പൊലീസ് പറയുന്നത് ഇങ്ങനെ: 'ഇരുവരും തമ്മിലുള്ള ചില പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാമെന്ന് പറഞ്ഞാണ് സുഹൃത്തുക്കള്‍ ജോഷിയെ ദീപാ ഹോസ്പിറ്റലിന് സമീപമുള്ള പാര്‍കിംഗ് പ്ലാസയിലേക്ക് വിളിച്ചുവരുത്തിയത്. സംസാരിച്ചുകൊണ്ടിരിക്കെ പ്രകോപിതനായ സുഹൃത്ത് ജയേഷ് (39) എന്നയാൾ ജോഷിയെ നെഞ്ചിന് കുത്തുകയായിരുന്നു. ഉടന്‍ കൂടെയുണ്ടായിരുന്നവർ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല'.
മൃതദേഹം മെഡികല്‍ കോളജ് മോര്‍ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പെയിന്റിംഗ് ജോലിക്കാരനായ ജോഷി അവിഹാഹിതനാണ്. സുഹൃത്ത് ജയേഷ് ആലോക്കോട് പോലീസ് സ്‌റ്റേഷനില്‍ ഹാജരായി കീഴടങ്ങിയിട്ടുണ്ട്. സ്വപ്‌ന (ബെംഗ്ളുറു), സോണിയ (സഊദി അറേബ്യ) എന്നിവരാണ് ജോഷിയുടെ സഹോദരങ്ങൾ .
Keywords: News, Kerala, Kannur, Crime, Youth, Police, Police Station, Hostel, Medical College, Dead Body, Mortery, Youth killed in Kannur.