Priyanka Gandhi | കോണ്‍ഗ്രസ് സംഘടനാ ചുമതലകള്‍ പ്രിയങ്കാ ഗാന്ധിക്ക്; ജെനറല്‍ സെക്രടറിയായി കെസി വേണുഗോപാല്‍ എംപി തുടരും; രമേശ് ചെന്നിത്തലക്ക് മഹാരാഷ്ട്രയുടെ ചുമതല

 


ന്യൂഡെല്‍ഹി: (KVARTHA) പ്രിയങ്ക ഗാന്ധി വധേരയെ യുപി കോണ്‍ഗ്രസിന്റെ എഐസിസി ചുമതലയില്‍ നിന്ന് ഒഴിവാക്കിക്കൊണ്ട് അടുത്ത വര്‍ഷത്തെ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ടിയുടെ ആന്തരിക ഘടനയില്‍ വന്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ഔപചാരികമായ വകുപ്പുകളൊന്നുമില്ലെങ്കിലും പാര്‍ടിയുടെ സംഘടനാ ചുമതലകള്‍ കൈകാര്യം ചെയ്യാനാണ് ഇപ്പോള്‍ എഐസിസി ജെനറല്‍ സെക്രടറിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്.

Priyanka Gandhi | കോണ്‍ഗ്രസ് സംഘടനാ ചുമതലകള്‍ പ്രിയങ്കാ ഗാന്ധിക്ക്; ജെനറല്‍ സെക്രടറിയായി കെസി വേണുഗോപാല്‍ എംപി തുടരും; രമേശ് ചെന്നിത്തലക്ക് മഹാരാഷ്ട്രയുടെ ചുമതല

കോണ്‍ഗ്രസ് സംഘടനാ ചുമതലയുള്ള ജെനറല്‍ സെക്രടറിയായി കെസി വേണുഗോപാല്‍ എം പി തുടരും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് നേതാക്കള്‍ക്ക് ചുമതലകള്‍ പുതുക്കി നിശ്ചയിച്ചത്. പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തലക്ക് മഹാരാഷ്ട്രയുടെയും സചിന്‍ പൈലറ്റിന് ചത്തീസ്ഗഡിന്റെയും ചുമതലയും നല്‍കി. അജയ് മാക്കന്‍ എ ഐ സി സി ട്രഷററായും മിലിന്ത് ദിയോറ, വിജയ് ഇന്ദര്‍ സിഗ്ല എന്നിവര്‍ ജോയിന്റ് ട്രഷററായും തുടരും.

അതേസമയം, കേരളത്തിന്റെ ചുമതലയില്‍ നിന്ന് ത്വാരിഖ് അന്‍വറെ കോണ്‍ഗ്രസ് ഹൈകമാന്‍ഡ് മാറ്റി. ദീപദാസ് മുന്‍ഷിക്ക് കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും ചുമതലയും തെലങ്കാനയുടെ അധിക ചുമതലയും നല്‍കി. അന്തരിച്ച മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രിയരഞ്ജന്‍ ദാസ് മുന്‍ഷിയുടെ ഭാര്യയാണ് ദീപദാസ് മുന്‍ഷി.

Keywords:  Congress Announces BIG Changes Ahead Of 2024 LS Polls; Priyanka To Handle Organizational Responsibilities, New Delhi, News, Congress Announces BIG Changes, Priyanka Gandhi, Politics, Lok Sabha, Ramesh Chennitha, K C Venugopal, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia