Teen Died | പരസ്പരം കളിയാക്കി സംസാരിക്കുന്നതിനിടയില്‍ കാണിച്ച തമാശ കലാശിച്ചത് ദുരന്തത്തില്‍; മലദ്വാരത്തില്‍ എയര്‍ കംപ്രസര്‍ ഹോസ് കയറ്റി കാറ്റടിച്ചു; ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റ് കൗമാരക്കാരന് ദാരുണാന്ത്യം; ബന്ധുവായ 21 കാരന്‍ പിടിയില്‍

 


പൂനെ: (KVARTHA) പരസ്പരം കളിയാക്കി സംസാരിക്കുന്നതിനിടയില്‍ കാണിച്ച തമാശ കലാശിച്ചത് ദുരന്തത്തില്‍. മലദ്വാരത്തില്‍ എയര്‍ കംപ്രസര്‍ ഹോസ് കയറ്റി കാറ്റടിച്ചതോടെ ആന്തരികാവയവങ്ങള്‍ക്ക് പരുക്കേറ്റ് കൗമാരക്കാരന് ദാരുണാന്ത്യം. 16 വയസുള്ള മോത്തിലാല്‍ എന്ന കൗമാരക്കാരനാണ് മരിച്ചത്. സംഭവത്തില്‍ ബന്ധുവായ ധീരജ് ഗോപാല്‍സിംഗ് ഗൗഡ് (21) എന്നയാളെ അറസ്റ്റ് ചെയ്തു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: തിങ്കളാഴ്ച പൂനെയിലെ ഹഡാസ്പര്‍ വ്യവസായ മേഖലയിലെ പ്രവര്‍ത്തിക്കുന്ന മാവ് നിര്‍മാണ ഭക്ഷ്യ സംസ്‌കരണ യൂണിറ്റിലാണ് സംഭവം നടന്നത്. ധീരജ് ഗോപാല്‍സിംഗ് ഗൗഡാണ് മോത്തിലാലിന്റെ മലദ്വാരത്തില്‍ എയര്‍ കംപ്രസറിന്റെ ഹോസ് കയറ്റി കാറ്റടിച്ചത്.

മോത്തിലാല്‍ സ്ഥലത്തെത്തിയപ്പോള്‍ നിലത്തുവീണ് കിടന്ന ധാന്യപ്പൊടികള്‍ ഗോപാല്‍സിംഗ് വൃത്തിയാക്കുകയായിരുന്നു. പരസ്പരം കളിയാക്കി സംസാരിക്കുന്നതിനിടയില്‍ ഗോപാല്‍സിംഗ് എയര്‍ കംപ്രസര്‍ മോത്തിലാലിന്റെ മലദ്വാരത്തില്‍ കയറ്റുകയായിരുന്നു. തമാശയ്ക്ക് വേണ്ടിയാണ് ഇക്കാര്യം ചെയ്തത്. എന്നാല്‍ അത് മോത്തിലാലിന്റെ ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേല്‍പ്പിച്ചു.

ഇതിനിടെ വേദന കൊണ്ട് പുളഞ്ഞ മോത്തിലാലിനെ സമീപത്തെ ആശുപത്രിയില്‍ ഉടന്‍ എത്തിച്ചെങ്കിലും മണിക്കൂറുകള്‍ക്ക് ശേഷം മരിക്കുകയായിരുന്നു. അമിതമായ അളവില്‍ വായു ഉള്ളില്‍ കടന്നതിന് പിന്നാലെയുണ്ടായ മുറിവുകളെ തുടര്‍ന്നാണ് 16 കാരന്റെ മരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഭക്ഷ്യ സംസ്‌കരണ യൂണിറ്റിലെ പൊടി വൃത്തിയാക്കാനാണ് എയര്‍ കംപ്രസര്‍ ഹോസ് ഉപയോഗിക്കുന്നത്. സംഭവത്തിന് പിന്നാലെ നരഹത്യ കുറ്റം ചുമത്തി ഗോപാല്‍സിംഗിനെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

Teen Died | പരസ്പരം കളിയാക്കി സംസാരിക്കുന്നതിനിടയില്‍ കാണിച്ച തമാശ കലാശിച്ചത് ദുരന്തത്തില്‍; മലദ്വാരത്തില്‍ എയര്‍ കംപ്രസര്‍ ഹോസ് കയറ്റി കാറ്റടിച്ചു; ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റ് കൗമാരക്കാരന് ദാരുണാന്ത്യം; ബന്ധുവായ 21 കാരന്‍ പിടിയില്‍



Keywords: News, National, National-News, Regional-News, Boy, Teenager, Died, Fun, Compressed, Air Hose, Indian factory, Air Compressor, Employee, Police, Hadapsar News, Pune News, Boy, 16, dies when man uses compressed air hose into body 'for fun' at a factory.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia