P K Krishnadas | രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിലെ ക്ഷണം ബഹിഷകരിക്കുന്നത് സമസ്തയെ പേടിച്ചിട്ടാണോയെന്ന കാര്യം കോണ്‍ഗ്രസ് ദേശീയ നേതൃത്വം വ്യക്തമാക്കണമെന്ന് പി കെ കൃഷ്ണദാസ്

 


കണ്ണൂര്‍: (KVARTHA) രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിലെ ക്ഷണം കോണ്‍ഗ്രസ് ബഹിഷകരിക്കുന്നത് സമസ്തയെ പേടിച്ചിട്ടാണോയെന്ന കാര്യം കോണ്‍ഗ്രസ് ദേശീയ നേതൃത്വം വ്യക്തമാക്കണമെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് ബി.ജെ. പി കണ്ണൂര്‍ ജില്ലാകമ്മിറ്റി ഓഫീസായ മാരാര്‍ജി ഭവനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. വയനാട്ടില്‍ വീണ്ടും രാഹുല്‍ ഗാന്ധിക്ക് മത്സരിക്കാനുളള വോട്ടുബാങ്ക് രാഷ്ട്രീയമാണ് കോണ്‍ഗ്രസ് കളിക്കുന്നത്. മറ്റു സമുദായങ്ങള്‍ക്കു വോട്ടുണ്ടെന്ന കാര്യം കോണ്‍ഗ്രസ് മറക്കരുതെന്നും 2019-ലെ അനുഭവം മറക്കരുതെന്നും പി.കെ കൃഷ്ണദാസ് മുന്നറിയിപ്പു നല്‍കി.
  
P K Krishnadas | രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിലെ ക്ഷണം ബഹിഷകരിക്കുന്നത് സമസ്തയെ പേടിച്ചിട്ടാണോയെന്ന കാര്യം കോണ്‍ഗ്രസ് ദേശീയ നേതൃത്വം വ്യക്തമാക്കണമെന്ന് പി കെ കൃഷ്ണദാസ്

അയോദ്ധ്യയിലെ ശ്രീരാമ പ്രതിഷ്ഠയെ രാഷ്ട്രീയവല്‍ക്കരിക്കാനുളള കോണ്‍ഗ്രസ് ശ്രമം അപലപനീയമാണ്. ഇത് സമൂഹത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടണ്ടാക്കുമെന്നും കൃഷ്ണദാസ് പറഞ്ഞു.
ജനുവരി 22ന് നടക്കുന്ന ശ്രീരാമ പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കേണ്ടണ്ടതില്ലെന്ന് കോണ്‍ഗ്രസിന്റെ കേരള നേതാക്കള്‍ ദേശീയ നേതൃത്വത്തെ അറിയിച്ചിരിക്കുകയാണ്. ഇതിലൂടെ അത്യന്തം ആപല്‍ക്കരമായ നീക്കമാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം നടത്തുന്നത്.

ശ്രീരാമനില്‍ കോണ്‍ഗ്രസിന് വിശ്വാസമില്ലെങ്കില്‍, വിയോജിപ്പുണ്ടെങ്കില്‍ അതില്‍ പങ്കെടുക്കാതിരിക്കാം വിയോജിക്കാം. അതില്‍ തെറ്റില്ല. എന്നാല്‍ കോണ്‍ഗ്രസ് ശ്രീരാമ ക്ഷേത്രത്തെ വര്‍ഗ്ഗീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നത് സമസ്തയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയും ജമാഅത്തെ ഇസ്ലാമി-പിഎഫ്‌ഐ, മുസ്ലീംലീഗ് എന്നിവയുടെ മുന്നില്‍ മുട്ടുമടക്കിയിട്ടുമാണെങ്കില്‍ അക്കാര്യം തുറന്നു പറയാന്‍ തയ്യാറാവണം. തങ്ങള്‍ ഇത്തരം സംഘടനകളോടൊപ്പമാണെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കണം. ശ്രീരാമനോടും പ്രാണപ്രതിഷ്ഠയ്ക്കും എതിരാണെന്ന് പറയണം. അല്ലാതെ ബിജെപിയുടേയും സംഘപരിവാര്‍ സംഘടനകളുടേയും നരേന്ദ്രമോദിയുടേയും തലയില്‍ കെട്ടിവെയ്ക്കുന്നത് അപലപനീയമാണ്. സമസ്തയുടെ നിലപാടാണോ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാടെന്ന് വ്യക്തമാക്കണം. കേരളത്തിലെ കോണ്‍ഗ്രസും സിപിഎമ്മും നേരത്തെ തന്നെ അയോദ്ധ്യയില്‍ ശ്രീരാമ സ്മാരകമല്ല ബാബറി സ്മാരകമാണ് പണിയേണ്ടതെന്ന് സംയുക്തമായി നിയമസഭയില്‍ പ്രമേയം പാസാക്കിയിരുന്നു.

ദേശീയ നേതൃത്വം നയം വ്യക്തമാക്കണം. സംഘടനകളുടെ സമ്മര്‍ദ്ദത്തിന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം വഴങ്ങുമെന്ന സൂചനയാണ് ലഭിക്കുന്നത്. അങ്ങനെയാണെങ്കില്‍ സോമനാഥ ക്ഷേത്ര നിര്‍മ്മാണത്തിന് കോണ്‍ഗ്രസ് മന്ത്രിമാരടക്കം നേതൃത്വം നല്‍കിയത് തെറ്റാണെന്ന് പറയണം. മാത്രമല്ല മഹാത്മാ ഗാന്ധിയുടെ സ്വപ്നമായിരുന്ന രാമരാജ്യ സങ്കല്‍പ്പം തെറ്റാണെന്നു പറയാനും ഗാന്ധിജിയെ തളളിപ്പറയാനും തയ്യാറാവണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു. സിപിഎം ജിഹാദി സംഘങ്ങളോടൊപ്പമാണ് എല്ലാം കാലത്തും നിലകൊണ്ടത്. ഈക്കാര്യം അഖിലേന്ത്യാസെക്രട്ടറി സീതാറാം യെച്ചൂരി തന്നെ കണ്ണൂരില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതിനാല്‍തന്നെ 2024ലെ തെരഞ്ഞെടുപ്പില്‍ ഒരു പ്രത്യേക വിഭാഗത്തിന്റെ വോട്ട്ബാങ്ക് ലക്ഷ്യമിട്ടാണ് സിപിഎം നിലപാടെടുത്തിരിക്കുന്നത്. സിപിഎം എന്നും ദേശവിരുദ്ധരോടൊപ്പമാണ്. എന്നാല്‍ കോണ്‍ഗ്രസിന് ഇതേ നിലപാടാണോയെന്ന് വ്യക്തമാക്കണം. ക്ഷേത്രത്തിലെ ആചാര വിശ്വാസങ്ങളില്‍ വിലക്കേര്‍പ്പെടുത്താന്‍ സമസ്തയ്‌ക്കെന്തധികാരമാണുളളത്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ക്ഷേത്രം നിര്‍മ്മിച്ചത്. എല്ലാവരുടേയും ആഗ്രഹത്തിന്റെ ഫലമാണ് ക്ഷേത്രം. വോട്ടുബാങ്ക് മാത്രം ലക്ഷ്യവെച്ചാണ് ഇടതും വലതും നിലപാടെടുത്തിരിക്കുന്നത്. നിലപാട് മഹാഭൂരിപക്ഷത്തിന്റെ വികാരത്തിനെതിരാണെന്ന് ഇരുവരും മനസ്സിലാക്കണം. ഇത് കേരളത്തില്‍ നിലനില്‍ക്കുന്ന സാമുദായിക സമരസതയ്ക്കും സാമുദായിക സൗഹൃദത്തിനും വലിയ വിഘാതം സൃഷ്ടിക്കും. ഇത്തരം നിലപാടില്‍ നിന്ന് സംഘടനകള്‍ പിന്മാറണമെന്നാണെന്നാണ് ബിജെപിയ്ക്ക് പറയാനുളളതെന്നും അദ്ദേഹം പറഞ്ഞു.

Keywords:  News, Kerala, Kerala-News, News-Malayalam-News, Kannur, Congress national leadership should clarify if the boycott of the invitation for the ram temple consecration day was due to the fear of Samastha: P K Krishnadas.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia