Follow KVARTHA on Google news Follow Us!
ad

Accidental Death | തളിപ്പറമ്പില്‍ സ്‌കൂടറുമായി കുളത്തില്‍ വീണ യുവാവിന് ദാരുണാന്ത്യം

ഓടിയെത്തിയ പ്രദേശവാസികള്‍ യുവാവിനെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല Scooter Accident, Accidental Death, Natives
കണ്ണൂര്‍: (KVARTHA) തളിപ്പറമ്പില്‍ സ്‌കൂടറുമായി കുളത്തില്‍ വീണ യുവാവിന് ദാരുണാന്ത്യം. പട്ടുവം കാവുങ്കല്‍ കള്ള് ഷാപ്പിന് സമീപത്തെ ഫറാസ്(21) ആണ് മരിച്ചത്. ഫറാസിന്റെ വീട്ടിലേക്ക് പോകുന്ന ചെറിയ വഴിയിലൂടെ സ്‌കൂടറുമായി പോകുന്നതിനിടെ നിയന്ത്രണംവിട്ട് വഴിയരികിലെ കുളത്തില്‍ വീഴുകയായിരുന്നു.

Youth Died in Scooter Accident, Kannur, News, Scooter Accident, Accidental Death, Natives, Hospital, Pond, Obituary, Postmortem, Kerala

ഇതുവഴി വരികയായിരുന്ന പോസ്റ്റ് വുമണ്‍ സമീപവാസികളെ വിവരമറിയിക്കുകയായിരുന്നു. ഓടിയെത്തിയ പ്രദേശവാസികള്‍ യുവാവിനെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അബ്ദുല്ല - പാത്തുമ്മ ദമ്പതികളുടെ മകനാണ്. ഫാസില ഏക സഹോദരി. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആപത്രിയിലേക്ക് പോസ്റ്റുമോര്‍ടം നടപടികള്‍ക്കായി മാറ്റി.

Keywords: Youth Died in Scooter Accident, Kannur, News, Scooter Accident, Accidental Death, Natives, Hospital, Pond, Obituary, Postmortem, Kerala. 

Post a Comment