Binoy Vishwam | ദേശീയ സെക്രടേറിയറ്റ് അംഗം ബിനോയ് വിശ്വം സിപിഐ സംസ്ഥാന സെക്രടറി; പാര്‍ടി അര്‍പിച്ച കര്‍ത്തവ്യം തന്റെ കഴിവിന്റെ പരമാവധി നന്നായി ചെയ്യാന്‍ ശ്രമിക്കുമെന്ന് പ്രതികരണം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (KVARTHA) സിപിഐ സംസ്ഥാന സെക്രടറിയായി ദേശീയ സെക്രടേറിയറ്റ് അംഗം ബിനോയ് വിശ്വത്തെ തിരഞ്ഞെടുത്തു. ഏകകണ്ഠമായാണ് ബിനോയിയെ സെക്രടറിയായി സംസ്ഥാന എക്‌സിക്യൂടീവ് തെരഞ്ഞെടുത്തതെന്ന് ഡി രാജ അറിയിച്ചു. കാനം രാജേന്ദ്രന്‍ വിയോഗത്തെത്തുടര്‍ന്ന് പിന്‍ഗാമിയായി പാര്‍ടി ചുമതല ബിനോയ് വിശ്വത്തെ ഏല്‍പിച്ചത്.

28 ന് സംസ്ഥാന കൗണ്‍സില്‍ ചേരുമെന്നും എക്‌സിക്യൂട്ടീവ് തീരുമാനത്തിന് അവിടെ അന്തിമ അംഗീകാരം നല്‍കുമെന്നും ഡി രാജ മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ടി അര്‍പിച്ച കര്‍ത്തവ്യം തന്റെ കഴിവിന്റെ പരമാവധി നന്നായി ചെയ്യാന്‍ ശ്രമിക്കുമെന്ന് ബിനോയ് വിശ്വം പ്രതികരിച്ചു.

ഇടയ്ക്ക് വിമര്‍ശിക്കാറുണ്ടെങ്കിലും മാധ്യമങ്ങള്‍ കമ്യൂണിസ്റ്റ് പാര്‍ടിക്ക് നല്‍കിയ പിന്തുണയെ കുറിച്ച് നല്ല ബോധ്യം തനിക്കുണ്ടെന്ന് പറഞ്ഞ ബിനോയ് വിശ്വം, കാനത്തിന്റെ ചികിത്സയ്ക്കായി അമൃത ആശുപത്രിയും ജീവനക്കാരും നല്‍കിയ പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും അറിയിച്ചു. സിപിഐയെ ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്ന അതേ അളവില്‍ ഇടതുമുന്നണിയെ ശക്തിപ്പെടുത്താനും ശ്രമിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Binoy Vishwam | ദേശീയ സെക്രടേറിയറ്റ് അംഗം ബിനോയ് വിശ്വം സിപിഐ സംസ്ഥാന സെക്രടറി; പാര്‍ടി അര്‍പിച്ച കര്‍ത്തവ്യം തന്റെ കഴിവിന്റെ പരമാവധി നന്നായി ചെയ്യാന്‍ ശ്രമിക്കുമെന്ന് പ്രതികരണം

 

Keywords: News, Kerala, Kerala-News, Politics, Politics-News, Binoy Viswam, New, CPI, State Secretary, Politics, Party, Political Party, D Raja, Kanam Rajendran, Media, Binoy Viswam new CPI state secretary.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script