Gaza | ഗസ്സയിൽ വെടിനിര്‍ത്തല്‍ അവസാനിച്ചതിന് പിന്നാലെ പരസ്പരം കണ്ടുമുട്ടി ഖത്വർ അമീറും ഇസ്രാഈൽ പ്രസിഡന്റും
Dec 1, 2023, 22:38 IST
ദുബൈ: (KVARTHA) യുഎഇയിൽ നടക്കുന്ന യുഎൻ കാലാവസ്ഥാ ഉച്ചകോടിക്കിടെ (COP28) ഇസ്രാഈൽ പ്രസിഡന്റ് ഐസക് ഹെർസോഗും ഖത്വർ അമീർ തമീം ബിൻ ഹമദ് അൽ താനിയും കൂടിക്കാഴ്ച നടത്തി. ഖത്വറിന്റെ മധ്യസ്ഥതയിലുള്ള വെടിനിർത്തൽ ഏഴ് ദിവസത്തിന് ശേഷം അവസാനിക്കുകയും ഗസ്സ മുനമ്പിൽ ഇസ്രാഈൽ ആക്രമണം പുനരാരംഭിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് നിർണായക കൂടിക്കാഴ്ച നടന്നത്. എന്നാൽ യോഗത്തെക്കുറിച്ചുള്ള പ്രസ്താവനയോ ആശയവിനിമയത്തിന്റെ വിശദാംശങ്ങളോ ഇരുനേതാക്കളിൽ നിന്നും പുറത്തുവന്നിട്ടില്ല.
ഇസ്രാഈലിനും ഖത്വറിനും നയതന്ത്ര ബന്ധമില്ല, പക്ഷേ ഹമാസുമായുള്ള ചർച്ചയ്ക്ക് ഇരുവിഭാഗങ്ങൾക്കിടയിൽ മധ്യസ്ഥത ചർച്ചയ്ക്ക് മുന്നിട്ടിറങ്ങിയത് ഖത്വറാണ്. ഏഴ് ദിവസത്തെ വെടിനിർത്തലിന്റെ ഭാഗമായി 105 ബന്ദികളെ ഹമാസ് വിട്ടയച്ചിരുന്നു. ഇതിന് പകരമായി ഇസ്രാഈൽ 210 ഫലസ്തീൻ തടവുകാരെയും വിട്ടയച്ചു. 137 ഇസ്രാഈലി ബന്ദികൾ ഹമാസിന്റെ കയ്യിൽ ഇനിയുമുണ്ടെന്നാണ് വിവരം. അനവധി ഫലസ്തീനികൾ ഇസ്രാഈൽ തടവറയിലുമുണ്ട്.
നേരത്തെ ഇസ്രാഈൽ ഉദ്യോഗസ്ഥരുടെ ഖത്വർ സന്ദർശനത്തെത്തുടർന്ന് മൊസാദ് മേധാവി ഡേവിഡ് ബാർണിയ ദോഹയിൽ എത്തിയിരുന്നു. ഇസ്രാഈൽ ഗസ്സയിൽ വ്യോമാക്രമണം പുനരാരംഭിച്ചിട്ടും വെടി നിർത്തലിനും കൂടുതൽ ബന്ദികളെ മോചിപ്പിക്കുന്നതിനുമുള്ള ചർച്ചകൾ തുടരുകയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗസ്സയിൽ ഇസ്രാഈൽ ആക്രമണം പുനരാരംഭിച്ചതിൽ അഗാധമായ ഖേദം പ്രകടിപ്പിക്കുന്നതായി ഖത്വർ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. പുതിയ ആക്രമണം നയതന്ത്ര ശ്രമങ്ങളെ സങ്കീർണ്ണമാക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
ബന്ദികളെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ദുബൈയിൽ നടക്കുന്ന സമ്മേളനത്തോടനുബന്ധിച്ച് ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവ് ഉൾപ്പെടെയുള്ള മറ്റ് ലോക നേതാക്കളെയും ഇസ്രാഈൽ പ്രസിഡന്റ് കണ്ടു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും യുഎഇ പ്രധാനമന്ത്രി മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. 167 ലോകനേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. രണ്ടാഴ്ചയോളം നീളുന്ന 2023-ലെ യുണൈറ്റഡ് നേഷന്‍സ് ക്ലൈമറ്റ് ചേഞ്ച് കോണ്‍ഫറന്‍സ് അഥവാ കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസില്‍ (സിഒപി28) കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച കൂടുതൽ ചര്‍ച്ചകള്‍ ഉണ്ടാകും.

Keywords: News, Malayalam-News, World, Israel-Palestine-War, Palestine, Hamas, Israel, Gaza, As truce ends, Herzog, Qatari Emir seen in first public meeting of countries’ leaders
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.