കോഴിക്കോട്: (KVARTHA) കുറ്റിക്കാട്ടൂരില്‍ നിന്ന് കാണാതായ മധ്യവസ്‌കയെ കൊന്ന് കൊക്കയില്‍ തള്ളിയതായി സുഹൃത്തിന്റെ മൊഴി. സൈനബയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി നാടുകാണി ചുരത്തില്‍ നിന്ന് താഴെക്കെറിഞ്ഞതായി കസ്റ്റഡിയിലുള്ള മലപ്പുറം സ്വദേശി മൊഴി നല്‍കിയതായി പൊലീസ്. തുടര്‍ന്ന് കസബ പൊലീസ് ഇയാളുമായി തെളിവെടുപ്പ് നടത്തുകയാണ്.
സംഭവത്തെ കുറിച്ച് കോഴിക്കോട് കസബ പൊലീസ് പറയുന്നത്: ഈ മാസം ഏഴിനാണ് കുറ്റിക്കാട്ടൂര്‍ വെളിപറമ്പ് സ്വദേശി സൈനബ(57)യെ കാണാതായത്. അന്ന് കാറില്‍ വച്ചാണ് ഇവരെ കൊലപ്പെടുത്തിയതെന്നും പ്രതി സമ്മതിച്ചു. സൈനബയുടെ കൊലപാതകത്തില്‍ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് എഫ് ഐ ആര്‍ തയാറാക്കി.
മൃതദേഹം വീണ്ടെടുക്കാന്‍ പൊലീസ് നാടുകാണി ചുരത്തിലേക്ക് തിരിച്ചു. സൈനബയില്‍നിന്ന് സ്വര്‍ണാഭരണങ്ങള്‍ കവരുന്നതിനായാണ് ഷോള്‍ മുറുക്കി കൊലനടത്തിയതെന്നാണ് കസ്റ്റഡിയിലുള്ള യുവാവിന്റെ മൊഴി. ഈ മാസം ഏഴിന് മുക്കത്തിനടുത്ത് വെച്ചാണ് കൊല നടത്തിയത്.
സ്ഥിരമായി സ്വര്‍ണാഭരണങ്ങള്‍ ധരിക്കുന്നയാളാണ് സൈനബ. സംഭവം നടക്കുമ്പോള്‍ 17 പവന്റെ സ്വര്‍ണാഭരണങ്ങള്‍ ഇവര്‍ അണിഞ്ഞിരുന്നു. എന്നാല്‍, സ്വര്‍ണം കളവ് പോയോയെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നാണ് പൊലീസ് പറയുന്നത്.
അതേസമയം, സൈനബ വധത്തില്‍ കൊല നടത്തിയത് മലപ്പുറം സ്വദേശിയായ സമദും സഹായിയായ സുലൈമാനും ചേര്‍ന്നാണെന്നാണ് പൊലീസ് എഫ്‌ഐആര്‍. സൈനബക്ക് പരിചയത്തിലുള്ള സമദിനൊപ്പം കോഴിക്കോട് ബസ് സ്റ്റാന്‍ഡിനടുത്തുവെച്ച് കാറില്‍ പോവുകയായിരുന്നുവെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.
Killed | 'കാറില്‍ വച്ച് ഷോള്‍ മുറുക്കി ശ്വാസം മുട്ടിച്ചു'; കോഴിക്കോട് കാണാതായ മധ്യവസ്‌കയെ കൊന്ന് കൊക്കയില്‍ തള്ളിയതായി യുവാവ്
'കൃത്യം സ്വര്‍ണാഭരണം കവരാന്‍'
Youth, Claimed, Missing, Woman, Kozhikode, Killed, Malappuram native, Police, Gold, Friend, Custody, FIR, Nadukani Pas