Arrested | കഞ്ചാവിന്റെ ഗുണനിലവാരത്തെച്ചൊല്ലി തമ്മിലടി; ലഹരിസംഘത്തിലെ 4പേര്‍ പിടിയില്‍

 


കൊച്ചി: (KVARTHA) കഞ്ചാവിന്റെ ഗുണനിലവാരത്തെച്ചൊല്ലി തമ്മിലടിച്ച ലഹരിസംഘത്തിലെ നാലുപേരെ പൊലീസ് അറസ്റ്റുചെയ്തു. മണ്ണാര്‍ക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അനസ്, അബു ത്വാഹിര്‍, രാഹുല്‍, അതുല്‍ദേവ് എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് എം ഡി എം എ യും രണ്ടുകിലോ കഞ്ചാവും പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു.

Arrested | കഞ്ചാവിന്റെ ഗുണനിലവാരത്തെച്ചൊല്ലി തമ്മിലടി; ലഹരിസംഘത്തിലെ 4പേര്‍ പിടിയില്‍

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

വില്‍പ്പന നടത്തിയ കഞ്ചാവിന്റെ ഗുണനിലവാരം കുറഞ്ഞതും ഇതിന്റെ പേരിലുള്ള സാമ്പത്തിക ഇടപാടുകളുമാണ് തര്‍ക്കത്തിലും തമ്മിലടിയിലും കലാശിച്ചത്. പിടിയിലായ അതുല്‍ദേവിന് മറ്റുമൂന്നൂപ്രതികളും നേരത്തെ രണ്ടുകിലോ കഞ്ചാവ് വിറ്റിരുന്നു. പുതുവത്സരാഘോഷം ലക്ഷ്യമിട്ടാണ് കഞ്ചാവ് വാങ്ങിയത്. 

എന്നാല്‍, ഈ കഞ്ചാവിന്റെ ഗുണനിലവാരത്തെച്ചൊല്ലി ഇവര്‍ക്കിടയില്‍ തര്‍ക്കമുണ്ടായി. കഞ്ചാവ് തിരിച്ചെടുക്കണമെന്ന് അതുല്‍ദേവ് ആവശ്യപ്പെട്ടു. ഇതനുസരിച്ച് വില്‍പ്പന നടത്തിയവര്‍ രണ്ടുകിലോ കഞ്ചാവും തിരികെവാങ്ങി. പക്ഷേ, ഇതുസംബന്ധിച്ച സാമ്പത്തിക ഇടപാടുകള്‍ തീര്‍ത്തിരുന്നില്ല.

ചൊവ്വാഴ്ച പ്രതികളായ നാലുപേരും കൊച്ചി കോന്തുരുത്തിയില്‍വെച്ച് കണ്ടുമുട്ടി. ഇവിടെവെച്ചാണ് ഓരോ കാര്യം പറഞ്ഞ് തമ്മിലടിച്ചത്. സംഭവം ശ്രദ്ധയില്‍പെട്ടതോടെ പ്രദേശവാസികള്‍ തടിച്ചുകൂടുകയും പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ പ്രതികളില്‍നിന്ന് എം ഡി എം എ കണ്ടെടുത്തു. നേരത്തെ സൂക്ഷിച്ചുവെച്ചിരുന്ന രണ്ടുകിലോ കഞ്ചാവും പിടിച്ചെടുത്തു. ലഹരിസംഘത്തില്‍ ഉള്‍പെട്ട ഒരാള്‍കൂടി ഇനി പിടിയിലാകാനുണ്ട്. ഇയാള്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Keywords:  4 Arrested with ganja and MDMA, Kochi, News, Arrested, Accused, Ganja, MDMA, Probe, Raid, Natives, Kerala News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia