Result | ഛത്തീസ്‌ഗഡിലും മുന്നിൽ, ഹിന്ദി ഹൃദയഭൂമിയിൽ ബിജെപി തരംഗം; 4 സംസ്ഥാനങ്ങളിൽ 3ലും ലീഡ് ചെയ്യുന്നു; കോൺഗ്രസിന് ആശ്വാസമായി തെലങ്കാന

 


ന്യൂഡെൽഹി: (KVARTHA) നിയസഭാ തിരഞ്ഞെടുപ്പിൽ ഹിന്ദി ഹൃദയഭൂമിയിൽ ബിജെപി തരംഗം. നാല് സംസ്ഥാനങ്ങളിൽ മൂന്നിലും ബിജെപി ലീഡ് ചെയ്യുമ്പോൾ കോൺഗ്രസിന് തിരിച്ചടിയേറ്റു. രാജസ്താൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലാണ് ബിജെപി മുന്നേറുന്നത്. ആദ്യ ഘട്ടത്തിൽ ഛത്തീസ്ഗഡിൽ നിലവിൽ ഭരണത്തിലുള്ള കോൺഗ്രസായിരുന്നു മുന്നിട്ട് നിന്നിരുന്നത്. നിലവിൽ ഛത്തീസ്ഗഡിലെ 90 മണ്ഡലങ്ങളിൽ 50-ൽ ബിജെപിയും 38-ൽ കോൺഗ്രസുമാണ് ലീഡ് ചെയ്യുന്നത്.

Result | ഛത്തീസ്‌ഗഡിലും മുന്നിൽ, ഹിന്ദി ഹൃദയഭൂമിയിൽ ബിജെപി തരംഗം; 4 സംസ്ഥാനങ്ങളിൽ 3ലും ലീഡ് ചെയ്യുന്നു; കോൺഗ്രസിന് ആശ്വാസമായി തെലങ്കാന

230 സീറ്റുകളുള്ള മധ്യപ്രദേശിൽ 155 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. കോൺഗ്രസിന് 72 സീറ്റുകളുള്ളപ്പോൾ ബിഎസ്പി മൂന്ന് സീറ്റിലും മുന്നിലാണ്. ബിജെപി 46 സീറ്റുകൾ അധികം നേടിയാണ് ഭരണത്തുടർച്ച നേടിയത്. 200 മണ്ഡലങ്ങളുള്ള രാജസ്താനിൽ കോൺഗ്രസിനെ പുറത്താക്കി ബിജെപി ഭരണം പിടിക്കുമെന്നാണ് ഫലസൂചനകൾ വ്യക്തമാക്കുന്നത്. 114 മണ്ഡലങ്ങളിൽ ബിജെപി ലീഡ് ചെയ്യുന്നു. കോൺഗ്രസ് 67 മണ്ഡലങ്ങളിലാണ് മുന്നേറുന്നത്.

തെലങ്കാനയിലെ മുന്നേറ്റമാണ് കോൺഗ്രസിന് ഏക ആശ്വാസം. 119 മണ്ഡലങ്ങളിൽ 71ലും കോൺഗ്രസ് ലീഡ് ചെയ്യുന്നു. ഭരണകക്ഷിയായ ബിആർഎസ് മുന്നിലുള്ളത് 36 ഇടാത്ത മാത്രമാണ്. ബിജെപി എട്ട് സീറ്റിലും എഐഎംഐഎം ഒരു സീറ്റിലും ലീഡ് ചെയ്യുന്നു. തെരഞ്ഞെടുപ്പിന് ശേഷമുള്ള സർവേകളിൽ ഛത്തീസ്ഗഡിലും തെലങ്കാനയിലും കോൺഗ്രസും മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപിയും മുന്നേറുമെന്നായിരുന്നു പ്രവചനം.

Keywords: BJP, Congress, Leads, Madhya Pradesh, Telangana, Rajasthan, INC, Chhattisgarh, BJP, BJP Ahead In 3 States, Telangana Consolation For Congress.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia