SWISS-TOWER 24/07/2023

Literacy Test | കണ്ണൂരില്‍ വയോജനങ്ങള്‍ക്ക് ആവേശമായി മികവുത്സവം സാക്ഷരതാ പരീക്ഷ; എഴുതിയത് 6260 പേര്‍

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) ന്യൂ ഇന്‍ഡ്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായുള്ള പരിപൂര്‍ണ സാക്ഷരതാ പദ്ധതിയില്‍ കണ്ണൂര്‍ ജില്ലയില്‍ 6260 പേര്‍ മികവുത്സവം സാക്ഷരതാ പരീക്ഷ എഴുതി. 420 കേന്ദ്രങ്ങളിലായി നടന്ന പരീക്ഷയില്‍ പഠിതാക്കള്‍ ആവേശത്തോടെ പങ്കെടുത്തു. ജനപ്രതിനിധികള്‍, റിസോഴ്സ് പേഴ്സന്മാര്‍, പ്രേരക്മാര്‍, ഇന്‍സ്ട്രക്ടര്‍മാര്‍ തുടങ്ങിയവര്‍ പരീക്ഷയ്ക്ക് നേതൃത്വം നല്‍കി. സ്‌കൂളുകള്‍, കമ്യൂണിറ്റി ഹാളുകള്‍, വിദ്യാകേന്ദ്രങ്ങള്‍, വായനശാലകള്‍, വീടുകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചാണ് പരീക്ഷ നടന്നത്.

Literacy Test | കണ്ണൂരില്‍ വയോജനങ്ങള്‍ക്ക് ആവേശമായി മികവുത്സവം സാക്ഷരതാ പരീക്ഷ; എഴുതിയത് 6260 പേര്‍

പദ്ധതിയുടെ ഭാഗമായി നടത്തിയ ഡിജിറ്റല്‍ സര്‍വേയിലൂടെ 9029 പഠിതാക്കളെയാണ് കണ്ടെത്തിയത്. പഠിതാക്കളില്‍ 7100 പേര്‍ ക്ലാസുകളില്‍ എത്തി. പരിശീലനം ലഭിച്ച വൊളന്ററി ഇന്‍സ്ട്രക്ടര്‍മാരാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കിയത്.

പരീക്ഷ എഴുതിയവരില്‍ 6240 സ്ത്രീകളും 340 പുരുഷന്മാരും ആണുള്ളത്. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട 952 പേരും പട്ടിക പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 291 പേരും പരീക്ഷ എഴുതി.

അഴീക്കോട് ഗ്രാമപഞ്ചായതിലെ 86 വയസ്സുള്ള പ്രേമജയാണ് പ്രായം കൂടിയ പഠിതാവ്. ചപ്പാരപ്പടവ് ഗ്രാമപഞ്ചായതിലെ എരുവാട്ടി കമ്യൂണിറ്റി ഹാളില്‍ സഹോദരിമാരായ ആഇശയും നബീസയും സാക്ഷരതാ പരീക്ഷ എഴുതി.
നടുവില്‍ പഞ്ചായതിലെ ഉത്തൂര്‍ കോളനിയില്‍ നടന്ന പരീക്ഷയില്‍ പങ്കെടുത്ത 83 വയസ്സുകാരനായ കുഞ്ഞമ്പുവേട്ടനാണ് ഏറ്റവും പ്രായം കൂടിയ പുരുഷ പഠിതാവ്. ഇരിക്കൂര്‍ ഗ്രാമപഞ്ചായതിലെ 89 വയസ്സുള്ള രോഹിണിയമ്മയാണ് സ്ത്രീ പഠിതാക്കളില്‍ മുതിര്‍ന്നവര്‍. 5920 സ്ത്രീകളും 340 പുരുഷന്മാരുമാണ് തുല്യത പരീക്ഷയെഴുതിയത്.
Aster mims 04/11/2022

Literacy Test | കണ്ണൂരില്‍ വയോജനങ്ങള്‍ക്ക് ആവേശമായി മികവുത്സവം സാക്ഷരതാ പരീക്ഷ; എഴുതിയത് 6260 പേര്‍


Keywords:  6260 people Written literacy test in Kannur, Kannur, News, Literacy Test, Digital Survey, Education, Old Women, Old Men, Training, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia