Arrested | 'ചികിത്സാപ്പിഴവിനെ തുടര്‍ന്ന് രോഗി മരിച്ചു; മൃതദേഹം കനാലില്‍ തള്ളിയ ആയുര്‍വേദ ഡോക്ടറും സംഘവും അറസ്റ്റില്‍'

 


ഭോപാല്‍: (KVARTHA) മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയില്‍ ചികിത്സാപ്പിഴവിനെ തുടര്‍ന്ന് രോഗി മരിച്ചതിന് പിന്നാലെ ആയുര്‍വേദ ഡോക്ടറും ജീവനക്കാരും ചേര്‍ന്ന് മൃതദേഹം കനാലില്‍ തള്ളിയതായി റിപോര്‍ട്. അമര്‍വാരയില്‍ ബിഎഎംഎസ് ഡോക്ടര്‍ ദീപക് ശ്രീവാസ്തവയും ജീവനക്കാരും രോഗിയുടെ 170 കിലോമീറ്ററിലധികം ദൂരത്തേക്ക് വാഹനത്തില്‍ കൊണ്ടുപോയി ജബല്‍പൂരിലെ ബാര്‍ഗി അണക്കെട്ട് കനാലില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് ആരോപണം.

അമര്‍വാര ടൗണിനടുത്തുള്ള ലഹ്ഗഡുവയില്‍ താമസിക്കുന്ന പുസു റാത്തോഡ് (60) എന്നയാളാണ് മരിച്ചത്. സംഭവത്തില്‍ ദീപക് ശ്രീവാസ്തവ, സഹോദരന്‍ ദേവേന്ദ്ര, ക്ലിനിക് സ്റ്റാഫ് പ്രദീപ് ഡെഹ്രിയ, കപില്‍ മാല്‍വി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

കൃത്യത്തെ കുറിച്ച് ചിന്ദ്വാര പൊലീസ് സ്റ്റേഷനിലെ എസ്എച്ഒ രാജേന്ദ്ര പറയുന്നത്: പിടിയിലായ പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഡിസംബര്‍ മൂന്നിന് രാത്രിയിലാണ് പുസു റാത്തോഡ് മരിച്ചത്. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡിസംബര്‍ രണ്ടിന് റാത്തോഡ് ശ്രീവാസ്തവയുടെ ക്ലിനികിലേക്ക് പോയിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഡോക്ടര്‍ അദ്ദേഹത്തിന് ഡെറിഫിലിന്‍ കുത്തിവെപ്പ് നല്‍കി, എന്നാല്‍ വൈകാതെ റാത്തോഡിന്റെ നില വഷളാവുകയും ക്ലിനികില്‍ വച്ച് മരിക്കുകയും ചെയ്തു.

തുടര്‍ന്ന് രോഗിയുടെ ബന്ധുക്കളെ അറിയിക്കുന്നതിനുപകരം, ശ്രീവാസ്തവ രാത്രി കാത്തിരുന്ന് സഹോദരന്റെയും രണ്ട് ജീവനക്കാരുടെയും സഹായത്തോടെ ഒരു കാറില്‍ റാത്തോഡിന്റെ മൃതദേഹം ജബല്‍പൂരിലേക്ക് കൊണ്ടുപോയി. ഡിസംബര്‍ 2 മുതല്‍ റാത്തോഡിന്റെ കുടുംബാംഗങ്ങള്‍ അദ്ദേഹത്തെ തിരയുകയായിരുന്നു. ഡോക്ടറെ കാണാനെന്ന് റാത്തോഡ് പറഞ്ഞതിനെത്തുടര്‍ന്ന് അവര്‍ ക്ലിനിക് സന്ദര്‍ശിച്ചെങ്കിലും കണ്ടെത്താനായില്ല.

കുടുംബം പൊലീസിനെ സമീപിച്ചെങ്കിലും, ഡിസംബര്‍ 3 ന് പോലീസ് വോടെണ്ണല്‍ ദിവസമായതിനാല്‍ പൊലീസിന് ശ്രദ്ധിക്കാനായില്ല. ഡിസംബര്‍ 4 ന് ജബല്‍പൂരില്‍ മൃതദേഹം കണ്ടെത്തിയതിന് ശേഷം, കുടുംബാംഗങ്ങള്‍ അമര്‍വാര പൊലീസ് സ്റ്റേഷനില്‍ പ്രതിഷേധ പ്രകടനം നടത്തി, തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്.

തെറ്റായ ചികിത്സ കാരണമോ, കുത്തിവയ്പ്പ് മൂലമോ റാത്തോഡ് മരിച്ചതെന്നത് അന്വേഷിക്കേണ്ട വിഷയമാണെന്നും എന്നാല്‍ ക്ലിനികില്‍ വെച്ചാണ് അദ്ദേഹം മരിച്ചതെന്നും മൃതദേഹം ഉപേക്ഷിച്ചെന്ന് പ്രതികള്‍ സമ്മതിക്കുകയും ചെയ്‌തെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Arrested | 'ചികിത്സാപ്പിഴവിനെ തുടര്‍ന്ന് രോഗി മരിച്ചു; മൃതദേഹം കനാലില്‍ തള്ളിയ ആയുര്‍വേദ ഡോക്ടറും സംഘവും അറസ്റ്റില്‍'



Keywords: News, National, National-News, Crime, Crime-News, MP News, Madhya Pradesh News, Doctor, 3 Others, Held, Dispose, Bod, Patient, Died, Negligence, Hospital, Chhindawara, Ayurvedic Medicine, MP: Doctor, 3 others held for disposing of body of patient who died of negligence.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia