Byju's | 158 കോടി രൂപ നൽകിയില്ല! ബിസിസിഐയുടെ പരാതിയിൽ ബൈജൂസിന് നോട്ടീസ്; എഡ്‌ടെക് കമ്പനി പാപ്പരാകുമോ? ജീവനക്കാർക്ക് ശമ്പളം നൽകാൻ വീടുകൾ പണയപ്പെടുത്തിയതായി റിപ്പോർട്ട്

 


ന്യൂഡെൽഹി: (KVARTHA) ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ (BCCI) ഹരജിയിൽ ബൈജൂസ് എന്ന ബ്രാൻഡ് നാമത്തിൽ ഓൺലൈൻ വിദ്യാഭ്യാസ സേവനങ്ങൾ നൽകുന്ന തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിന് നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ (NCLT) നോട്ടീസ് അയച്ചു. സ്പോൺസർഷിപ് തുകയിൽ 158 കോടി രൂപ നൽകിയില്ലെന്ന് കാണിച്ചാണ് ബിസിസിഐ ഹർജി നൽകിയത്.

Byju's | 158 കോടി രൂപ നൽകിയില്ല! ബിസിസിഐയുടെ പരാതിയിൽ ബൈജൂസിന് നോട്ടീസ്; എഡ്‌ടെക് കമ്പനി പാപ്പരാകുമോ? ജീവനക്കാർക്ക് ശമ്പളം നൽകാൻ വീടുകൾ പണയപ്പെടുത്തിയതായി റിപ്പോർട്ട്

2016 ലെ ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്‌സി കോഡിന്റെ സെക്ഷൻ 9 പ്രകാരമാണ് ഹർജി നൽകിയിരിക്കുന്നത്. നവംബർ 28-നാണ് ട്രിബ്യൂണൽ ബൈജൂസിന് നോട്ടീസ് അയച്ചത്. മറുപടി നൽകാൻ രണ്ടാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. കേസിന്റെ അടുത്ത വാദം ഡിസംബർ 22 ന് നടക്കും.

അതേസമയം, സാമ്പത്തിക പ്രതിസന്ധി നേരിടുന്ന എഡ്‌ടെക് കമ്പനിയായ ബൈജൂസിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രൻ ജീവനക്കാർക്ക് ശമ്പളം നൽകാൻ തന്റെ വീടും കുടുംബാംഗങ്ങളുടെ വീടുകളും പണയപ്പെടുത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബെംഗ്ളൂറിലെ രണ്ട് വീടുകൾ പണയപ്പെടുത്തി 100 കോടിയോളം രൂപ സ്വരൂപിക്കുകയും 15,000-ത്തോളം ജീവനക്കാർക്ക് ശമ്പളം നൽകുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്.
.
കൂടാതെ ബൈജുസിന്റെ മൂല്യം മൂന്ന് ബില്യൺ ഡോളറിൽ താഴെയായി കുറഞ്ഞു. കഴിഞ്ഞ വർഷം കമ്പനിയുടെ മൂല്യം 22 ബില്യൺ ഡോളറായിരുന്നു. അതായത് 85% വലിയ ഇടിവുണ്ടായി. ബൈജൂസിനെതിരെ 9,000 കോടി രൂപയുടെ ഫെമ നിയമ ലംഘനങ്ങൾ ആരോപിച്ച് ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്. വിദേശ കറൻസിയുടെ ഒഴുക്ക് നിയന്ത്രിക്കുന്നതിനായാണ് 1999-ൽ ഫെമ പ്രാബല്യത്തിൽ വന്നത്.

വാടക നൽകാത്തതിന് ഗുരുഗ്രാം ഓഫീസിലെ ജീവനക്കാരെ വസ്തു ഉടമ പുറത്താക്കുന്ന അവസ്ഥയുമുണ്ടായി. കഴിഞ്ഞ വർഷം കമ്പനിക്ക് 2,500 ജീവനക്കാരെ പിരിച്ചുവിടേണ്ടി വന്നതോടെയാണ് ബൈജൂസിന്റെ സാമ്പത്തിക പ്രതിസന്ധി പുറത്തായത്. ഈ വർഷം ആദ്യം, എഡ്-ടെക് കമ്പനി 1,000 ജീവനക്കാരെ പിരിച്ചുവിടുകയും മറ്റ് ജീവനക്കാരോട് സ്വമേധയാ രാജിവയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ബൈജൂസ് പാപ്പരാകുമോ എന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം.

Keywords: News, National, New Delhi, Byju's, BCCI, NCLT, Payment, Complaint, Notice, Report, Employee,   BCCI seeks Byju's insolvency at NCLT over default in payment of Rs 158 cr.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia