Arrested | ബലാത്സംഗക്കേസില്‍പ്പെട്ടതോടെ രാജ്യം വിട്ടു; പ്രതിയെ തിരികെ എത്തിച്ച് സിബിഐ, അറസ്റ്റ് ചെയ്ത് കര്‍ണാടക പൊലീസ്

 


ന്യൂഡെല്‍ഹി: (KVARTHA) സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ (CBI) നേതൃത്വത്തിലുള്ള ഏകോപിത ഓപറേഷനില്‍, കര്‍ണാടകയിലെ ബലാത്സംഗക്കേസില്‍ ഇന്റര്‍പോള്‍ റെഡ് നോടിസ് പുറപ്പെടുവിച്ച പ്രതിയെ യുഎഇയില്‍ നിന്ന് തിരികെ എത്തിച്ചു. വെള്ളിയാഴ്ചയാണ് പ്രതിയെ തിരികെ എത്തിച്ചത്.

Arrested | ബലാത്സംഗക്കേസില്‍പ്പെട്ടതോടെ രാജ്യം വിട്ടു; പ്രതിയെ തിരികെ എത്തിച്ച് സിബിഐ, അറസ്റ്റ് ചെയ്ത് കര്‍ണാടക പൊലീസ്

ബംഗ്ലൂരുവിലെ മഹാദേവപുര പൊലീസ് സ്റ്റേഷനില്‍ രെജിസ്റ്റര്‍ ചെയ്ത ബലാത്സംഗം, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍, മറ്റ് കുറ്റകൃത്യങ്ങള്‍ എന്നീ കേസുകളില്‍ 2020 ല്‍ കര്‍ണാടക പൊലീസ് തിരയുന്നയാളുമായ മലയാളിയും കണ്ണൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനുമായ മിഥുന്‍ വി വി ചന്ദ്രനെയാണ് നാട്ടിലെത്തിച്ചത്.

കര്‍ണാടക പൊലീസിന്റെ ആവശ്യപ്രകാരം 2023 ജനുവരി 20 നാണ് ചന്ദ്രനെതിരെ സിബിഐ ഇന്റര്‍പോള്‍ 'റെഡ്' നോടീസ് പുറപ്പെടുവിച്ചത്. തുടര്‍ന്ന് അബൂദബിയിലെ ഇന്റര്‍പോള്‍, അബൂദബിയിലെ ഇന്‍ഡ്യന്‍ എംബസി, വിദേശകാര്യമന്ത്രാലയം, കര്‍ണാടക പൊലീസ് എന്നിവയെ സി ബി ഐ യുടെ ഗ്ലോബല്‍ ഓപറേഷന്‍ സെന്റര്‍ ഏകോപിപ്പിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയതെന്ന് സി ബി ഐ. അറിയിച്ചു. ഇതേരീതിയില്‍ വിവിധരാജ്യങ്ങളിലേക്ക് രക്ഷപ്പെട്ട 26 പ്രതികളെക്കൂടി തിരിച്ചെത്തിച്ചതായും പൊലീസ് അറിയിച്ചു.

Keywords:  CBI brings back accused in Molest case from UAE, New Delhi, News, CBI , Interpole Notice, Karnataka Police, Arrested, Molestation, Accused, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia