Aster MIMS | അന്നനാളത്തിലെ ദ്വാരത്തിന് ഡിവൈസ് ക്ലോഷര്‍; അപൂർവ ചികിത്സയിലൂടെ 62കാരന് പുനര്‍ജന്മം; മറ്റൊരു കയ്യൊപ്പ് പതിപ്പിച്ച് കണ്ണൂര്‍ ആസ്റ്റര്‍ മിംസ്
Dec 1, 2023, 18:11 IST
കണ്ണൂര്‍: (KVARTHA) കേരളത്തിലാദ്യമായി ഡിവൈസ് ക്ലോഷര്‍ രീതിയിലൂടെ അന്നനാളത്തിലെ ദ്വാരം വിജയകരമായി അടച്ച് രോഗിയുടെ ജീവന്‍ രക്ഷിച്ചു. കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ ഗ്യാസ്‌ട്രോ എന്ററോളജി, കാര്‍ഡിയോളജി, പള്‍മനോളജി വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് അപൂര്‍വമായ ചികിത്സ പൂര്‍ത്തീകരിച്ചത്. നേരത്തെ അന്ന നാളത്തെ ബാധിച്ച കാന്‍സറിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായ വ്യക്തിയായിരുന്നു രോഗി. പിന്നീടാണ് അദ്ദേഹത്തിന്റെ അന്നനാളത്തെയും ശ്വാസനാളത്തേയും വേര്‍തിരിക്കുന്ന ഭിത്തിയില്‍ രണ്ട് സെന്റിമീറ്റര്‍ വലുപ്പമുള്ള ദ്വാരം സൃഷ്ടിക്കപ്പെട്ടത്.
ട്രകിയോഈസോഫേഗല്‍ ഫിസ്റ്റുല എന്ന ഈ അവസ്ഥയെ തുടര്‍ന്ന് ഉമിനീര്‍ പോലും ഇറക്കാനാവാത്ത ദുരവസ്ഥയിലേക്ക് രോഗിമാറ്റപ്പെട്ടു. നിരന്തരമായ ചുമയും ഇദ്ദേഹത്തെ അലട്ടി. ചെറുകുടലിലേക്ക് ശസ്ത്രക്രിയയുടെ ഭാഗമായി സ്ഥാപിച്ച കുഴല്‍വഴി മാത്രമേ ഇദ്ദേഹത്തിന് ഭക്ഷണം കഴിക്കുവാന്‍ സാധിക്കുമായിരുന്നുള്ളൂ. അതീവ ഗുരുതരമായ ഈ അവസ്ഥക്ക് ശസ്ത്രക്രിയ നിര്‍വഹിച്ച് ദ്വാരം അടയ്ക്കുക എന്നതാണ സാധാരണ സ്വീകരിക്കാറുള്ള പ്രതിവിധി. എന്നാല്‍ രോഗി സമീപകാലത്ത് വലിയ ശസ്ത്രക്രിയക്കും കീമോതെറാപിക്കും വിധേയനായ വ്യക്തിയായതിനാല്‍ വീണ്ടുമൊരു ശസ്ത്രക്രിയ നിര്‍വഹിക്കുന്നത് വലിയ വെല്ലുവിളിയായിരുന്നു.
എന്‍ഡോസ്‌കോപിക് രീതിയിലൂടെ ക്ലിപിട്ട് ദ്വാരത്തെ അടയ്ക്കുന്ന രീതിയും സ്വീകരിക്കാറുണ്ട്. എന്നാല്‍ ദ്വാരത്തിന്റെ വലുപ്പം ഈ അവസ്ഥയെയും വെല്ലുവിളിയുള്ളതാക്കി മാറ്റി. ഈ സാഹചര്യത്തിലാണ് ഗ്യാസ്‌ട്രോ എന്ററോളജിയിലെ ഡോക്ടര്‍മാര്‍ ഡിവൈസ് ക്ലോഷറിന്റെ സാധ്യതയെ കുറിച്ച് ആലോചിച്ചത്. തുടര്‍ന്ന് കാര്‍ഡിയോളജി, പള്‍മണോളജി വിഭാഗങ്ങളിലെ ഡോക്ടര്‍മാരോട് കൂടി ആലോചിച്ച് ഈ രീതി തന്നെ സ്വീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ച ശേഷം രോഗിയെ 24 മണിക്കൂറിനകം തന്നെ ഡിസ്ചാര്‍ജ് ചെയ്യാനും സാധിച്ചു.
ലോകത്ത് തന്നെ ഇത്തരം സാഹചര്യങ്ങളില്‍ വിരലിലെണ്ണാവുന്ന കേസുകളില്‍ മാത്രമേ ഡിവൈസ് ക്ലോഷര്‍ ഉപയോഗിച്ചിട്ടുള്ളൂ എന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ സീനിയര്‍ കണ്‍സല്‍ടന്റ് ഗ്യാസ്‌ട്രോ എന്ററോളജിസ്റ്റ് ഡോ. കെ ജി സാബു പറഞ്ഞു. ഇതുസംബന്ധിച്ച് വിളിച്ചുചേർത്ത
വാർത്താസമ്മേളനത്തിൽ കാർഡിയോളജി വിഭാഗം മേധാവി ഡോ. പ്ലാസിഡ് സെബാസ്റ്റ്യൻ, ഗാസ്ട്രോഎൻട്രോളജി വിഭാഗം മേധാവി ഡോ. സാബു കെ ജി, അനസ്തേഷ്യ വിഭാഗം മേധാവി ഡോ. സുപ്രിയ രഞ്ജിത്, ഇന്റർവെൻഷണൽ പൾമണോളജി വിഭാഗം മേധാവി ഡോ. വിഷ്ണു ജി കൃഷ്ണൻ, ഡി ജി എം ഓപറേഷൻസ് മേധാവി വിവിൻ ജോർജ് എന്നിവർ പങ്കെടുത്തു.
Keywords: Old Man, Treatment, Hospital, Rare, Through, Aster MIMS, Kannur, Kasaragod, Kerala News,Doctor 62-year-old man cured illness through rare treatment < !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.