Arrested | കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിയെ കാപ ചുമത്തി അറസ്റ്റു ചെയ്തു

 


കണ്ണൂര്‍: (KVARTHA)  സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന രാഷ്ട്രീയ കൊലപാതക കേസിലുള്‍പ്പെടെ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി പൊലീസ് അറസ്റ്റു ചെയ്തു.
പാനൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ബിജു (43) വിനെതിരെയാണ് കേരള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം 2007 വകുപ്പ് പ്രകാരം കാപ്പ ചുമത്തിയത്.
 
Arrested | കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിയെ കാപ ചുമത്തി അറസ്റ്റു ചെയ്തു


മാസങ്ങള്‍ക്കു മുന്‍പ് പാനൂര്‍ പുത്തൂരില്‍ സ്‌കൂടര്‍ യാത്രക്കാരനെ കത്തി കാട്ടി ഭീഷണിപ്പെടുത്തി സ്‌കൂടര്‍ യാത്രാക്കാരനായ യുവാവില്‍ നിന്നും പണം കവര്‍ന്നെന്ന കേസില്‍ പൊലീസ് അറസ്റ്റു ചെയ്തു കണ്ണൂര്‍ പളളിക്കുന്ന് സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിഞ്ഞുവരുന്ന ഇയാളെ പാനൂര്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ സി സി ലതീഷ് ശനിയാഴ്ച രാവിലെ പത്തുമണിയോടെ സെന്‍ട്രല്‍ ജയിലിലെത്തി അറസ്റ്റു രേഖപ്പെടുത്തുകയായിരുന്നു.

കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി അജിത് കുമാര്‍ ഐ പി എസിന്റെ റിപോര്‍ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടി. ഇയാള്‍ക്ക് പാനൂര്‍, തലശ്ശേരി എന്നി പൊലീസ് സ്റ്റേഷനുകളിലായി ലഹള നടത്തല്‍, തടഞ്ഞു വെച്ച് കഠിന ദേഹോപദ്രപം ഏല്‍പ്പിക്കല്‍, കൊലപാതക ശ്രമം, കൂട്ടക്കവര്‍ച്ച, കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ എന്നിങ്ങനെയായി അഞ്ചു കേസുകള്‍ നിലവിലുള്ളതായി പൊലീസ് പറഞ്ഞു.

Keywords: News, kerala, Kannur, Malayalam News, Accused, who is on remand in Kannur Central Jail, again arrested
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia