SWISS-TOWER 24/07/2023

Injured | കണ്ണൂരിലെ പാര്‍ടി ഗ്രാമത്തില്‍ സ്ഫോടനം: ആക്രി സാധനങ്ങള്‍ വേര്‍തിരിക്കുന്നതിനിടെ ഇതര സംസ്ഥാന തൊഴിലാളികളായ 3 പേര്‍ക്ക് പരുക്കേറ്റു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (KVARTHA) കണ്ണൂരിലെ പാര്‍ടി ഗ്രാമത്തിലുണ്ടായ ഉഗ്രസ്‌ഫോടനത്തില്‍ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പരുക്കേറ്റു. അച്ഛനും രണ്ടു മക്കള്‍ക്കുമാണ് പരുക്കേറ്റത്. ഞായറാഴ്ച രാവിലെ ഒന്‍പതു മണിയോടെയാണ് അപകടം. ആക്രി സാധനങ്ങള്‍ ശേഖരിച്ചു ഉപജീവനമാര്‍ഗം നയിക്കുന്ന അസാം സ്വദേശികള്‍ക്കാണ് പരുക്കേറ്റത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. മൂന്നുപേരും തലശ്ശേരിയിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് വിവരം.

Injured | കണ്ണൂരിലെ പാര്‍ടി ഗ്രാമത്തില്‍ സ്ഫോടനം: ആക്രി സാധനങ്ങള്‍ വേര്‍തിരിക്കുന്നതിനിടെ ഇതര സംസ്ഥാന തൊഴിലാളികളായ 3 പേര്‍ക്ക് പരുക്കേറ്റു

കുത്തുപറമ്പിനടുത്ത പാട്യം മൂഴിവയലിലെ ഇതര സംസ്ഥാന തൊഴിലാളിയും കുടുംബവും താമസിച്ച വീട്ടിലാണ് ഉഗ്രസ്ഫോടനം നടന്നത്. അസം സ്വദേശിയായ പിതാവിനും രണ്ടു മക്കള്‍ക്കുമാണ് പരുക്കേറ്റത്.
ആക്രി സാധനങ്ങള്‍ പെറുക്കുന്നതിനിടെ കിട്ടിയ വാടര്‍ ബോടില്‍(Water Bottile) തുറക്കുന്നതിനിടെയാണ് ഇതിനകത്തുള്ള സ്ഫോടക വസ്തു പൊട്ടിത്തെറിച്ചത്.

അസാം സ്വദേശിയും മക്കളും പ്രദേശത്ത് ആക്രി സാധനങ്ങള്‍ ശേഖരിച്ച് കൂട്ടിയിട്ട സ്ഥലത്തു നിന്നും സാധനങ്ങള്‍ വേര്‍തിരിക്കുകയായിരുന്നു. കഴിഞ്ഞവര്‍ഷം ഇതേ സ്ഥലത്ത് ആക്രി സാധനങ്ങള്‍ ശേഖരിക്കുന്നതിനിടെ കിട്ടിയ സ്റ്റീല്‍ പാത്രം തുറക്കുന്നതിനിടെ വാടക വീട്ടിലുണ്ടായ സ്‌ഫോടനത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളായ അച്ഛനും മകനും മരിച്ചിരുന്നു. 

കുത്തുപറമ്പ് പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഐസ് ക്രീം ബോംബുകളും മറ്റും കൂടുതലായി കണ്ടുവരുന്ന പ്രദേശമാണിത്. കലുങ്കിനടിയില്‍ നിന്നും ആളൊഴിഞ്ഞ കുറ്റിക്കാടുകളില്‍ നിന്നും നിരവധി ബോംബുകളാണ് പിടികൂടിയത്.

Keywords:  2 Migrant Workers injured in Kannur blast, Kannur, News, Blast, Injury, Hospital, Treatment, Police, Probe, Kerala News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia