Booked | വാഹനം പാര്‍ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ കാര്‍ യാത്രക്കാരി ഓടോറിക്ഷ ഡ്രൈവറുടെ മൂക്കിന് ഇടിച്ച് പരിക്കേല്പിച്ചതായി പരാതി; കേസെടുത്ത് പൊലീസ്

 


ആലപ്പുഴ : (KVARTHA) വാഹനം പാര്‍ക് ചെയ്യുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ കാര്‍ യാത്രക്കാരി ഓടോറിക്ഷ ഡ്രൈവറുടെ മൂക്കിന് ഇടിച്ച് പരിക്കേല്പിച്ചതായി പരാതി. വലിയ കലവൂര്‍ കെ എസ് ഡി പി ക്കു സമീപത്തെ ഓടോറിക്ഷ സ്റ്റാന്‍ഡിലെ ഡ്രൈവര്‍ വടക്കനാര്യാട് വലിയകലവൂര്‍വെളി ഡി ഓമനക്കുട്ടനാ(50)ണ് പരുക്കേറ്റത്.

Booked | വാഹനം പാര്‍ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ കാര്‍ യാത്രക്കാരി ഓടോറിക്ഷ ഡ്രൈവറുടെ മൂക്കിന് ഇടിച്ച് പരിക്കേല്പിച്ചതായി പരാതി; കേസെടുത്ത് പൊലീസ്

ഇടിയേറ്റ് മൂക്കില്‍നിന്ന് ചോരവന്ന ഓമനക്കുട്ടന്‍ ആലപ്പുഴ ജെനറല്‍ ആശുപത്രിയില്‍ ചികിത്സതേടി. ഓമനക്കുട്ടന്റെ മൊഴിപ്രകാരം പൊലീസ് കേസ് എടുത്തു. സ്ത്രീയും ഓടോറിക്ഷ ഡ്രൈവര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്ന് നോര്‍ത് പൊലീസ് പറഞ്ഞു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:


ആലപ്പുഴ നഗരത്തില്‍ മുല്ലയ്ക്കല്‍ ഭാഗത്ത് തിങ്കളാഴ്ച വൈകിട്ട് അഞ്ചേമുക്കാലോടെയായിരുന്നു സംഭവം. തുണിക്കടയിലേക്കുവന്ന യാത്രക്കാരെ ഇറക്കി വഴിയോരത്ത് ഓടോറിക്ഷ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഇതിനിടെ തുണിക്കടയിലേക്കു കാറില്‍വന്ന ദമ്പതികള്‍ ഓടോറിക്ഷ മാറ്റിയിടാന്‍ ആവശ്യപ്പെട്ടു. വാഹനം നീക്കിയിട്ടെങ്കിലും അവിടെനിന്നും പിന്നെയും മാറ്റാന്‍ കാറിലുള്ളവര്‍ ആവശ്യപ്പെട്ടു. ഇതോടെ വാക്കേറ്റമുണ്ടാവുകയും കാറില്‍നിന്ന് സ്ത്രീ ഇറങ്ങി വന്ന് തന്റെ മൂക്കില്‍ ഇടിക്കുകയായിരുന്നുവെന്നും ഓമനക്കുട്ടന്‍ മൊഴി നല്‍കി.

സംഭവംകണ്ട് ആളുകള്‍ ഓടിക്കൂടി കാര്‍ തടഞ്ഞുവെയ്ക്കുകയും പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. പിങ്ക് പൊലീസ് ഉള്‍പെടെയുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. പൊലീസിന്റെ നിര്‍ദേശപ്രകാരമാണ് ഓമനക്കുട്ടന്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്.

Keywords:  Conflict over parking space; Woman car driver attacks auto rikshaw driver, Alappuzha, News, Police, Booked, Attack, Injury, Hospital, Treatment, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia