Follow KVARTHA on Google news Follow Us!
ad

Bhagavata Mahastra | ഭാഗവത മഹാസത്രം സമൂഹത്തിന് നല്‍കുന്നത് ധര്‍മ ചിന്തയെന്ന് എടനീര്‍ മഠാധിപതി സ്വാമി സചിദാന്ദ ഭാരതി

ഭാരതത്തിന്റെ എല്ലാ ഗ്രാമങ്ങളിലും സത്രശാലകള്‍ ഉണ്ടാവണം Bhagavata Mahastra, Religion, Society, Dharma Thought, Swami Satchidanada Bharati, Kerala News
കണ്ണൂര്‍: (KVARTHA) ശ്രീമദ് ഭാഗവതം പുരാണം മാത്രമല്ല ധര്‍മം കൂടിയാണെന്നും ജാതി മത ഭേദമെന്യേ ഒരമ്മയുടെ മക്കളെ പോലെ എല്ലാവരും ഒന്നിച്ചിരിക്കാനുള്ള ഒരിടമാണ് ശ്രീമദ് ഭാഗവതസത്രമെന്നും കാഞ്ചി കാമകോടി ശങ്കാരാചാര്യ ശിഷ്യന്‍ തോടകാചാര്യ പരമ്പരയിലെ എടനീര്‍ മഠാധിപതി സ്വാമി സചിദാനന്ദ ഭാരതി അഭിപ്രായപ്പെട്ടു. ഭാഗവതസത്രം ധര്‍മം വിളമ്പുന്ന കേന്ദ്രമാണ്.

Bhagavata Mahastra gives the society Dharma thought says Swami Satchidanada Bharati, Kannur, News, Bhagavata Mahastra, Religion, Society, Dharma Thought, Swami Satchidanada Bharati, Award, Kerala News

ഭാഗവതം സമാജത്തിന് പകരുന്നത് ധര്‍മ സന്ദേശമാണ്. ധാരണയില്‍ നിന്നാണ് ധര്‍മ ശബ്ദം വരുന്നത്. ഇവിടെ ധര്‍മം എന്നാല്‍ ഒന്നിച്ചുള്ള കൂടിച്ചേരലാണ്. ജാതി മത ഭേദമെന്യേ പാവപ്പെട്ടവനും പണക്കാരനും എന്ന വ്യത്യാസമില്ലാതെയുള്ള കൂട്ടായ്മയാണ് ഭാഗവതസത്രം വഴി സൃഷ്ടിക്കപ്പെടുന്നത്. ഭാരതത്തിന്റെ എല്ലാ ഗ്രാമങ്ങളിലും സത്രശാലകള്‍ ഉണ്ടാവണം. സത്രം വഴി ധര്‍മത്തെ പുനരുദ്ധരിക്കാം എന്നും അദ്ദേഹം പറഞ്ഞു. സനാതന ധര്‍മത്തിന്റെ ഉയിര്‍ത്തെഴുന്നേല്പിന് ശ്രീമദ് ഭാഗവത മഹാ സത്രത്തിന് സാധിക്കുമെന്നും എടനീര്‍ മഠാധിപതി സചിദാനന്ദ ഭാരതി കൂട്ടിച്ചേര്‍ത്തു.

പുഴാതി സോമേശ്വരി ക്ഷേത്രം പടിഞ്ഞാറെ നടയില്‍ ഇടനീര്‍ മഠാധിപതി സ്വാമി സചിദാനന്ദ ഭാരതിയെ മാതൃ സമിതിയുടെ നേതൃത്വത്തില്‍ മുത്തുക്കുടകളും നിറവിളക്കുമായി ചെറുതാഴം ചന്ദ്രന്‍ മാരാരുടെ ചെണ്ട വാദ്യ സംഘത്തിന്റെ അകമ്പടിയോടെ പുഴാതിയിടം ഭക്ത കൂട്ടായ്മ വരവേറ്റു.

മേല്‍ശാന്തി വെള്ളിയോട്ടില്ലം വാസുദേവന്‍ നമ്പൂതിരി പൂര്‍ണ കുംഭം നല്കി ദ്വാരകാപുരിയിലേക്ക് സ്വീകരിച്ച് ആനയിച്ചു. സത്രസമാപന സഭ ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിച്ചതോടെയാണ് ആരംഭിച്ചത്. മഹാസത്ര നിര്‍വഹണ സമിതി ചെയര്‍മാന്‍ സംഗീതജ്ഞന്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു.

ഭാരത സര്‍കാര്‍ സോംഗ് ആന്‍ഡ് ഡ്രാമാ ഡിവിഷന്‍ മുന്‍ ഡയറക്ടര്‍ ഡോ വിജയ രാഘവന്‍ മുഖ്യപ്രഭാഷണം നടത്തി. മള്ളിയൂര്‍ ഭാഗവതഹംസ പുരസ്‌കാരം ജ്യോതിഷ പണ്ഡിതന്‍ കപാലി നമ്പൂതിരിക്ക് ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് സമര്‍പ്പിച്ചു. ഒപ്പം ഭാഗവത പ്രതിഭ പുരസ്‌കാരം പ്രൊഫ. ഇന്ദുലേഖയ്ക്കും നല്‍കി. സത്രം ചീഫ് കോ ഓഡിനേറ്റര്‍ ഗുരുവായൂര്‍ പാരമ്പര്യ ശാന്തി കിഴിയേടം രാമന്‍ നമ്പൂതിരി, സംയോജകന്‍ നാരായണ സ്വാമി, ദ്വാരകാപുരി ഒരുക്കിയ ശില്പികളായ ശ്രീദീപ് നാറാത്ത്, അനീഷ് കോട്ടായി എന്നിവരെയും പുരസ്‌കാരം നല്‍കി ആദരിച്ചു.

സോമേശ്വരി ക്ഷേത്രം തന്ത്രി പന്നിയോട്ടില്ലം മാധവന്‍ നമ്പൂതിരി അനുഗ്രഹ ഭാഷണം നടത്തി. ടിജി പദ്മനാഭന്‍ നായര്‍, എസ് ശ്രീനി, ഗുരുവായൂര്‍ കിഴിയേടം രാമന്‍ നമ്പൂതിരി, ഗുരുവായൂര്‍ എസ് നാരായണ സ്വാമി, ഗുരുവായൂര്‍ മണിസ്വാമി, സത്രസമിതി പ്രസിഡന്റ് കെ ശിവശങ്കരന്‍, സത്രം സംഘാടക സമിതി വര്‍കിംഗ് പ്രസിഡന്റ് രവീന്ദ്രനാഥ് ചേലേരി, ജെനറല്‍ കണ്‍വീനര്‍ കെവി മുരളി മോഹനന്‍, ഡോ പ്രമീള ജയറാം, മഞ്ജുള വേണി, ഗോപിക സന്തോഷ്, ബിജെപി സംസ്ഥാന സെക്രടറി കെ രഞ്ജിത്ത്, തുടങ്ങിയവര്‍ പ്രസംഗിച്ചു.

തുടര്‍ന്ന് കൊടിയിറക്ക ചടങ്ങ് നടന്നു. പുഴാതി ഭാഗവതസത്രം മാതൃ സമിതി അവതരിപ്പിച്ച സമൂഹ തിരുവാതിരക്കളിയോടെയാണ് 12 ദിനം നീണ്ടു നിന്ന അഖില ഭാരത ശ്രീമദ് ഭാഗവത സത്രത്തിന് സമാപ്തിയായത്. 2024ലെ സത്രം തിരുവല്ലയില്‍ നടക്കുമെന്ന് വിളംബരവുമുണ്ടായി.

Keywords: Bhagavata Mahastra gives the society Dharma thought says Swami Satchidanada Bharati, Kannur, News, Bhagavata Mahastra, Religion, Society, Dharma Thought, Swami Satchidanada Bharati, Award, Kerala News.

Post a Comment