Arrested | ക്രിസ്മസ് ആഘോഷത്തിനിടെയുണ്ടായ സംഘര്‍ഷം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരള സര്‍വകലാശാല സെനറ്റിലേക്ക് നോമിനേറ്റ് ചെയ്ത എ ബി വി പി നേതാവ് അറസ്റ്റില്‍

 


പത്തനംതിട്ട: (KVARTHA) ക്രിസ്മസ് ആഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരള സര്‍വകലാശാല സെനറ്റിലേക്ക് നോമിനേറ്റ് ചെയ്ത എ ബി വി പി നേതാവ് അറസ്റ്റില്‍. പന്തളം എന്‍ എസ് എസ് കോളജിലെ സുദി സദനെയാണ് പൊലീസ് അറസ്റ്റുചെയ്തത്. സുദി സദന് പുറമെ മറ്റൊരു എ ബി വി പി പ്രവര്‍ത്തകനും പിടിയിലായിട്ടുണ്ട്. സുദി സദന്‍ ഉള്‍പെടെ കോളജിലെ രണ്ട് എ ബി വി പി പ്രവര്‍ത്തകരെയാണ് ഗവര്‍ണര്‍ കേരള യൂനിവേഴ്സിറ്റി സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തിരുന്നത്.

Arrested | ക്രിസ്മസ് ആഘോഷത്തിനിടെയുണ്ടായ സംഘര്‍ഷം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരള സര്‍വകലാശാല സെനറ്റിലേക്ക് നോമിനേറ്റ് ചെയ്ത എ ബി വി പി നേതാവ് അറസ്റ്റില്‍

ഡിസംബര്‍ 21-നാണ് കോളജില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ സംഘര്‍മുണ്ടായത്. ആഘോഷങ്ങള്‍ക്കിടെ എസ് എഫ് ഐ- എ ബി വി പി പ്രവര്‍ത്തകര്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ അംഗപരിമിതന്‍ ഉള്‍പെടെ ഏഴ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.

Keywords:  ABVP leader who nominated by Governor Arif Muhammad Khan to the Senate of Kerala University arrested, Pathanamthitta, News, ABVP Leader, Arrested, Governor Arif Muhammad Khan,  Senate, Kerala University, Politics, SFI, Clash, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia