SWISS-TOWER 24/07/2023

Rajasthan CM | ഭജന്‍ ലാല്‍ ശര്‍മ രാജസ്താന്റെ പുതിയ മുഖ്യമന്ത്രി; ദിയാ കുമാരിയും പ്രേംചന്ദ് ബൈര്‍വയും ഉപമുഖ്യമന്ത്രിമാര്‍

 


ADVERTISEMENT

ജയ്പുര്‍: (KVARTHA) 56 കാരനായ ഭജന്‍ ലാല്‍ ശര്‍മ രാജസ്താന്റെ പുതിയ മുഖ്യമന്ത്രിയാകും. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ഒരാഴ്ച പിന്നിട്ട ശേഷമാണ് രാജസ്താനില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. വസുന്ധ രാജെ ഉള്‍പെടെ നിരവധിപ്പേരുടെ പേരുകള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പറഞ്ഞുകേട്ടിരുന്നു.

രണ്ട് ഉപമുഖ്യമന്ത്രിമാരെയും പാര്‍ടി നേതൃത്വം പ്രഖ്യാപിച്ചിട്ടുണ്ട്. ദിയാ കുമാരിയും പ്രേംചന്ദ് ബൈര്‍വയുമാണ് ഉപമുഖ്യമന്ത്രിമാരാകുന്നത്. അജ്മീര്‍ സ്വദേശിയായ വാസുദേവ് ദേവ്നാനിയാണ് സ്പീകറാകുന്നത്. അദ്ദേഹം മുമ്പ് സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഉള്‍പെടെ മൂന്ന് കേന്ദ്രനിരീക്ഷകരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഭജന്‍ലാല്‍ ശര്‍മയെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചത്. മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

രാജസ്താനില്‍ വോടെടുപ്പ് നടന്ന 199 സീറ്റില്‍ 115 സീറ്റും ബിജെപി നേടിയിരുന്നു. ഒരു മണ്ഡലത്തില്‍ സ്ഥാനാര്‍ഥി മരിച്ചതിനെ തുടര്‍ന്ന് വോടെടുപ്പ് മാറ്റിവച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി ബി ജെ പി എം എല്‍ എമാര്‍ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെയെ വിളിച്ചിരുന്നു, ഇത് പിന്തുണ പ്രകടനമായി കാണപ്പെട്ടിരുന്നു. എല്ലാ അഭ്യൂഹങ്ങളും അവസാനിപ്പിച്ചാണ് വസുന്ധരയെക്കൊണ്ട് തന്നെ പാര്‍ടട്ടി പുതിയ മുഖ്യമന്ത്രിയുടെ പേര് പ്രഖ്യാപിച്ചതെന്നതും ശ്രദ്ധേമായി.

ഇത്തവണ തെരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായ വിജയമാണ് ഭജന്‍ലാല്‍ ശര്‍മ നേടിയത്. ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (INC) എതിരാളിയായ പുഷ്‌പേന്ദ്ര ഭരദ്വാജിനെ 48,081 വോടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഭജന്‍ലാല്‍ ശര്‍മ നിയമസഭയിലെത്തിയത്. പുഷ്‌പേന്ദ്ര ഭരദ്വാജിന്റെ 97,081 വോടുകള്‍ക്കേതിരെ ഭജന്‍ലാല്‍ ശര്‍മ 145,162 വോടുകള്‍ നേടിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ സംഗനേര്‍ നിയമസഭാ സീറ്റില്‍ നിന്നാണ് ഭജന്‍ലാല്‍ ശര്‍മ വിജയിച്ചത്.

ഭരത്പുര്‍ സ്വദേശിയായ ഭജന്‍ലാല്‍ ശര്‍മയെ അവിടെ സ്ഥാനാര്‍ഥിയാക്കിയിരുന്നില്ല. ബ്രാഹ്മണ വിഭാഗത്തില്‍പെടുന്ന ഭജന്‍ലാല്‍ ശര്‍മയെ ഏറ്റവും സുരക്ഷിതമായ സംഗനേര്‍ സീറ്റില്‍ നിര്‍ത്തിയാണ് ബി ജെ പി മത്സരിപ്പിച്ചത്. ഏറ്റവുമധികം ബ്രാഹ്മണര്‍ ഉള്ള മണ്ഡലമാണിത്. സിറ്റിങ് എം എല്‍ എയായ അശോക് ലഹോട്ടിയെ മാറ്റിയാണ് ഇവിടെ ഭജന്‍ലാലിനെ മത്സരിപ്പിച്ചത്. ആദ്യമായി എംഎല്‍എ ആയ അദ്ദേഹം രാഷ്ട്രീയ സ്വയം സേവക് സംഘ് (ആര്‍എസ്എസ്), അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത്ത് (എബിവിപി) എന്നിവയിലൂടെയാണ് പൊതുരംഗത്ത് സജീവമായത്.

രാഷ്ട്രീയജീവിതത്തില്‍ ഒട്ടേറെ ശ്രദ്ധേയമായ ഇടപെടലുകളും നേട്ടങ്ങളും കൈവരിച്ചിട്ടുള്ള രാജസ്താനിലെ ബി ജെ പി നേതാവ് ഭജന്‍ ലാല്‍ ശര്‍മ ബി ജെ പിയുടെ സംസ്ഥാന ജെനറല്‍ സെക്രടറിയായി നാല് തവണ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏറ്റവുമധികം കാലം ബിജെപി ജെനറല്‍ സെക്രടറിയായി പ്രവര്‍ത്തിച്ചെന്ന നേട്ടവും അദ്ദേഹത്തിലുണ്ട്.

Rajasthan CM | ഭജന്‍ ലാല്‍ ശര്‍മ രാജസ്താന്റെ പുതിയ മുഖ്യമന്ത്രി; ദിയാ കുമാരിയും പ്രേംചന്ദ് ബൈര്‍വയും ഉപമുഖ്യമന്ത്രിമാര്‍



Keywords: News, National, National-News, Politics, Assembly Election Result, Rajasthan Assembly Election, Politics-News, Bhajan Lal Sharma, New, Chief Minister, Rajasthan, Politics, Party, Political Party, BJP, Election, Diya Kumari, Prem Chand, Deputy CM, Bhajan Lal Sharma is the new Chief Minister of Rajasthan.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia