Atomic Theory | ശ്രീമദ് ഭാഗവതത്തില്‍ ആറ്റമിക് തിയറിയുണ്ടെന്ന് അഡ്വ സിന്ധു ഗോപാലകൃഷ്ണന്‍

 


കണ്ണൂര്‍: (KVARTHA) ജോണ്‍ ഡാല്‍ടന്‍ കണ്ടുപിടിച്ചുവെന്ന് വിദേശിയര്‍ അവകാശപ്പെടുന്ന ആറ്റമിക് തിയറി അയ്യായിരം വര്‍ഷം മുമ്പ് ഭാരതത്തില്‍ ശ്രീമദ് മഹാഭാഗവതം ചര്‍ച ചെയ്തിട്ടുണ്ടെന്ന് ഭാഗവത പണ്ഡിത അഡ്വ സിന്ധു ഗോപാലകൃഷ്ണന്‍. പുഴാതി സോമേശ്വരി ക്ഷേത്രത്തിലെ ദ്വാരകാപുരിയില്‍ നടക്കുന്ന അഖില ഭാരത ശ്രീമദ് ഭാഗവത മഹാ സത്രത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍.

Atomic Theory | ശ്രീമദ് ഭാഗവതത്തില്‍ ആറ്റമിക് തിയറിയുണ്ടെന്ന് അഡ്വ സിന്ധു ഗോപാലകൃഷ്ണന്‍

ഭാഗവതം മൂന്നാം സ്‌കന്ദം പതിനൊന്നാം അധ്യായത്തിലാണ് അണു, പരമാണു എന്ന ശാസ്ത്ര സത്യം പരാമര്‍ശിക്ക പ്പെടുന്നത്. ഭ്രൂണം മറ്റൊരു സ്ത്രീയുടെ ഗര്‍ഭപാത്രത്തിലേക്ക് ആവാഹിക്കുന്ന കാര്യം ഭാഗവതത്തില്‍ കാണാം. ബലരാമന്റെ ജനനത്തിലുള്ള എംപ്രിയോട്രാന്‍സ് പ്ലാന്റേഷന്‍ എടുത്തു കാട്ടി അവര്‍ സമര്‍ഥിച്ചു.

ലോകം കണ്ട മന: ശാസ്ത്രജ്ഞനാണ് കപിലന്‍. സ്വന്തം മാതാവിന് കപിലന്‍ നല്കുന്ന ഉപദേശം അതിഭൗതിക ശാസ്ത്രമാണ് , മെറ്റാഫിസിക്‌സാണ്. പ്രപഞ്ച വിജ്ഞാനമാണ്. ശബ്ദശാസ്ത്രത്തെക്കുറിച്ചും ഭാഗവതം ചര്‍ച ചെയ്യുന്നുണ്ട്.
മൂന്നാം സ്‌കന്ദം 12-ാം അധ്യായത്തിലാണ് സപ്തസ്വരങ്ങളെക്കുറിച്ചു ഭാഗവതം പറയുന്നത്.

മുഖത്ത് നിന്നു വരുന്ന വൈഖരിയും ഹൃദയത്തില്‍ നിന്നും വരുന്ന പ്രണയവും എന്നിങ്ങനെ ഭാഗവതം ശബ്ദത്തെ രണ്ടാക്കി തിരിക്കുന്നു. ആത്മീയമായും സാങ്കേതിമായും ശബ്ദശാസ്ത്രത്തെ ഭാഗവതം പഠിപ്പിക്കുന്നു.
പര, പശ്യന്തി, മധ്യമ, വൈഖരി എന്ന രീതിയില്‍ ഭാഗവതം ശബ്ദത്തെ വേര്‍തിരിക്കുന്നുമുണ്ട്. ചിന്തയുടെ പ്രകടമല്ലാത്ത ആദ്യ അവസ്ഥയാണ് പര. ചിന്തയെ തിരിച്ചറിയുന്ന അവസ്ഥയാണ് പശ്യന്തി.

മനസ്സില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ തെളിയുന്ന ഭാഷയുടെ അവസ്ഥയാണ് മധ്യമ.ചിന്ത വാക്കായി, ഭാഷയായി പുറത്തു വരുന്ന അവസ്ഥയാണ് വൈഖരി . ശബ്ദശാസ്ത്രത്തെ വിശദമായി പ്രതിപാദിക്കുന്ന ശ്രീമദ് ഭാഗവതം ശബ്ദ ശാസ്ത്ര പഠനം നടത്തുന്നവര്‍ പഠിക്കണമെന്നും അഡ്വ സിന്ധു ഗോപാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

കൈതപ്രം നാരായണന്‍ നമ്പൂതിരി, കൊട്ടിയൂര്‍ പിഎസ് മോഹനന്‍, അമ്പലപ്പുഴ ബാലചന്ദ്രന്‍, കോട്ടയം എന്‍ സോമശേഖരന്‍, കൊട്ടാരക്കര ശ്രീജിത്ത് കെ നായര്‍, ശാസ്താംകോട്ട പാര്‍ഥസാരഥീ പുരം വിശ്വനാഥന്‍, ആലുവ തിരുവൈരാണിക്കുളം കേശവദാസ്, എന്നിവര്‍ പ്രഭാഷണം നടത്തി.

പരിസ്ഥിതി സൗന്ദര്യശാസ്ത്രവും ഫെമിനിസവും ശ്രീമദ് ഭാഗവതത്തിലുണ്ടെന്ന് സാംസ്‌കാരിക സഭയില്‍ മുഖ്യപ്രഭാഷണത്തില്‍ പ്രൊഫസര്‍ ഇന്ദുലേഖ നായര്‍ പറഞ്ഞു. സോപാന രത്‌നം പയ്യന്നൂര്‍ കൃഷ്ണമണി മാരാരുടെ സോപാന സംഗീതവും കലാമണ്ഡലം നയന നമ്പ്യാരുടെ ഓട്ടന്‍ തുള്ളലും തിരുവാതിരക്കളിയുമുണ്ടായി.

Keywords:  Atomic theory is introduced in Srimad Bhagavatam says Adv. Sindhu Gopalakrishnan, Kannur, News, Atomic Theory,  Shrimad Bhagavatam, Religion, Science, Adv. Sindhu Gopalakrishnan, Study, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia