SWISS-TOWER 24/07/2023

Notice | മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിക്കും, മകള്‍ വീണ വിജയനും അടക്കമുള്ള 12 എതിര്‍കക്ഷികള്‍ക്ക് ഹൈകോടതിയുടെ നോടിസ്; വേവലാതിപ്പെടേണ്ടെന്നും കയ്യില്‍ കിട്ടട്ടെ എന്നും പ്രതികരിച്ച് മുഖ്യമന്ത്രി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (KVARTHA) മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും, മകള്‍ വീണ വിജയനും അടക്കമുള്ള എതിര്‍കക്ഷികള്‍ക്ക് ഹൈകോടതിയുടെ നോടിസ്. രാഷ്ട്രീയ നേതാക്കള്‍ അടക്കം 12 പേര്‍ക്കാണ് നോടിസ് അയക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്.

കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂടൈല്‍സ് കംപനി (CMRL) ഇല്ലാത്ത സേവനത്തിന് മാസപ്പടി നല്‍കിയെന്ന കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈകോടതിയുടെ നടപടി. എതിര്‍ കക്ഷികളെ കേള്‍ക്കാതെ ഹര്‍ജിയില്‍ തീരുമാനം എടുക്കാനാവില്ലെന്ന് ജസ്റ്റിസ് കെ ബാബു വ്യക്തമാക്കി. ഹര്‍ജിയില്‍ എതിര്‍കക്ഷികളായ മുഴുവന്‍ പേരെയും കേസില്‍ കക്ഷി ചേര്‍ക്കുകയാണ് ഉത്തരവിലൂടെ ഹൈകോടതി ചെയ്തത്.

Notice | മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിക്കും, മകള്‍ വീണ വിജയനും അടക്കമുള്ള 12 എതിര്‍കക്ഷികള്‍ക്ക് ഹൈകോടതിയുടെ നോടിസ്; വേവലാതിപ്പെടേണ്ടെന്നും കയ്യില്‍ കിട്ടട്ടെ എന്നും പ്രതികരിച്ച് മുഖ്യമന്ത്രി


ഇതുപ്രകാരമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ, കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, മസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവര്‍ക്ക് നോടിസ് അയക്കുന്നത്. മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്ന ഹര്‍ജി വിധി പറയാന്‍ നവംബര്‍ ഒന്നിന് ഹൈകോടതി മാറ്റിയിരുന്നു.

എന്നാല്‍, വെള്ളിയാഴ്ച കേസ് പരിഗണിച്ച കോടതി എതിര്‍കക്ഷികളുടെ ഭാഗം കൂടി കേള്‍ക്കാനായി നോടിസ് അയക്കാന്‍ തീരുമാനിച്ചതായി വ്യക്തമാക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ക്ക് സ്വകാര്യ കംപനി 1.72 കോടി നല്‍കിയത് നിയമവിരുദ്ധമെന്ന് ആദായനികുതി തര്‍ക്കപരിഹാര ബോര്‍ഡ് കണ്ടെത്തിയതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കം.

രമേശ് ചെന്നിത്തല, പികെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കളും സിഎംആര്‍എലില്‍ നിന്നും പണം കൈപ്പറ്റിയെന്നും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിഷയം ഏറ്റെടുത്ത് മുഖ്യമന്ത്രിയേയും മകളേയും സിപിഎമിനേയും പ്രതിരോധത്തിലാക്കിക്കൊണ്ട് കോണ്‍ഗ്രസ് എംഎല്‍എല്‍ മാത്യു കുഴല്‍നാടന്‍ രംഗത്തെത്തി. വിഷയം നിയമസഭയില്‍ ഉന്നയിക്കാന്‍ നീക്കം നടന്നെങ്കിലും നടന്നില്ല. മാത്യു കുഴല്‍നാടന്റെ പ്രസംഗം സഭാരേഖകളില്‍ നിന്ന് നീക്കുകയും ചെയ്തു.

അതിനിടെ മാസപ്പടി വിവാദത്തില്‍ നോടിസ് അയയ്ക്കാനുള്ള ഹൈകോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. തനിക്കുള്ള നോടിസ് വരട്ടെയെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ഇക്കാര്യത്തില്‍ നിങ്ങള്‍ വേവലാതിപ്പെടേണ്ടതില്ലെന്നും താനല്ലേ വേവലാതിപ്പെടേണ്ടതെന്നും മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം വ്യക്തമാക്കി.

മാസപ്പടി വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണാ വിജയന്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് നോടിസ് അയക്കാന്‍ ഹൈക്കോടതി ഉത്തരവ് വന്നതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

Keywords: Chief Minister Pinarayi Vijayan Reacts on Masappadi Controversy Notice, Kochi, News, Chief Minister, Pinarayi Vijayan, Notice, High Court, Politics, Controversy, Media, Kerala.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia