Inauguration | വികസന കുതിപ്പില്‍ ചെറുതാഴം സര്‍വീസ് സഹകരണ ബാങ്ക്: ട്രേഡ് സെന്റര്‍ ഡിസംബര്‍ 5 ന് എം വി ഗോവിന്ദന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും

 


തളിപ്പറമ്പ്: (KVARTHA) ചെറുതാഴം സര്‍വീസ് സഹകരണ ബാങ്കിന്റെ വ്യാപാര സമുച്ചയമായ ചെറുതാഴം ട്രേഡ് സെന്റര്‍ ഡിസംബര്‍ അഞ്ചിന് മുന്‍ മന്ത്രി എം.വി ഗോവിന്ദന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുമെന്ന് ബാങ്ക് പ്രസിഡന്റ് സി.എം വേണുഗോപാലന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വൈകുന്നേരം മൂന്നുമണിക്ക് നടക്കുന്ന ചടങ്ങില്‍ എം വിജിന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. നവീകരിച്ച നീതി ഹാര്‍ഡ് വെയര്‍ ആന്‍ഡ് പെയിന്റ് ഷോറൂം മുന്‍മന്ത്രി പി.കെ. ശ്രീമതിയും ഹോം അപ്ലയന്‍സസ് ഷോറൂം എം.വി. ജയരാജന്‍ എം.എല്‍.എയും ഉദ്ഘാടനം ചെയ്യും. മെമ്പര്‍മാരുടെ അപകട ഇന്‍ഷൂറന്‍സ് വിതരണം മുന്‍ എം.എല്‍.എ ടി.വി.രാജേഷ് നിര്‍വ്വഹിക്കും.


Inauguration | വികസന കുതിപ്പില്‍ ചെറുതാഴം സര്‍വീസ് സഹകരണ ബാങ്ക്: ട്രേഡ് സെന്റര്‍ ഡിസംബര്‍ 5 ന് എം വി ഗോവിന്ദന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും

പഞ്ചായത്ത് പ്രസിഡന്റ് എം. ശ്രീധരന്‍, എ.വി. രവീന്ദ്രന്‍, ഇ. രാജേന്ദ്രന്‍, എം.കെ. സൈബുന്നീസ, ജിഷിമോന്‍, കെ.പത്മനാഭന്‍, പി.പി.ദാമോദരന്‍, ഒ.വി.നാരായണന്‍, അഡ്വ.കെ.ബ്രിജേഷ്‌കുമാര്‍, വി.വിനോദ്, ബാലകൃഷ്ണന്‍ മുതുവത്ത്, ബാങ്ക് പ്രസിഡന്റ് സി.എം വേണുഗോപാലന്‍, സെക്രട്ടറി ആര്‍.പ്രദീപന്‍, എന്നിവര്‍ പ്രസംഗിക്കും.

1926 ഡിസംബര്‍ 9ന് രൂപീകരിക്കപ്പെട്ട ഐക്യനാണ്യസംഘം 1977ലാണ് ബാങ്കായി പ്രവര്‍ത്തനം ആരംഭിച്ചത്. ഇന്ന് 22,158 എ ക്ലാസ് മെമ്പര്‍മാര്‍ ഉള്‍പ്പെടെ 76,312 അംഗങ്ങളുളളതും 394 കോടി നിക്ഷേപവും 204 കോടി വായ്പയും 40 കോടിയുടെ ആസ്തിയും 30 കോടിയുടെ വ്യാപാരവുമുള്ള ഒരു വലിയ വ്യാപാര സാമ്പത്തിക സ്ഥാപനമായി വളര്‍ന്നിരിക്കുന്നു.

ബാങ്കിന്റെ സര്‍വ്വതല പിന്തുണയോടെ ആരംഭിച്ച ചെറുതാഴം മില്‍ക്ക് ഇന്ന് കേരളം മുഴുവന്‍ ശ്രദ്ധിക്കുന്ന ഒരു സ്ഥാപനമായി മാറി. ബാങ്കിനുകീഴില്‍ ആതുര സേവനത്തിനായി ഒരു ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തിച്ചുവരുന്നു. നിര്‍ദ്ധനരായ രോഗികള്‍ക്ക് 5000 രൂപ വരെ ധനസഹായം, അപകട മരണം സംഭവിച്ച മെമ്പര്‍മാരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ ധനസഹായം തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. നീതി ഇലക്ട്രിക്കല്‍സ് ആന്‍ഡ് പ്ലംബിംഗ്, ടൈല്‍സ് ആന്‍ഡ് സാനിട്ടറീസ്, ഹോം അപ്ലയന്‍സ്, ഹാര്‍ഡ് വെയര്‍ ആന്‍ഡ് പെയിന്റ്, നീതി മെഡിക്കല്‍സ്, ഹൈപ്പര്‍ മാര്‍ക്കറ്റ്, വളം ഡിപ്പോ എന്നീ വ്യാപാരസ്ഥാപനങ്ങള്‍ നടത്തിവരുന്നു.

10 കോടി രൂപ ചെലവില്‍ മൂന്ന് നിലകളിലായി 20,000 ചതുരശ്രയടിയില്‍ നിര്‍മ്മിച്ച ട്രേഡ് സെന്ററില്‍ ബാങ്കിന്റെ സ്ഥാപനങ്ങള്‍ മാത്രമാണ് പ്രവര്‍ത്തിക്കുക. അനുബന്ധമായി ഹെല്‍ത്ത് ക്ലിനിക്ക്, ലാബ് എന്നിവ കൂടി ട്രേഡ് സെന്ററില്‍ ആരംഭിക്കുന്നതാണ്. വൈസ് പ്രസിഡന്റ് വി.വി ഗോവിന്ദന്‍, ചെറുതാഴം മില്‍ക്ക് പ്രസിഡന്റ് കെ.സി തമ്പാന്‍, സെക്രട്ടറി ആര്‍. പ്രദീപന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Keywords:  Cheruthazham Service Co-operative Bank on development spur: MV Govindan MLA to inaugurate trade center on December 5, Kannur, News, Cherutharam Service Co-operative Bank, Inauguration, Compensation, Press Meet, MV Govindan, Trade Centre, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia