IANS | വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസും അദാനിയുടെ കൈകളിലേക്ക്; ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കി

 


ന്യൂഡെല്‍ഹി: (KVARTHA) വാര്‍ത്താ ഏജന്‍സി ഐഎഎന്‍എസ് ഇന്‍ഡ്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കി ഗൗതം അദാനി ഗ്രൂപ്. റെഗുലേറ്ററി ഫയലിംഗില്‍ അദാനി എന്റര്‍പ്രൈസസ് അനുബന്ധ സ്ഥാപനമായ എഎംജി മീഡിയ നെറ്റ് വര്‍ക് ലിമിറ്റഡ് (AMNL), ഐഎഎന്‍എസ് ഇന്‍ഡ്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരി ഷെയറുകള്‍ ഉള്‍പെടെ 50 ശതമാനം ഓഹരികള്‍ ഏറ്റെടുത്തതായുള്ള റിപോര്‍ടുകളാണ് പുറത്തുവരുന്നത്. എന്നാല്‍ എത്ര തുകയ്ക്കാണ് കരാര്‍ എന്ന് കംപനി വെളിപ്പെടുത്തിയിട്ടില്ല.

IANS | വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസും അദാനിയുടെ കൈകളിലേക്ക്; ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കി

എഎംഎന്‍എല്‍ വഴിയാണ് അദാനി, ഓഹരികള്‍ വാങ്ങിയതെന്നാണ് റിപോര്‍ട്. ഐഎഎന്‍എസിന്റെ ഓഹരി ഉടമയായ സന്ദീപ് ബാംസായിയുമായി എഎംഎന്‍എല്‍ ഓഹരി ഉടമകളുടെ കരാറില്‍ ഒപ്പുവച്ചു. ഐഎഎന്‍എസിന്റെ പ്രവര്‍ത്തനവും മാനേജമെന്റ് നിയന്ത്രണവും ഇനി എ എം എന്‍ എലിന് ആയിരിക്കും, ഏജന്‍സിമാരുടെ ഡയറക്ടര്‍മാരെ നിയമിക്കാനുള്ള അവകാശം എ എം എന്‍ എലിനായിരിക്കുമെന്നും റിപോര്‍ട് പറയുന്നു.

ബിസിനസ്, ഫിനാന്‍ഷ്യല്‍ ന്യൂസ് ഡിജിറ്റല്‍ മീഡിയ പ്ലാറ്റ് ഫോമായ ബിക്യു പ്രൈം കൈകാര്യം ചെയ്യുന്ന ക്വിന്റില്യണ്‍ ബിസിനസ് മീഡിയയെ ഏറ്റെടുത്ത് കഴിഞ്ഞ വര്‍ഷം മാര്‍ചില്‍ അദാനി ഈ രംഗത്തേക്ക് ചുവടുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡിസംബറില്‍ എന്‍ഡിടിവിയുടെ 65 ശതമാനം ഓഹരികളും ഏറ്റെടുത്തത്. ഇപ്പോള്‍ ഐഎഎന്‍എസും സ്വന്തം. 2023 സാമ്പത്തിക വര്‍ഷത്തില്‍ ഐഎഎന്‍എസിന്റെ വിറ്റുവരവ് 11.86 കോടി രൂപയായിരുന്നു.

മുകളില്‍ പ്രസ്താവിച്ച പ്രകാരം ഏറ്റെടുക്കല്‍ അനുസരിച്ച്, ഐഎഎന്‍എസ് ഇപ്പോള്‍ എഎംഎന്‍എല്‍- ന്റെ ഒരു അനുബന്ധ സ്ഥാപനമാണ്. ഒരു ഒന്നാം തലമുറ സംരംഭകനായ അദാനി 1988-ല്‍ ഒരു ചരക്ക് വ്യാപാരിയായാണ് തുടങ്ങിയത്. 

പിന്നീട് 13 തുറമുഖങ്ങളും എട്ട് വിമാനത്താവളങ്ങളും ഉള്ള ഇന്‍ഡ്യയിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യവികസനത്തിലേക്ക് തന്റെ ബിസിനസ് താല്‍പ്പര്യങ്ങള്‍ അദ്ദേഹം വിപുലപ്പെടുത്തി. കാലക്രമേണ, കല്‍കരി, ഊര്‍ജ വിതരണം, ഡാറ്റാ സെന്ററുകള്‍, സിമന്റ്, ചെമ്പ് എന്നിവയിലേക്ക് വ്യാപാര ശൃംഖല വികസിപ്പിച്ചു. ഒരു സ്വകാര്യ നെറ്റ് വര്‍ക്ക് സ്ഥാപിക്കാന്‍ 5G ടെലികോം സ്‌പെക്ട്രം ലേലം വിളിച്ച് സ്വന്തമാക്കുകയും ചെയ്തു.

Keywords:  Adani Group acquires majority stake in news agency IANS for undisclosed sum, New Delhi, News, Adani Group, IANS, Media, Business Man, Majority, News Agency, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia