iPhone | ഇന്ത്യയിൽ പ്രതിവർഷം 5 കോടി ഐഫോണുകൾ നിർമിക്കും; 50,000 പേർക്ക് തൊഴിൽ ലഭിക്കും; ആപ്പിളിന് വേഗത പകരാൻ ടാറ്റ; ലോകത്ത് ഉപയോഗിക്കുന്ന ഐഫോണുകളുടെ നാലിലൊന്നും ഇനി ഇന്ത്യയിൽ നിന്ന്

 


ന്യൂഡെൽഹി: (KVARTHA) അമേരിക്കൻ ടെക്‌നോളജി കമ്പനിയായ ആപ്പിൾ വരും വർഷങ്ങളിൽ അഞ്ച് കോടി ഐഫോണുകൾ ഇന്ത്യയിൽ നിർമിക്കും. കമ്പനിയുടെ മൊത്തം വാർഷിക ഉൽപാദനത്തിന്റെ 25% ആണിത്. ഇതോടെ ലോകത്ത് ഉപയോഗിക്കുന്ന ഐഫോണുകളുടെ നാലിലൊന്ന് ഇന്ത്യയിലായിരിക്കും നിർമിക്കുകയെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് അമേരിക്കൻ പത്രമായ വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.

iPhone | ഇന്ത്യയിൽ പ്രതിവർഷം 5 കോടി ഐഫോണുകൾ നിർമിക്കും; 50,000 പേർക്ക് തൊഴിൽ ലഭിക്കും; ആപ്പിളിന് വേഗത പകരാൻ ടാറ്റ; ലോകത്ത് ഉപയോഗിക്കുന്ന ഐഫോണുകളുടെ നാലിലൊന്നും ഇനി ഇന്ത്യയിൽ നിന്ന്

വിവരങ്ങൾ അനുസരിച്ച്, നിലവിൽ ആപ്പിൾ പ്രതിവർഷം 200 ദശലക്ഷം ഐഫോണുകൾ നിർമിക്കുന്നു. ഇവയിൽ ഭൂരിഭാഗവും ചൈനയിലാണ് നിർമാണം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഈ ചിത്രം മാറാൻ തുടങ്ങി.
ഇതോടെ നിർമാണത്തിൽ ഇന്ത്യയുടെ പങ്ക് വർദ്ധിച്ചു. നിലവിൽ ഇത് അഞ്ച് ശതമാനം ആണ്. ആപ്പിൾ ഇന്ത്യയിൽ ഉൽപ്പാദന ശേഷി തുടർച്ചയായി ഉയർത്തിക്കൊണ്ടിരിക്കുകയാണ്. തായ്‌വാൻ കമ്പനികളായ ഫോക്‌സ്‌കോണും പെഗാട്രോണുമാണ് ഇന്ത്യയിൽ ഐഫോണുകൾ നിർമിക്കുന്നത്..

ഈ കമ്പനികൾ ബെംഗളൂരുവിലും ചെന്നൈയിലുമാണ് തങ്ങളുടെ പുതിയ പ്ലാന്റുകൾ സ്ഥാപിച്ചിട്ടുള്ളത്. ഇപ്പോൾ ടാറ്റ ഗ്രൂപ്പും ഈ നിർമാണ രംഗത്തേക്ക് കടന്നിരിക്കുകയാണ്. മറ്റൊരു തായ്‌വാൻ കമ്പനിയായ വിസ്ട്രോണിന്റെ ബെംഗളൂരു ആസ്ഥാനമായുള്ള ഐഫോൺ പ്ലാന്റ് അടുത്തിടെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു . ഏകദേശം 1100 കോടി രൂപയ്ക്കാണ് ടാറ്റ ഈ ഏറ്റെടുക്കൽ നടത്തിയത്. ഇതോടെ ഐഫോൺ നിർമ്മിക്കുന്ന ആദ്യ ഇന്ത്യൻ കമ്പനിയായി ടാറ്റ മാറി.

ഇപ്പോൾ ടാറ്റ കമ്പനി തമിഴ്‌നാട്ടിലെ ഹൊസൂരിൽ വലിയ ഐഫോൺ നിർമ്മാണ പ്ലാന്റ് സ്ഥാപിക്കാൻ ഒരുങ്ങുകയാണ്, ഇവിടെ ഏകദേശം 50,000 പേർക്ക് തൊഴിൽ ലഭിക്കും. അടുത്ത ഒന്നോ ഒന്നര വർഷത്തിനുള്ളിൽ ഇത് പ്രവർത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആപ്പിളിന്റെ ഐഫോണിനൊപ്പം അതിന്റെ മറ്റ് ഭാഗങ്ങളും ഇന്ത്യയിൽ നിർമിക്കാനുള്ള പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. ഇന്ത്യയിലെ നിരവധി നിർമ്മാണ കമ്പനികളെ ബാറ്ററികൾ നിർമ്മിക്കാൻ ആപ്പിൾ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

നിലവിൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്മാർട്ട്‌ഫോൺ കയറ്റുമതിക്കാരാണ് ആപ്പിൾ. 2022-23 വർഷത്തിൽ, ഇന്ത്യയിൽ നിന്ന് 40,000 കോടി രൂപയുടെ ഐഫോണുകൾ കയറ്റുമതി ചെയ്‌തപ്പോൾ 2023-24 വർഷത്തിന്റെ ആദ്യ ഏഴ് മാസങ്ങളിൽ തന്നെ 40,000 കോടിയിലധികം മൂല്യമുള്ള സ്മാർട്ട്‌ഫോണുകൾ കയറ്റുമതി ചെയ്തു. 2023-24 സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ ഇത് ഏകദേശം ഒരു ലക്ഷം കോടി രൂപയാകുമെന്നും പ്രതീക്ഷിക്കുന്നു. ഇന്ത്യയിൽ ഉൽപ്പാദനം വർധിപ്പിക്കുന്നതിന് പിന്നിലെ ആപ്പിളിന്റെ ലക്ഷ്യം ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്നതാണ്.

2023-24 സാമ്പത്തിക വർഷത്തിൽ 50 ബില്യൺ ഡോളറിന്റെ (ഏകദേശം 5.5 ലക്ഷം കോടി രൂപ) സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ നിർമ്മിക്കുമെന്ന് കേന്ദ്ര ഐടി, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രസ്താവനയിൽ പറഞ്ഞിരുന്നു . 2023-24 ആദ്യ പകുതിയിൽ 6.53 ബില്യൺ ഡോളറിന്റെ (ഏകദേശം 52,000 കോടി രൂപ) സ്മാർട്ട്ഫോണുകൾ കയറ്റുമതി ചെയ്തതായും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ ഏതാനും വർഷങ്ങളായി സ്‌മാർട്ട്‌ഫോൺ കയറ്റുമതിയിൽ ഇന്ത്യ സ്വയംപര്യാപ്തത നേടിയിട്ടുണ്ട്. രാജ്യത്ത് ഇപ്പോൾ ഉപയോഗിക്കുന്ന സ്മാർട്ട്‌ഫോണുകളിൽ 99.2 ശതമാനവും ഇന്ത്യയിലാണ് നിർമ്മിക്കുന്നതെന്ന് ഐടി മന്ത്രി അശ്വിനി വൈഷ്ണവ് അടുത്തിടെ പറഞ്ഞിരുന്നു. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ രാജ്യത്തെ സ്മാർട്ട്‌ഫോണുകളുടെ നിർമ്മാണം ഒമ്പത് മടങ്ങ് വർധിച്ചതായി പ്രസ്താവിക്കുന്ന ഒരു കണക്കും അദ്ദേഹം അവതരിപ്പിച്ചു.

Keywords: News, National, News Delhi, iPhone, Apple, Smart Phone, Technology, Company, Report,   Apple to produce 25% of global iPhones in India: reports.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia