Congress | സെമി ഫൈനൽ തോറ്റ രാഹുലിനും സംഘത്തിനും ഇനി മുന്നിലുള്ളതെന്ത്? ഫൈനൽ ജയിക്കാൻ മാറ്റങ്ങൾ അനിവാര്യം

 


/ ഭാമനാവത്ത്

കണ്ണൂർ: (KVARTHA)
മൂന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേറ്റ തിരിച്ചടി കോൺഗ്രസ് ദേശീയ രാഷ്ട്രീയത്തിൽ നിറഞ്ഞു നിൽക്കുന്ന എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി ക്ക് ക്ഷീണമായി മാറി. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും കളത്തിലിറങ്ങി കളിച്ചപ്പോൾ തെലങ്കാനയിൽ മാത്രമായി കോൺഗ്രസിന്റെ രാഷ്ട്രീയ പ്രചാരണം ഒതുങ്ങി. കോൺഗ്രസ് മുൻപോട്ടു വയ്ക്കുന്ന പ്രധാനമന്ത്രി സ്ഥാനാർത്ഥിയായ രാഹുൽ ഗാന്ധിയെ ഉത്തരേന്ത്യയിൽ സജീവമായി അവതരിപ്പിക്കാൻ പാർട്ടിക്ക് കഴിയാതെ പോയി.

Congress | സെമി ഫൈനൽ തോറ്റ രാഹുലിനും സംഘത്തിനും ഇനി മുന്നിലുള്ളതെന്ത്? ഫൈനൽ ജയിക്കാൻ മാറ്റങ്ങൾ അനിവാര്യം

തെലങ്കാനയിൽ മാത്രം കോൺഗ്രസിന്റെ ദേശീയ നേതാക്കൾ ഇറങ്ങിയപ്പോൾ രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തിസ്ഗഡിലുമൊക്കെ സംസ്ഥാന നേതാക്കളാണ് പ്രചാരണം നടത്തുകയും തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ പയറ്റുകയും ചെയ്തത്. പ്രിയങ്കാ ഗാന്ധി ഉത്തരേന്ത്യൻ തെരത്തെടുപ്പ് റാലികളിൽ പങ്കെടുത്തിരുന്നുവെങ്കിലും വോട്ടർമാർക്കിടയിൽ ചലനങ്ങളുണ്ടാക്കിയില്ല. മോദി ഫയർ ബ്രാൻഡിനെതിരെ രാഹുൽ എന്ന പ്രചാരണം മുന്നോട്ടുവയ്ക്കാൻ കഴിയാത്ത കോൺഗ്രസ് മൂന്നിടങ്ങളിലു തുടക്കത്തിൽ തന്നെ തോൽവി സമ്മതിക്കുകയായിരുന്നു. തെലങ്കാനയിൽ ഭരണ വിരുദ്ധ വികാരം കോൺഗ്രസിനെ തുണച്ചപ്പോൾ മറ്റിടങ്ങളിൽ കൈപിടിക്കാൻ ജനങ്ങൾ പരാജയപ്പടുകയായിരുന്നു.

അഹമ്മദ് പട്ടേലിന് പകരം വന്ന നേതാവ്

ഒന്നാം യുപിഎ സർക്കാരിനെയും അതിന്റെ തുടർച്ചയായി രണ്ടാം യു പി എ സർക്കാരിനെയും അധികാരത്തിലെത്തിക്കുന്നതിൽ എഐസിസി യുടെ ചുമതല വഹിച്ചിരുന്ന അഹമ്മദ് പട്ടേലിന്റെ തന്ത്രങ്ങൾ നിർണായകമായിരുന്നു. സോണിയാഗാന്ധിയുടെ അതീവ വിശ്വസ്തനായ ഈ നേതാവ് ബി.ജെ.പിക്കെന്നും തലവേദനയായിരുന്നു. ഗുജറാത്തിൽ നിന്നുള്ള ഈ രാഷ്ട്രീയ ചാണക്യനെ പ്രധാനമന്ത്രിയായിരുന്ന നരേന്ദ്ര മോദിയും ബി.ജെ.പിയും എത്രമാത്രം ഭയപ്പെടുന്നുവെന്ന് അവസാന നാളുകളിൽ കോൺഗ്രസിൽ നിന്നും ബി.ജെ.പി ക്യാംപിലേക്ക് പട്ടേലിനെ പുറത്തേക്ക് ചാടിക്കാനുള്ള ശ്രമങ്ങളിൽ നിന്നു തന്നെ വ്യക്തമാണ്. ഗുലാം നബി ആസാദ്, കപിൽ സിബൽ തുടങ്ങി ഒട്ടേറെ പരിണിത പ്രഞ്ജരായ നേതാക്കളെ കൈയ്യൊഴിയെണ്ടി വന്ന കോൺഗ്രസിന് ഏറ്റ തിരിച്ചടിയാണ് ഇപ്പോഴത്തെ തോൽവി.

തന്ത്രങ്ങൾ പയറ്റിയ മലയാളികൾ

ദേശീയ രാഷ്ട്രീയത്തിൽ ഒരുപാട് കോൺഗ്രസ് നേതാക്കൾ കേരളത്തിൽ നിന്നും പ്രവർത്തിച്ചിട്ടുണ്ട്. വി.കെ കൃഷ്ണമേനോൻ മുതൽ തുടങ്ങുന്നു പരമ്പര. കെ.കരുണാകരൻ, എ കെ ആന്റണി തുടങ്ങി രമേശ് ചെന്നിത്തല വരെ ദേശീയ തലത്തിൽ പ്രവർത്തിച്ചവരാണ്. എ.കെ.ആന്റണി കേരളത്തിലേക്ക് മടങ്ങുകയും രമേശ് ചെന്നിത്തല സംസ്ഥാന രാഷ്ട്രീയത്തിൽ തുടരാൻ തീരുമാനിക്കുകയും ചെയ്ത ഗ്യാപ്പിലാണ് കെ.സി വേണുഗോപാലിന് മുൻപിൽ അവസരം തെളിയുന്നത്. രാഹുൽ ഗാന്ധിയുമായുളള സൗഹൃദവും തുണയായി. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കു ചുക്കാൻ പിടിച്ച കെ.സിയിലേക്ക് പാർട്ടിയുടെ കടിഞ്ഞാൺ എത്തുകയായിരുന്നു.

കർണാടകയെന്ന കച്ചിതുരുമ്പ്

തുടർച്ചയായ തിരിച്ചടി കൊണ്ടു വെള്ളം കുടിച്ചിരുന്ന കോൺഗ്രസിന് കിട്ടിയ കച്ചിതുരുമ്പായിരുന്നു കർണാടകയിലെ വിജയം. ഡി.കെ ശിവകുമാറിന്റെ പൊളിറ്റിക്കൽ മാനേജ്മെന്റാണ് കർണാടകയിൽ കോൺഗ്രസിന് കരുത്തായത്. കർണാടകയിൽ സിദ്ധരാമയ്യയെയെ പ്രചാരണത്തിനിറക്കിയതും തെരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങളിൽ ബി.ജെ.പി സർക്കാരിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചതുമെല്ലാം ഡി.കെ യുടെ തന്ത്രമായിരുന്നു. തെരഞ്ഞെടുപ്പിൽ കൂറ്റൻ വിജയം നേടിയതോടെ അതിന്റെ ക്രെഡിറ്റ് കെ സിക്കും ലഭിച്ചു. എം.എൽ.എമാരെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റാൻ റിസോർട്ട് ബുക്ക് ചെയ്തതും ബസിന് ഏൽപ്പിച്ചതും പാർട്ടിക്കുള്ളിലെ അല്ലറ പടലപിണക്കങ്ങൾ പറഞ്ഞു തീർത്തതുമൊക്കെ അദ്ദേഹമായിരുന്നു.

കണ്ണൂരിൽ നിന്നും കുടിയേറിയ നേതാവ്

കണ്ണൂർ ജില്ലയിലെ പയ്യന്നുർ കോളേജിലെ കെ.എസ്.യു പ്രവർത്തകനായി തുടങ്ങിയ കെ.സി വേണുഗോപാൽ ആലപ്പുഴയിൽ പോയി മത്സരിച്ച നേതാവാണ്. ആലപ്പുഴ നിയമസഭാ മണ്ഡലത്തിൽ നിന്നും തുടർച്ചയായി ജയിച്ചു വന്ന കെ.സി മന്ത്രിയുമായി. കരുണാകരന്റെ പതനവും ഉമ്മൻ ചാണ്ടിയുടെ ഉദയവുമാണ് ദേശീയ രാഷ്ട്രീയത്തിൽ ഭാഗ്യം പരീക്ഷിക്കാൻ കെ.സിയെ പ്രേരിപിച്ചത്. ഇതിനായി പാർലമെന്റ് തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ നിന്നുള്ള എൻട്രി തുണയായി മാറുകയും ചെയ്തു.

സെമി ഫൈനൽ തോറ്റിട്ടും മാറ്റമില്ലാതെ ടീം രാഹുൽ

സെമി ഫൈനലെന്നു വിശേഷിപ്പിച്ചിരുന്ന നാല് സംസ്ഥാനങ്ങളിൽ ഒന്നു മാത്രം നേടി ഏറെ പുറകിലാണ് കോൺഗ്രസ്. ഫൈനൽ ജയിക്കണമെങ്കിൽ ചില്ലറ മുന്നൊരുക്കമൊന്നും പോരാ. ഇതിനായി ദേശീയ രാഷ്ട്രീയ അടിയൊഴുക്ക് നന്നായി തിരിച്ചറിയാൻ കഴിവും ബുദ്ധിയുമുള്ള രമേശ് ചെന്നിത്തലയെപ്പോലുള്ള നേതാക്കൾ ഇറങ്ങണം. ഡി.കെ, ചെന്നിത്തല, സച്ചിൻ പൈലറ്റ് തുടങ്ങി പാർട്ടിയിലെ രണ്ടാം നിര നേതാക്കളിറങ്ങിയാൽ മോദിക്കെതിരെ അതിശക്തമായ മത്സരം കാഴ്ച വയ്ക്കാം. വികസനോന്മുഖമായ ജനക്ഷേമകരമായ പ്രകടനപത്രികയുണ്ടാക്കി സമാനമനസ്ക്കാരായ പാർട്ടികളുമായി ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ അത്ഭുതങ്ങൾ തന്നെ കോൺഗ്രസിന് സൃഷ്ടിക്കാനാവും. രാജ്യം ഉറ്റുനോക്കുന്നതും അതു തന്നെയാണ്.

(ഈ ലേഖനത്തിൽ പറയുന്ന കാര്യങ്ങൾ ലേഖകന്റെ സ്വന്തം അഭിപ്രായങ്ങളാണ്. ഇതിലെ പരാമർശങ്ങളിൽ സ്ഥാപനത്തിന് യാതൊരു ഉത്തരവാദിത്തവുമില്ലെന്ന് അറിയിക്കുന്നു - എഡിറ്റർ)

Keywords: News, Kerala, National, Kannur, Assembly Election, Result, Congress, Politics,   Assembly election results and future of Congress.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia