Attacked | മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അംഗരക്ഷകര്‍ വളഞ്ഞിട്ട് ആക്രമിച്ചതായി പരാതി
Dec 15, 2023, 18:18 IST
ADVERTISEMENT
ആലപ്പുഴ: (KVARTHA) മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അംഗരക്ഷകര്‍ വളഞ്ഞിട്ട് ആക്രമിച്ചതായി പരാതി. ആലപ്പുഴ ജെനറല്‍ ആശുപത്രി ജന്‍ക്ഷനിലാണ് സംഭവം. നവകേരള സദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് കടന്നുപോകുമ്പോള്‍ മുദ്രാവാക്യം വിളിച്ച രണ്ട് യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് മുഖ്യമന്ത്രിയുടെ അംഗരക്ഷകര്‍ ചേര്‍ന്ന് ആക്രമിച്ചത് എന്നാണ് പരാതി.
ബസ് കടന്നുപോകുമ്പോള്‍ പ്രതിഷേധിച്ച പ്രവര്‍ത്തകരെ ഇവിടെ ഉണ്ടായിരുന്ന പൊലീസുകാര്‍ കീഴ്പ്പെടുത്തിയിരുന്നു. എന്നാല്‍, ബസിന് പിന്നാലെ വാഹനത്തിലെത്തിയ അംഗരക്ഷകര്‍ ലാതികൊണ്ട് ഇവരെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഒരാളുടെ തലയ്ക്ക് പരുക്കേറ്റിട്ടുണ്ട്.
Keywords: Congress Workers Attacked in Alappuzha, Alappuzha, News, Congress Workers, Attack, Chief Minister, Pinarayi Vijayan, Navakerala Sadas, Complaint, Police, Injury, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

