IAP Convention | വാക്‌സിന്‍ വിരുദ്ധ പ്രചാരണം സാംക്രമിക രോഗങ്ങളെ ഗുരുതരമാക്കുന്നുവെന്ന് ഐഎപി വാര്‍ഷിക കണ്‍വെന്‍ഷന്‍

 


കണ്ണൂര്‍: (KVARTHA) കുട്ടികളില്‍ പകര്‍ചവ്യാധികള്‍ വര്‍ധിക്കാനും പലതും മാരകമായി മരണംവരെ സംഭവിക്കാനുള്ള പ്രധാനകാരണം വാക്‌സിന്‍ എടുക്കുന്നതില്‍ രക്ഷിതാക്കള്‍ക്കുള്ള വിമുഖത ആണെന്ന് ഇന്‍ഡ്യന്‍ അകാഡമി ഓഫ് പീഡിയാട്രിക്‌സ് വാര്‍ഷിക കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു.

മീസില്‍സ്, ചികന്‍ പോക്‌സ്, ഡിഫ്തീരിയ, ഹെപറ്റൈറ്റിസ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നത് ഗൗരവമായിത്തന്നെ കാണേണ്ടതുണ്ട്. കുട്ടികള്‍ക്ക് സൗജന്യമായി നല്‍കാവുന്ന കുത്തിവെയ്പ്പുകള്‍ വഴി ഗുരുതരമായ അസുഖങ്ങളെ തടയാന്‍ സാധിക്കുമെന്ന് അറിവ് സമൂഹത്തില്‍ പ്രചരിപ്പിക്കേണ്ടതുണ്ട്.

കുത്തിവെപ്പുകള്‍ക്കെതിരെ കുപ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കണം. കുട്ടികള്‍ക്കുള്ള കുത്തിവെപ്പുകള്‍ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ കൂടി നടത്തുന്ന കുപ്രചാരണങ്ങള്‍ അവസാനിപ്പിക്കണം. പുതുതലമുറയുടെ ആരോഗ്യം ഓര്‍ത്തെങ്കിലും അത്തരം കുപ്രചാരണങ്ങളില്‍ നിന്നും മാറി നില്‍ക്കണമെന്നും ഐ എ പി ആവശ്യപ്പെട്ടു.

ശിശുരോഗ ചികിത്സാരംഗത്തും പൊതുജനാരോഗ്യ രംഗത്തും അകാഡമിക രംഗത്തും കണ്ണൂര്‍ ഐ എ പിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് സംസ്ഥാന പ്രസിഡണ്ട് ഡോ ഷിമ്മി പൗലോസ് അഭിപ്രായപ്പെട്ടു. ഇന്‍ഡ്യന്‍ അകാഡമി ഓഫ് പീഡിയാട്രിക്‌സ് വാര്‍ഷിക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് കണ്ണൂരില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

IAP Convention | വാക്‌സിന്‍ വിരുദ്ധ പ്രചാരണം സാംക്രമിക രോഗങ്ങളെ ഗുരുതരമാക്കുന്നുവെന്ന് ഐഎപി വാര്‍ഷിക കണ്‍വെന്‍ഷന്‍


ഐ എ പി സംസ്ഥാന പ്രസിഡണ്ട് ഡോ ഷിമ്മി പൗലോസ് പുതിയ ഭാരവാഹികളെ സ്ഥാനാരോഹണം ചെയ്തു. തൃശ്ശൂര്‍ മെഡികല്‍ ഗവണ്‍മെന്റ് മെഡികല്‍ കോളജ് ശിശുരോഗ വിഭാഗം പ്രൊഫസര്‍ ടിഎം അനന്തകേശവന്‍ മുഖ്യാതിഥിയായി.

ഐ എ പി പ്രസിഡണ്ട് ഡോ. അജിത് മേനോന്‍, ഡോ. എം കെ സന്തോഷ്, ഡോ. എം കെ നന്ദകുമാര്‍, ഐ എം എ പ്രസിഡണ്ട് ഡോ. നിര്‍മ്മല്‍ രാജ്, ഡോ. ജയഗോപാല്‍, ഡോ. ജോണി സെബാസ്റ്റ്യന്‍, ഡോ. പത്മനാഭ ഷേണായി, ഡോ. മൃദുല ശങ്കര്‍, ഡോ. അജിത് സുഭാഷ്, ഡോ. പ്രശാന്ത്, ഡോ. കെ സി രാജീവന്‍, ഡോ. ആര്യാദേവി, ഡോ. സുല്‍ഫിക്കര്‍ അലി പ്രസംഗിച്ചു.

IAP Convention | വാക്‌സിന്‍ വിരുദ്ധ പ്രചാരണം സാംക്രമിക രോഗങ്ങളെ ഗുരുതരമാക്കുന്നുവെന്ന് ഐഎപി വാര്‍ഷിക കണ്‍വെന്‍ഷന്‍



Keywords: News, Kerala, Kerala-News, Health, Health-News, Kannur-News, Anti-Vaccine, Propaganda, Exacerbates, Infectious Diseases, IAP, Annual Convention, Kannur News, Health, Indian Academy of Pediatrics, Anti-vaccine propaganda exacerbates infectious diseases: IAP Annual Convention.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia