Christmas Feast | പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ക്രിസ്മസ് വിരുന്ന്; മതമേലധ്യക്ഷരും ക്രൈസ്തവ സഭയിലെ പ്രമുഖരും ഡെല്‍ഹിയില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും

 


ന്യൂഡെല്‍ഹി: (KVARTHA) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ക്രിസ്മസ് വിരുന്ന്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30ന് നടക്കുന്ന ക്രിസ്മസ് വിരുന്ന് സത്കാരത്തില്‍ മതമേലധ്യക്ഷരും ക്രൈസ്തവ സഭയിലെ പ്രമുഖരും പങ്കെടുക്കും. കേരളത്തില്‍ നിന്നുള്ള സഭാധ്യക്ഷര്‍ പരിപാടിയില്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

Christmas Feast | പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ക്രിസ്മസ് വിരുന്ന്; മതമേലധ്യക്ഷരും ക്രൈസ്തവ സഭയിലെ പ്രമുഖരും ഡെല്‍ഹിയില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും

ഡെല്‍ഹിയില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുമെന്നാണു റിപോര്‍ട്. ഗോവ, മഹാരാഷ്ട്ര, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ സഭാധ്യക്ഷര്‍ക്കും വിരുന്നിന് ക്ഷണമുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത വേളയിലാണ് പ്രധാനമന്ത്രിയുടെ വിരുന്ന് എന്നത് ശ്രദ്ധേയമാണ്.

ക്രൈസ്തവ സമുദായത്തിലെ പ്രമുഖര്‍ക്ക് ഉള്‍പെടെ വിരുന്നിന് ക്ഷണമുണ്ട്. പ്രധാനമന്ത്രിയുടെ വസതിയില്‍ ആദ്യമായാണ് ഇത്തരമൊരു ചടങ്ങ് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ പ്രധാനമന്ത്രി ഡെല്‍ഹിയിലെ സേക്രട് ഹാര്‍ട് ദേവാലയം സന്ദര്‍ശിച്ചിരുന്നു. മണിപ്പൂര്‍ കലാപത്തെ തുടര്‍ന്ന് അകന്ന ക്രൈസ്തവ വിഭാഗത്തെ ഒപ്പം നിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ട് വിരുന്ന് സംഘടിപ്പിക്കുന്നതെന്നാണ് സൂചന.

Keywords:  Christmas Feast at PM's Residence Tomorrow, New Delhi, News, Christmas Feast, Prime Minister, Narendra Modi, Invitation, Church, Report, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia