Arrested | 'തീവണ്ടിയെത്തുന്ന സമയത്ത് പാളത്തിലൂടെ നടന്നതിനെ വിലക്കിയ റെയില്‍വേ ഗേറ്റ് കീപറായ യുവതിയെയും ഭര്‍ത്താവിനെയും ആക്രമിച്ചു'; ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോട്ടയം: (KVARTHA) തീവണ്ടിയെത്തുന്ന സമയത്ത് പാളത്തിലൂടെ നടന്നതിനെ വിലക്കിയ റെയില്‍വേ ഗേറ്റ് കീപറായ യുവതിയെയും ഭര്‍ത്താവിനെയും ആക്രമിച്ചെന്ന പരാതിയില്‍ ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. ബംഗാള്‍ സ്വദേശി സലാം (35) ആണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചിങ്ങവനം ചാമക്കുളം റെയില്‍വേ ഗേറ്റ് കീപറായ യുവതിയും ഭര്‍ത്താവുമാണ് ആക്രമണത്തിനിരയായത്.


Arrested | 'തീവണ്ടിയെത്തുന്ന സമയത്ത് പാളത്തിലൂടെ നടന്നതിനെ വിലക്കിയ റെയില്‍വേ ഗേറ്റ് കീപറായ യുവതിയെയും ഭര്‍ത്താവിനെയും ആക്രമിച്ചു'; ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:


ട്രെയിന്‍ വരുന്ന സമയത്ത് പ്രതി റെയില്‍വേ ലെവല്‍ ക്രോസിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നത് കണ്ട ഗേറ്റ് കീപറായ യുവതി അതിനെ വിലക്കി. ട്രെയിന്‍ വരുന്ന സമയമായതിനാല്‍ ഗേറ്റ് അടയ്ക്കുകയാണെന്നും അവര്‍ അറിയിച്ചു. ഇതോടെ കുപിതനായ തൊഴിലാളി വനിതാ ഗേറ്റ് കീപറെ ചീത്തവിളിക്കുകയും മര്‍ദിക്കുകയുമായിരുന്നു. സംഭവം കണ്ട് തടയാന്‍ ശ്രമിച്ച ഭര്‍ത്താവിനെയും ആക്രമിച്ചുവെന്നും പൊലീസ് പറഞ്ഞു.

Keywords:  Bengal Native Arrested For Attacking Woman Railway Gate Keeper, Kottayam, News, Arrested, Attack, Complaint, Police, Railway Track, Husband, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script