Follow KVARTHA on Google news Follow Us!
ad

Injured | നിയന്ത്രണം വിട്ട ബൈക് കെ എസ് ആര്‍ ടി സി ബസിനടിയില്‍പ്പെട്ടു; ഇടിയുടെ ആഘാതത്തില്‍ യാത്രക്കാരന്‍ മറുഭാഗത്തേക്ക് തെറിച്ചു വീണു; പിന്നീട് സംഭവിച്ചത്

നിസ്സാരമായി പരുക്കേറ്റ യുവാവ് ആശുപത്രിയില്‍ KSRTC, Bus Accident, Injured, Kerala News
തിരുവനന്തപുരം: (KVARTHA) കാരക്കോണം ധനുവച്ചപുരം റോഡില്‍ നിയന്ത്രണം വിട്ട ബൈക് കെ എസ് ആര്‍ ടി സി ബസിനടിയില്‍പ്പെട്ടു. ധനുവച്ചപുരം സ്വദേശിയായ സുധീഷിന്റെ ബൈക് ആണ് അപകടത്തില്‍പ്പെട്ടത്. ധനുവച്ചപുരം പഞ്ചായത് ഓഫീസിന് മുന്നില്‍ ചൊവ്വാഴ്ച(14.11.2023)രാവിലെയായിരുന്നു അപകടം.

Youth Injured Bus Accident, Thiruvananthapuram, News, Passenger, Hospital, Treatment, KSRTC, Bus Accident, Injured, Kerala News

അമരവിള ഭാഗത്തേക്ക് പോവുകയായിരുന്ന സുധീഷിന്റെ ബൈക് നിയന്ത്രണം വിട്ട് വെള്ളറട ഭാഗത്തേക്ക് വരികയായിരുന്ന കെ എസ് ആര്‍ ടി സി ബസില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് ബൈക് പൂര്‍ണമായും ബസിനടിയില്‍പ്പെട്ടു. ഇടിയുടെ ആഘാതത്തില്‍ സുധീഷ് റോഡിന്റെ മറുഭാഗത്തേക്ക് തെറിച്ചു വീണതിനാല്‍ വലിയ അപകടം ഒഴിവായി. സുധീഷിന് നിസ്സാരമായി പരുക്കേറ്റു. തുടര്‍ന്ന് നെയ്യാറ്റിന്‍കര ജെനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords: Youth Injured Bus Accident, Thiruvananthapuram, News, Passenger, Hospital, Treatment, KSRTC, Bus Accident, Injured, Kerala News.

Post a Comment