Protest | വീണ്ടും നിക്ഷേപ തട്ടിപ്പെന്ന് പരാതി; കണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനത്തിനെതിരെ പ്രതിഷേധവുമായി പണം നഷ്ടമായവര്‍

 


കണ്ണൂര്‍: (KVARTHA) അര്‍ബന്‍ നിധി ലിമിറ്റഡിന് ശേഷം കണ്ണൂരില്‍ വീണ്ടും നിക്ഷേപ തട്ടിപ്പെന്ന് പരാതി. കണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോയല്‍ ട്രാവന്‍കൂര്‍ ഫെഡറേഷനെന്ന സ്വകാര്യ സ്ഥാപനത്തിലേക്ക് പ്രതിഷേധവുമായി രണ്ടാം ദിനവും നിക്ഷേപകര്‍ തടിച്ചു കൂടി. കണ്ണൂര്‍ നഗരത്തിലെ കാല്‍ ടെക്‌സിലെ ടീചേഴ്‌സ് ട്രെയിനിങ് സ്‌കൂളിന് മുന്‍വശമുള്ള ഉമ്പായി ടവറില്‍ പ്രവര്‍ത്തിക്കുന്ന റോയല്‍ ട്രാവന്‍കൂര്‍ ഫെഡറേഷനെന്ന സ്ഥാപനത്തിലാണ് നൂറുകണക്കിന് നിക്ഷേപകര്‍ തടിച്ചു കൂടിയത്.

Protest | വീണ്ടും നിക്ഷേപ തട്ടിപ്പെന്ന് പരാതി; കണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനത്തിനെതിരെ പ്രതിഷേധവുമായി പണം നഷ്ടമായവര്‍

സംസ്ഥാനത്തിനകത്തും വിദേശത്തും ശാഖകളുള്ള ഈ സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ നൂറു കണക്കിനാളുകളുടെ കോടിക്കണക്കിന് രൂപയുടെ നിക്ഷേപമുണ്ടെന്നു പറയുന്നു. നിക്ഷേപ കാലാവധി കഴിഞ്ഞവര്‍ കഴിഞ്ഞ ശനിയാഴ്ച പണമെടുക്കാനെത്തിയപ്പോഴാണ് ജീവനക്കാര്‍ കൈമലര്‍ത്തിയത്. ഇതോടെ തട്ടിപ്പാണെന്നു ആരോപിച്ചു നിക്ഷേപകര്‍ ബഹളമുണ്ടാക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് സ്ഥാപന ഉടമകളായ സഹോദരങ്ങള്‍ ഒത്തുതീര്‍പ്പിന്റെ ഭാഗമായി തിങ്കളാഴ്ച വന്നാല്‍ പണം നല്‍കാമെന്നു നിക്ഷേപകര്‍ക്കു ഉറപ്പു നല്‍കുകയായിരുന്നു.

എന്നാല്‍ തിങ്കളാഴ്ച സ്ത്രീകള്‍ ഉള്‍പെടെയുള്ള നിക്ഷേപകര്‍ എത്തിയപ്പോള്‍ ഉടമകള്‍ വാക്കു മാറ്റി മുങ്ങുകയായിരുന്നു. ഇതേ തുടര്‍ന്ന് നിക്ഷേപകര്‍ ബഹളമുണ്ടാക്കുകയും ഉപരോധ സമരം നടത്തുകയും പിന്നീട് പൊലീസ് സ്റ്റേഷനില്‍ പരാതിയുമായെത്തുകയുമായിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് ഇടപെടുകയും ഉടമകളോട് പ്രശ്‌നം പരിഹരിക്കുന്നതിനായി ആവശ്യപ്പെടുകയുമായിരുന്നു. നിക്ഷേപകരുടെ പരാതി രേഖാമൂലം നല്‍കിയാല്‍ കേസെടുക്കുമെന്ന് കണ്ണൂര്‍ ടൗണ്‍ സിഐ ബിനു മോഹന്‍ അറിയിച്ചു. 2019 ല്‍ സ്ഥാപന ഉടമകള്‍ക്കെതിരെ സമാനമായ പരാതിയില്‍ കേസെടുത്തിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

Keywords:  Complaint of investment fraud again; Those who lost their money protested against the Kannur-based financial institution, Kannur, News, Froud Case, Police, Investment, Protest,Case, Cheating, Allegation, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia