CBSE | സുപ്രധാന നടപടിയുമായി സിബിഎസ്ഇ; 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകളിൽ ഇനി മാർക്കോ ശതമാനമോ കണക്കാക്കില്ല

 


ന്യൂഡെൽഹി: (KVARTHA) 10, 12 ക്ലാസുകളുടെ പരീക്ഷയുമായി ബന്ധപ്പെട്ട് സുപ്രധാന അറിയിപ്പ് പുറപ്പെടുവിച്ച് സിബിഎസ്ഇ. 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകളിൽ ഇനി മുതൽ ആകെയുള്ള മാർക്കോ ശതമാനമോ കണക്കാക്കില്ലെന്ന് പരീക്ഷാ കൺട്രോളർ സന്യം ഭരദ്വാജ് അറിയിച്ചു. ഉന്നതവിദ്യാഭ്യാസത്തിനോ ജോലിക്കോ മാർക്കിന്റെ ശതമാനം വേണമെങ്കിൽ സ്ഥാപനത്തിനോ തൊഴിലുടമയ്‌ക്കോ കണക്കാക്കാം.

CBSE | സുപ്രധാന നടപടിയുമായി സിബിഎസ്ഇ; 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകളിൽ ഇനി മാർക്കോ ശതമാനമോ കണക്കാക്കില്ല

അനാരോഗ്യകരമായ മത്സരവും കൂടുതൽ മാർക്കിനായുള്ള മത്സരവും ഒഴിവാക്കാനാണ് ബോർഡ് ഈ തീരുമാനമെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. ബോർഡ് ശതമാനം കണക്കാക്കുകയോ ഫലത്തിൽ ശതമാനം നൽകുകയോ ചെയ്യില്ലെന്നും ഭരദ്വാജ് വ്യക്തമാക്കി. ആരെങ്കിലും അഞ്ചിൽ കൂടുതൽ വിഷയങ്ങൾ എഴുതിയിട്ടുണ്ടെങ്കിൽ, മികച്ച അഞ്ച് വിഷയങ്ങൾ ഏതാണെന്ന് വിദ്യാർത്ഥി പ്രവേശനം നേടുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന് തീരുമാനിക്കാം.


10, 12 ക്ലാസുകളിലെ പരീക്ഷ ഫെബ്രുവരി 15 മുതൽ നടത്തുമെന്ന് ബോർഡ് നേരത്തെ അറിയിച്ചിരുന്നു. 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകളുടെ ഫലം പ്രഖ്യാപിക്കുമ്പോൾ വിദ്യാർഥികളുടെ മെറിറ്റ് ലിസ്റ്റ് നൽകേണ്ടതില്ലെന്ന് സിബിഎസ്ഇ കഴിഞ്ഞ വർഷം തീരുമാനിച്ചിരുന്നു. 10, 12 ക്ലാസുകളിലെ ടോപ്പർമാരെയും ബോർഡ് പ്രഖ്യാപിച്ചിരുന്നില്ല.


Keywords: CBSE, Award, Division,Distinction, School,Student, Exam, Proud, KeralaNews, Kasaragod News CBSE Not To Award Any Division, Distinction To Students In Board Exams < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia