SWISS-TOWER 24/07/2023

Aravind Kejriwal | തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ അകൗണ്ട് തുറന്ന ആം ആദ്മി പാര്‍ടി സ്ഥാനാര്‍ഥി ബീന കുര്യനെ അഭിനന്ദിച്ച് കെജ് രിവാള്‍

 


ADVERTISEMENT

ന്യൂഡെല്‍ഹി: (KVARTHA) തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ അകൗണ്ട് തുറന്ന് ആം ആദ്മി പാര്‍ടി (AAP). ഇടുക്കി ജില്ലയിലെ കരിങ്കുന്നം പഞ്ചായത് നെടിയകാട് വാര്‍ഡിലാണ് (ഏഴാം വാര്‍ഡ്) എഎപി സ്ഥാനാര്‍ഥി ബീന കുര്യന്‍ വിജയിച്ചത്. കോണ്‍ഗ്രസില്‍ നിന്നുമാണ് എ എ പി സീറ്റ് പിടിച്ചെടുത്തത്. ബീന കുര്യന്‍ നാലു വോടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
 

Aravind Kejriwal | തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ അകൗണ്ട് തുറന്ന ആം ആദ്മി പാര്‍ടി സ്ഥാനാര്‍ഥി ബീന കുര്യനെ അഭിനന്ദിച്ച് കെജ് രിവാള്‍

അകൗണ്ട് തുറന്നതിനെ അഭിനന്ദിച്ച് എഎപി ദേശീയ കണ്‍വീനറും ഡെല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ എക്‌സ് പ്ലാറ്റ് ഫോമില്‍ കുറിപ്പ് പങ്കുവച്ചു. ബീന കുര്യന്റെ വിജയം കേരളത്തിലെ എല്ലാ ആം ആദ്മി പാര്‍ടി പ്രവര്‍ത്തകര്‍ക്കും സമര്‍പ്പിക്കുന്നുവെന്ന് കെജ് രിവാള്‍ ട്വിറ്ററില്‍ കുറിച്ചു. സംസ്ഥാനത്തെ എഎപി വിപ്ലവത്തിന്റെ ആരംഭമാണിതെന്ന് എഎപി കേരള ഘടകം എക്‌സില്‍ അഭിപ്രായപ്പെട്ടു.

ബീന കുര്യന്‍- 202, യുഡിഎഫിലെ സോണിയ ജോസ്- 198, എല്‍ഡിഎഫിലെ സതി ശിശുപാലന്‍- 27 എന്നിങ്ങനെയാണ് ലഭിച്ച വോടുകള്‍. 13 അംഗങ്ങള്‍ ഉള്ള പഞ്ചായതില്‍ നിലവില്‍ യുഡിഎഫ് 9, എല്‍ഡിഎഫ് രണ്ട്, ബിജെപി 1 എഎപി ഒന്ന് എന്ന നിലയാണ്. അതേസമയം ഉടുമ്പന്‍ചോല പഞ്ചായത് മാവടി വാര്‍ഡ് ഉപ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചു. എല്‍ ഡി എഫ് സ്ഥാനാര്‍ഥി അനുമോള്‍ ആന്റണി 273 വോടുകള്‍ക്കാണ് വിജയിച്ചത്. എല്‍ ഡി എഫ് 12, യു ഡി എഫ് 2 എന്നാണ് നിലവിലെ കക്ഷി നില.

Keywords:  AAP Celebrates Its Maiden Victory in Kerala, New Delhi, News, Politics, AAP, By-Election, Aravind Kejriwal, Social Media, Congress, BJP, National.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia