Gold Price | 2013, സ്വർണവില 14 തവണ റെക്കോർഡിട്ട വർഷം

 


_അഡ്വ. എസ് അബ്ദുൽ നാസർ_

(KVARTHA) സ്വർണവും മനുഷ്യരും തമ്മിലുള്ള ബന്ധം അനിർവചനീയമാണ്. അതിന്റെ പ്രതിഫലനമാണ് 2013ലും കണ്ടത്. സ്വർണവില 14 തവണ റെക്കോർഡിട്ട വർഷമാണ് കടന്നുപോകുന്നത്. 2020 ആഗസ്റ്റ് ഏഴിലെ റെക്കോർഡ് വിലയായ ഗ്രാമിന് 5250, പവന് 42000 എന്നത് 2023 ജനുവരി 24 ന് തകർത്ത് റെക്കോർഡുകൾക്ക് തുടക്കമിട്ടു. 2023ൽ റെക്കോർഡിട്ട വിലകൾ പരിശോധിക്കുമ്പോൾ 825 രൂപ ഗ്രാമിനും, 6600 രൂപ പവനും വ്യത്യാസം വന്നിട്ടുണ്ട്. 2023 ജനുവരി ഒന്നാം തീയതി 5060 രൂപയായിരുന്നു ഒരു ഗ്രാം സ്വർണത്തിന് വില. 2023 ഡിസംബർ 28ന്  5890 രൂപയായി ഉയർന്നു.

Gold Price | 2013, സ്വർണവില 14 തവണ റെക്കോർഡിട്ട വർഷം

ഗ്രാമിന് 790 രൂപയുടെ വർധനവും, പവന് 6320 രൂപയുടെ വർധനവുമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ആറു വർഷത്തിനിടെ സ്വർണത്തിന് കാൽ ലക്ഷം രൂപയുടെ വിലവർധനവുണ്ടായി, 118% വിലവർധന. 2017 ജനുവരി ഒന്നിന് 2645 രൂപ ഗ്രാമിനും, 21160 രൂപ പവനും വിലയായിരുന്നു. 2023 ഡിസംബറിൽ 27ന് 5850 ഗ്രാമിനും പവന് 46800 രൂപയുമാണ്. 3205 രൂപ ഗ്രാമിനും, 25640 രൂപ പവനും വില വർധിച്ചു. 2017 ജനുവരി ഒന്നിനും അന്താരാഷ്ട്ര സ്വർണവില 1150 യുഎസ് ഡോളറും, 2023 ഡിസംബർ 27ന് 2063 ഡോളറുമാണ് വില.

80 ശതമാനത്തിന്റെടുത്താണ് ഒരു ഔൺസ് സ്വർണത്തിന് അന്താരാഷ്ട്ര വിലയിൽ വർദ്ധനവുണ്ടായത്. ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 67.94 ആയിരുന്നു 2017 ജനുവരി ഒന്നിന്. 2023 ഡിസംബർ 27ന് രൂപ കൂടുതൽ ദുർബലമായി 83.23 രൂപയിലെത്തി. 15.29 രൂപ വ്യത്യാസമാണ് വന്നത്. 23 ശതമാനത്തോളം വിലയിടിവാണ് ഉണ്ടായത്. പുതുവർഷത്തിലും സ്വർണവില മുന്നോട്ടു കുതിക്കാൻ തന്നെയാണ് സാധ്യത.

2013ലെ റെക്കോർഡ് സ്വർണവിലകൾ
(തിയതി - ഗ്രാം, പവൻ)

ജനുവരി 24 - 5270, 42160
ജനുവരി 26 - 5310, 42480
ഫെബ്രുവരി 2 - 5360, 42880
മാർച്ച് 17 - 5380, 43040
മാർച്ച് 18 - 5530, 44240
ഏപ്രിൽ 5 - 5625, 45000
ഏപ്രിൽ 14 - 5665, 45320

മെയ് 4 - 5700, 45600
മെയ് 5 - 5720, 45760
ഒക്ടോബർ 28 - 5740, 45920
നവംബർ 29 - 5810, 46480
ഡിസംബർ 2 - 5845, 46760
ഡിസംബർ 4 - 5885, 48080
ഡിസംബർ 28 - 5890, 47120

(ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർചന്റ്സ് അസോസിയേഷൻ (AKGSMA) സംസ്ഥാന ട്രഷററാണ് ലേഖകൻ)

Keywords: Article, Editor’s-Pick, Gold price, Business, Finance, Recorded, Gram, Year, 2013, Price, 2013: Year of gold price recorded 13 times.  < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia