Follow KVARTHA on Google news Follow Us!
ad

FIR | റെയില്‍വേ പാളത്തില്‍ പടക്കങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്ന വീഡിയോ വൈറലായ സംഭവം; യൂട്യൂബറെ കണ്ടെത്തി കേസെടുത്ത് ആര്‍പിഎഫ്

ട്രാകിന് കേടുപാടുകള്‍ വരുത്തിയാല്‍ തടവുശിക്ഷ ലഭിക്കും YouTuber, Risky, Railway, Track, Firework, Stunt, Viral Video, FIR Filed, Social Media, Dantra
ദിസ്പുര്‍: (KVARTHA) പാളത്തില്‍ പടക്കങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്ന വീഡിയോ വൈറലായ സംഭവത്തില്‍ നടപടിയുമായി റെയില്‍വെ. വീഡിയോ റെയില്‍വേ പ്രൊടക്ഷന്‍ ഫോഴ്സിന്റെ നോര്‍ത് വെസ്റ്റേണ്‍ ഡിവിഷന്റെ ശ്രദ്ധയില്‍പെട്ടതോടെ 'യഷ്' എന്ന യൂട്യൂബര്‍ക്കെതിരെ ആര്‍പിഎഫ് കേസെടുത്തു.

റെയില്‍വേ ആക്റ്റിലെ 145, 147 വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ രെജിസ്റ്റര്‍ ചെയ്തതായി നോര്‍ത് വെസ്റ്റേണ്‍ റെയില്‍വേ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ക്യാപ്റ്റന്‍ ശശി കിരണ്‍ വ്യക്തമാക്കി. റെയില്‍വെ ട്രാകില്‍ ഇത്തരം അപകടകരമായ വീഡിയോ ചിത്രീകരിച്ച് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കരുതെന്ന് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ആവശ്യപ്പെട്ടു.

അതേസമയം, സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. റെയില്‍വേ ട്രാകിന് കേടുപാടുകള്‍ വരുത്തിയാല്‍ തടവുശിക്ഷ ലഭിക്കും. ഒപ്പം പിഴ ഈടാക്കുകയും ചെയ്യും.

സ്റ്റുപിഡ് ഡിടിഎക്‌സ് എന്ന യൂട്യൂബ് ചാനലിലാണ് കഴിഞ്ഞ ദിവസം വീഡിയോ അപ്‌ലോഡ് ചെയ്തത്.
ട്രാകിന്റെ സുരക്ഷ അപകടത്തിലാക്കി ഇത്തരമൊരു വീഡിയോ ചെയ്ത യുവാവിനെതിരെ നടപടിയെടുക്കണമെന്ന് സോഷ്യല്‍ മീഡിയയില്‍ ആവശ്യമുയര്‍ന്നിരുന്നു.

രാജസ്താനിലെ ഫുലേര - അജ്മീര്‍ പ്രദേശത്തെ ദന്ത്രാ സ്റ്റേഷന് സമീപമാണ് യൂട്യൂബര്‍ യാഷ് വീഡിയോ ചിത്രീകരിച്ചത്. ട്രാകിന്റെ മധ്യത്തില്‍ വച്ച് പടക്കത്തിന് തീ കൊടുത്തു. തുടര്‍ന്ന് കനത്ത പുക ഉയര്‍ന്നു. പാമ്പിന്റെ രൂപത്തിലായിരുന്നു ചാരം. 33 സെകന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് വിവിധ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്.

സെല്‍ഫികളും വീഡിയോകളും എടുക്കാന്‍ റെയില്‍വേ ട്രാക്കില്‍ കയറി അപകടത്തില്‍ മരിച്ച നിരവധി പേരുടെ വാര്‍ത്തകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. എന്നിട്ടും ഇത്തരം പ്രവണതകള്‍ക്ക് അവസാനമില്ല. റെയില്‍വേ ആക്റ്റിലെ സെക്ഷന്‍ 145, 147 പ്രകാരം റെയില്‍വേ ട്രാകുകളിലും പ്ലാറ്റ്ഫോമുകളിലും വീഡിയോ ചിത്രീകരിക്കുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ഈ നിയമം ലംഘിച്ചാല്‍ 1000 രൂപ പിഴയോ ആറ് മാസം വരെ തടവോ ലഭിക്കും.




Keywords: News, National, National-News, Video, YouTuber, Risky, Railway, Track, Firework, Stunt, Viral Video, FIR Filed, Social Media, Dantra Station, Phulera-Ajmer Section, YouTuber's does risky railway track firework stunt in viral video, FIR filed.

Post a Comment