Fire Accident | ദേശീയപാതയില്‍ കാര്‍ ട്രകുമായി കൂട്ടിയിടിച്ചുണ്ടായ തീപ്പിടിത്തതില്‍ കുട്ടിയടക്കം 8 പേര്‍ വെന്തുമരിച്ചു

 


ലക്‌നൗ: (KVARTHA) ബറേലിയില്‍ ദേശീയപാതയില്‍ കാര്‍ ട്രകുമായി കൂട്ടിയിടിച്ചുണ്ടായ തീപ്പിടിത്തതില്‍ കുട്ടിയടക്കം എട്ട് യാത്രക്കാര്‍ വെന്തുമരിച്ചു. ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. നൈനിതാള്‍ ഹൈവേയിലാണ് അപകടം നടന്നത്.

വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം എല്ലാവരും ബഹേദിയിലേക്ക് മടങ്ങുകയായിരുന്നു. രാത്രി 12 മണിയോടെ ഭോജിപുര പൊലീസ് സ്റ്റേഷനില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ മുന്നിലുള്ള ദബൗര ഗ്രാമത്തിന് സമീപം കാറിന്റെ ടയര്‍ പെട്ടെന്ന് പൊട്ടിത്തെറിച്ചു. തുടര്‍ന്ന് നിയന്ത്രണം തെറ്റി ഡിവൈഡറില്‍ കയറി അടുത്ത പാതയില്‍ കയറി. ഈ സമയം, ബഹേരിയില്‍ നിന്ന് വന്ന ട്രക് ഇടിക്കുകയായിരുന്നു.

അപകടത്തെ തുടര്‍ന്ന് ട്രക് ഡ്രൈവറും സഹായിയും ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് ആദ്യം പൊലീസും അഗ്‌നിശമനസേനയുമെത്തി. സംഭവത്തെത്തുടര്‍ന്ന് നൈനിറ്റാള്‍ ഹൈവേയുടെ ഒരുവരി പൂര്‍ണമായും അടച്ചു. രാത്രി ഒരു മണിയോടെ എല്ലാ മൃതദേഹങ്ങളും പുറത്തെടുത്ത ശേഷം ക്രെയിന്‍ ഉപയോഗിച്ച് കാറും ഡമ്പറും റോഡില്‍ നിന്ന് നീക്കം ചെയ്തു.

കാര്‍ എതിര്‍പാതയിലേക്ക് മറിഞ്ഞ് ട്രകില്‍ ഇടിക്കുകയായിരുന്നുവെന്ന് ബറേലി സീനിയര്‍ പൊലീസ് സൂപ്രണ്ട് സുശീല്‍ ചന്ദ്ര ഭാന്‍ ധൂലെ പറഞ്ഞു. ഭോജിപുരയ്ക്ക് സമീപം ഹൈവേയില്‍ കാര്‍ ട്രകുമായി കൂട്ടിയിടിക്കുയും പിന്നാലെ കാറിന് തീപ്പിടിക്കുകയുമായിരുന്നു. കാര്‍ സെന്റര്‍ ലോക് ചെയ്തിരുന്നതിനാല്‍ ഉള്ളിലുള്ളവര്‍ക്ക് രക്ഷപ്പെടാനായില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ടത്തിനായി അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അപകടത്തെത്തുടര്‍ന്ന് കാറിന് തീപ്പിടിക്കുകയും ഈ സമയം, അകത്തുള്ളവര്‍ കാറിന്റെ വാതിലുകള്‍ തുറക്കാന്‍ ശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പ്രചരിച്ചു.

Fire Accident | ദേശീയപാതയില്‍ കാര്‍ ട്രകുമായി കൂട്ടിയിടിച്ചുണ്ടായ തീപ്പിടിത്തതില്‍ കുട്ടിയടക്കം 8 പേര്‍ വെന്തുമരിച്ചു



 

Keywords: News, National, National-News, Accident-News, Child, Died, Fire, Accident, Road, Vehicle, 8 Died, Car, Truck, Collision, Bareilly, Nainital Highway, Bhojipura News, Uttar Pradesh News, Child among 8 died in car-truck head-on collision on Bareilly-Nainital highway.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia