SWISS-TOWER 24/07/2023

Chennai Airport | വെള്ളക്കെട്ടില്‍ പ്രവര്‍ത്തനം നിലച്ച ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളം സാധാരണനിലയില്‍; സര്‍വീസുകള്‍ പുനരാരംഭിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (KVARTHA) കനത്ത മഴയെ തുടര്‍ന്നുള്ള വെള്ളക്കെട്ടില്‍ പ്രവര്‍ത്തനം നിലച്ച ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളം ചൊവ്വാഴ്ച രാവിലെയോടെ സാധാരണനിലയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതായി അധികൃതര്‍. മഴയുടെ ശക്തി കുറഞ്ഞ പശ്ചാത്തലത്തില്‍ റണ്‍വേയില്‍ നിന്ന് ഉള്‍പെടെ വെള്ളമിറങ്ങി. ചൊവ്വാഴ്ച രാവിലെയോടെ വിമാനസര്‍വിസുകള്‍ പുനരാരംഭിച്ചെന്ന് എയര്‍പോര്‍ട് അധികൃതര്‍ അറിയിച്ചു.

Chennai Airport | വെള്ളക്കെട്ടില്‍ പ്രവര്‍ത്തനം നിലച്ച ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളം സാധാരണനിലയില്‍; സര്‍വീസുകള്‍ പുനരാരംഭിച്ചു

കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയില്‍ റണ്‍വേ ഉള്‍പെടെ വെള്ളത്തില്‍ മുങ്ങിയിരുന്നു. ഇതേതുടര്‍ന്ന് 70ഓളം വിമാനങ്ങളാണ് റദ്ദാക്കിയത്. വെള്ളത്തില്‍ മുങ്ങിയ വിമാനത്താവളത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

അതേസമയം, മിഷോം ചുഴലിക്കാറ്റിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ ചെന്നൈ നഗരം കടുത്ത ദുരിതത്തിലാണ്. താഴ്ന്ന പല മേഖലകളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. ചെന്നൈ ഉള്‍പെടെ നാല് ജില്ലകള്‍ക്ക് ചൊവ്വാഴ്ച പൊതു അവധി നല്‍കിയിട്ടുണ്ട്. കനത്ത മഴക്ക് ശമനമുണ്ടായത് ആശ്വാസം നല്‍കുന്നുണ്ട്. മഴക്കെടുതിയില്‍ ഇതുവരെ അഞ്ചു മരണങ്ങള്‍ റിപോര്‍ട് ചെയ്തിട്ടുണ്ട്. മതിലിടിഞ്ഞും ഷോകടിച്ചും ആണ് മരണം. എട്ടുപേര്‍ക്ക് പരുക്കുമുണ്ട്.

മിഷോം ചുഴലിക്കാറ്റ് ചൊവ്വാഴ്ച ഉച്ചയോടെ കരതൊടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ആന്ധ്രാപ്രദേശ് തീരത്ത് നെല്ലൂരിനും മച്ചലിപട്ടണത്തിനും ഇടയില്‍ ബാപട്‌ലയിലാണ് കാറ്റ് തീരത്തേക്ക് പ്രവേശിക്കുക. ആന്ധ്രയിലും പുതുച്ചേരിയിലും വടക്കന്‍ തമിഴ്‌നാട്ടിലും കനത്ത ജാഗ്രതയാണുള്ളത്.

Keywords:  Chennai Airport resumes operations after heavy rains, Chennai, News, Chennai Airport, Heavy Rains, Flights, Social Media, Dead, Injury, Holidays, National News. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia