Complaints | മുഖ്യമന്ത്രി തളളിമറിച്ചതുമാത്രം ബാക്കി; നവകേരളസദസില്‍ ലഭിച്ച പരാതികള്‍ തീര്‍പ്പാക്കുന്നത് ഒച്ചിഴയും വേഗത്തിലെന്ന് ആക്ഷേപം

 


/ നവോദിത്ത് ബാബു

കണ്ണൂര്‍: (KVARTHA) നവകേരളസദസില്‍ ലഭിച്ച പരാതികളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തീര്‍പ്പുകല്‍പ്പിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് കാറ്റില്‍ പറത്തി ഉദ്യോഗസ്ഥര്‍. കുമിഞ്ഞുകൂടിയ മൂന്ന് ലക്ഷത്തിലേറെ വരുന്ന പരാതികള്‍ എന്തു ചെയ്യണമെന്നറിയാതെ നട്ടം തിരിയുകയാണ് വിവിധ വകുപ്പുകള്‍. ഇതില്‍ നല്ലൊരു ശതമാനം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് അയച്ചുകൊടുത്തു തലയില്‍ നിന്നൊഴിവാക്കുകയാണ് വകുപ്പുഉദ്യോഗസ്ഥര്‍.

Complaints | മുഖ്യമന്ത്രി തളളിമറിച്ചതുമാത്രം ബാക്കി; നവകേരളസദസില്‍ ലഭിച്ച പരാതികള്‍ തീര്‍പ്പാക്കുന്നത് ഒച്ചിഴയും വേഗത്തിലെന്ന് ആക്ഷേപം

ഇത്തരത്തില്‍ കണ്ണൂര്‍ കോര്‍പറേഷന് ലഭിച്ചത് തൊണ്ണൂറോളം പരാതികളാണ്. ഇതില്‍ സര്‍ക്കാര്‍ നയപരമായ തീ്‌രുമാനങ്ങള്‍ എടുക്കേണ്ട ക്ഷേമ പെന്‍ഷന്‍ അനുവദിക്കല്‍ ഉള്‍പ്പെടെയുളള പരാതികളുമുണ്ടെന്നും കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ടി.ഒ മോഹനന്‍ പറഞ്ഞു. വളപട്ടണം പഞ്ചായത്ത് പരിഹരിക്കേണ്ട പരാതികളും കണ്ണൂര്‍ കോര്‍പറേഷനാണ് ലഭിച്ചത്. കൊട്ടിഘോഷിച്ചു നവകേരള സദസ് നടത്തി പരാതികള്‍ വാങ്ങുമ്പോള്‍ ഉത്തരവാദിത്വത്തോടെ പരിഹരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ സര്‍ക്കാര്‍ എന്തിനാണ് ഇതുവാങ്ങിവയ്ക്കുന്നതെന്നു മേയര്‍ ചോദിച്ചു.

നവംബര്‍ 18ന് കാസര്‍കോട്ട് തുടങ്ങി നവകേരളസദസ് തിരുവനന്തപുരത്ത് അവസാനിക്കുമ്പോള്‍ ഓരോ മണ്ഡലത്തില്‍ നിന്നും ചുരുങ്ങിയത് ആയിരക്കണക്കിന് പരാതികളാണ് വിവിധവകുപ്പുകള്‍ക്ക് ലഭിച്ചത്. 45 ദിവസത്തിനകം പരാതികള്‍ക്ക് പരിഹാരം കാണുമെന്നാണ് സര്‍ക്കാര്‍ വാഗ്ദ്ധാനം. എന്നാല്‍ ഒച്ചിഴയും വേഗത്തിലാണ് കാര്യങ്ങള്‍ നടക്കുന്നതെന്നാണ് നവകേരള സദസ് ആദ്യം നടന്ന വടക്കന്‍ ജില്ലകളിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. കാസര്‍കോട് ജില്ലയില്‍ 14,704 പരാതികള്‍ ലഭിച്ചതില്‍ പരിഹരിച്ചത് 1370 മാത്രമാണ്.

കണ്ണൂര്‍ ജില്ലയില്‍ 28,803 പരാതികള്‍ ലഭിച്ചതല്‍ 4827 എണ്ണം പരിഹരിച്ചു. പതിനാറുശതമാനം പരാതികള്‍ പരിഹരിച്ചുവെന്നാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. വയനാട് രണ്ടര ശതമാനം പരാതികള്‍ മാത്രമേ പരിഹരിക്കാന്‍ കഴിഞ്ഞിട്ടുളളൂ. 20386- പരാതികള്‍ ലഭിച്ചതില്‍ തീര്‍പ്പുകല്‍പ്പിച്ചത് വെറും 515 എണ്ണം മാത്രമാണെന്നാണ് പുറത്തുവരുന്ന കണക്കുകള്‍. കോഴിക്കോട് ജില്ലയിലും ഇതുതന്നെയാണ് അവസ്ഥ. പരിഹരിച്ചത് വെറും രണ്ടു ശതമാനം മാത്രം. 47969-പരാതികള്‍ ലഭിച്ചതില്‍ വെറും ആയിരമെണ്ണമാണ് ഇവിടെ പരിഹരിക്കാനായത്.

പാലക്കാട് ഒരു ശതമാനം പരിഹരിച്ചപ്പോള്‍ മലപ്പുറത്ത് ഇതു ഒരു ശതമാനത്തില്‍ താഴയൊണ്. ഈ പശ്ചാലത്തലത്തിലാണ് കോടികളുടെ ആഡംബര ബസില്‍ സംസ്ഥാനത്തെ മുഴുവന്‍ മണ്ഡലങ്ങളിലും പര്യടനം നടത്തിയ മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളെ വിഡ്ഡികളാക്കുകയാണ് ചെയ്യുന്നതെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തുവന്നിരിക്കുന്നത്. എന്നാല്‍ അഞ്ചുവര്‍ഷം രാപകല്‍ പണിയെടുത്താലും നവകേരള സദസില്‍ ലഭിച്ച പരാതികള്‍ പരിഹരിക്കാന്‍ കഴിയില്ലെന്നാണ് ചിലസര്‍വീസ് സംഘടനാ നേതാക്കള്‍ തുറന്നു പറയുന്നത്. സര്‍ക്കാര്‍ പരാതിവാങ്ങിവച്ചതോടെ തങ്ങളുടെ ദൈനംദിന പ്രവൃത്തികള്‍ താറുമാറായെന്ന് ഇടതു സംഘടനാ നേതാക്കള്‍ക്കും പരാതിയുണ്ട്.

Keywords: News, Kerala, Kannur, Nava Kerala Sadas, LDF Govt, Pinarayi Vijayan, Ministers, CPM, Politics, Allegation that complaints received in Nava Kerala Sadas being resolved very slowly.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia