Probe | 'ഏത് നിമിഷവും പൊട്ടിത്തെറിക്കാം'; കര്‍ണാടക ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവന് ബോംബ് ഭീഷണി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബെംഗ്‌ളൂറു: (KVARTHA) അടുത്തിടെ ബെംഗ്‌ളൂറിലെ നിരവധി സ്‌കൂളുകളില്‍ ബോബ് സ്‌ഫോടനം നടത്തുമെന്ന ഭീഷണി സന്ദേശം ലഭിച്ചത് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ഭീതിയിലാഴ്ത്തിയിരുന്നു. ഇപ്പോഴിതാ, കര്‍ണാടകയിലെ രാജ്ഭവന് ഫോണിലൂടെ ബോംബ് ഭീഷണിയെത്തി.

അജ്ഞാത നമ്പറില്‍ നിന്നാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ കണ്‍ട്രോള്‍ റൂമിലേക്ക് കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെ ഫോണ്‍ കോള്‍ എത്തിയത്. വിശദമായ പരിശോധനയില്‍ ഭീഷണി വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ഫോണ്‍ കോളിന്റെ ഉറവിടത്തെ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ബെംഗ്‌ളൂറു സെന്‍ട്രല്‍ ഡെപ്യൂടി കമീഷണര്‍ പറയുന്നത്: രാജ്ഭവനില്‍ ബോംബ് സ്‌ക്വാഡിന്റെ പതിവ് പരിശോധന കഴിഞ്ഞ ഉടനെയായിരുന്നു ബോംബ് ഭീഷണി എത്തിയത്. തുടര്‍ന്ന് രണ്ട് മണിക്കൂറോളം വീണ്ടും പരിശോധന നടത്തി. രാജ്ഭവന് കനത്ത സുരക്ഷ ഏര്‍പെടുത്തിയിട്ടുണ്.

രാജ്ഭവന്‍ പരിസരത്ത് ബോംബ് വെച്ചിട്ടുണ്ടെന്നും ഏത് നിമിഷവും അത് പൊട്ടിത്തെറിക്കാമെന്നുമാണ് വിളിച്ചയാള്‍ എന്‍ ഐ എ കണ്‍ട്രോള്‍ റൂമിലെ ഉദ്യോഗസ്ഥരോട് പറഞ്ഞത്. എന്‍ ഐ എ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ വിവരം ബെംഗ്‌ളൂറു പൊലീസിന് കൈമാറുകയായിരുന്നു. ബെംഗ്‌ളൂറു പൊലീസിന്റെ സിറ്റി പൊലീസിന്റെ നേതൃത്വത്തില്‍ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും ഉള്‍പെടെയുള്ളവ രാജ്ഭവനിലെത്തി വിശദമായ തിരച്ചില്‍ നടത്തി. പരിശോധനയ്ക്ക് ഒടുവില്‍ ബോംബ് ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

സംഭവത്തില്‍ വിധാന്‍ സൗധ പൊലീസ് സ്റ്റേഷനില്‍ കേസ് രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്‍ഐഎ കോള്‍ സെന്ററില്‍ ലഭിച്ച ഫോണ്‍ കോള്‍ എവിടെ നിന്നാണെന്നും ആരാണ് വിളിച്ചതെന്നും കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു. ഭീഷണിയുടെ സാഹചര്യത്തില്‍ ആവശ്യമായ അധിക നടപടികള്‍ കൂടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

Probe | 'ഏത് നിമിഷവും പൊട്ടിത്തെറിക്കാം'; കര്‍ണാടക ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവന് ബോംബ് ഭീഷണി



Keywords: News, National, National-News, Police-News, Bomb Threat, Bengaluru News, Raj Bhavan, Hoax, Police, Probe, National Investigation Agency (NIA), Karnataka News, Vidhana Soudha, Bomb threat to Bengaluru Raj Bhavan a hoax, say police; probe begins.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script