറെ മറുപടി. മിശ്രവിവാഹം നടക്കുമ്പോഴൊക്കെ ഈ പറയുന്ന പരാതി എല്ലാക്കാലത്തും ഉണ്ടാകാറുണ്ട്. ഇപ്പോൾ ധാരാളം വിവാഹം നടക്കുകയല്ലേ. പുതിയ കാലഘട്ടത്തിൽ‌ പൊതുസമൂഹത്തിൽ അതൊന്നും തടയാനാകില്ല. എതെങ്കിലുമൊരു സംഘടന വിവാഹദല്ലാളും ബ്യൂറോയുമായി പ്രവർത്തിക്കുന്നില്ല. ഈ മിശ്രവിവാഹ ബ്യൂറോ തുറക്കുകയല്ലെന്നും അദ്ദേഹം പ്രതികരിച്ചു.


മിശ്രവിവാഹം പോലുള്ള വിഷയങ്ങളിൽ മതപണ്ഡിതർ ശ്രദ്ധയോടെ വേണം അഭിപ്രായം പറയണമെന്നും പരാമർശം സൗഹാർദ അന്തരീക്ഷം തകർക്കുന്നതാകരുത് എന്നുമായിരുന്നു എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസൽ ഗഫൂറിന്റെ പ്രതികരണം. അതേസമയം, വിവാദം ശക്തമാകുമ്പോഴും മുസ്ലിം ലീഗും കോൺഗ്രസും മൗനം തുടരുകയാണ്. നേതാക്കളാരും തന്നെ പ്രതികരണത്തിന് തയ്യാറായിട്ടില്ല. എന്നാൽ സാമൂഹ്യ മാധ്യമങ്ങളിൽ വിഷയം വലിയ രീതിയിൽ ചർച്ചയായിട്ടുണ്ട്. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്.

Controversy | 'എസ്എഫ്ഐയും സിപിഎമും ഡിവൈഎഫ്ഐയും മുസ്ലിം പെണ്‍കുട്ടികളെ മാത്രം ലക്ഷ്യം വെക്കുന്നുവെന്ന അഭിപ്രായമില്ല'; പരാമർശം വിവാദമായതോടെ വിശദീകരണവുമായി നാസര്‍ ഫൈസി കൂടത്തായി; വിഷയത്തിൽ കരുതലോടെ സിപിഎം; പ്രതികരിക്കാതെ കോൺഗ്രസും മുസ്ലിം ലീഗും; സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപക ചർച്ച തുടരുന്നു

പൊതുവെ മുസ്‌ലിം ലീഗുമായി അടുപ്പമുള്ള സംഘടനയാണ് സമസ്ത. എന്നാൽ, ഈയിടെയായി സിപിഎമുമായി സമസ്ത അടുത്ത ബന്ധം പുലർത്തിവരുന്നുണ്ട്. ഈ സാഹചര്യത്തിൽ നാസര്‍ ഫൈസിയുടെ പരാമർശങ്ങൾ രാഷ്ട്രീയത്തിൽ എന്ത് സ്വാധീനം ചെലുത്തുമെന്നും ചർച്ചയാവുന്നുണ്ട്, പ്രത്യേകിച്ചും ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരുന്ന സാഹചര്യത്തിൽ വിഷയം ആളിക്കത്തിക്കാൻ സിപിഎം ആഗ്രഹിക്കുന്നില്ലെന്നാണ് ചൂണ്ടിക്കാട്ടുന്നത്.

Keywords: News, Kerala, Kozhikode, Inter-caste marriages, CPM, Election, Politics, Samastha, Muslim League, Controversy over inter-caste marriages.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia