Follow KVARTHA on Google news Follow Us!
ad

Arrested | പാപ്പിനിശ്ശേരിയില്‍ കഞ്ചാവുമായി 3 യുവാക്കള്‍ എക്‌സൈസ് പിടിയില്‍

കുടുങ്ങിയത് പട്രോളിങ്ങിനിടെ Arrested, Ganja, Excise, Kerala News
കണ്ണൂര്‍: (KVARTHA) പാപ്പിനിശ്ശേരിയില്‍ കഞ്ചാവുമായി മൂന്ന് യുവാക്കള്‍ എക്സൈസ് പിടിയില്‍. പാപ്പിനിശ്ശേരി എക്സൈസ് റെയ് ന്‍ജ് അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ സന്തോഷ് തുണോളിയും സംഘവും ചേര്‍ന്ന് മാട്ടൂല്‍ പുതിയങ്ങാടി, പഴയങ്ങാടി, മുട്ടം ഭാഗങ്ങളില്‍ നടത്തിയ പട്രോളിങ്ങില്‍ പുതിയങ്ങാടിയില്‍ വച്ചാണ് കഞ്ചാവ് പൊതികളുമായി ഇവര്‍ അറസ്റ്റിലായത്.

പുതിയങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിസരത്തെ എം മുഫസ്സീര്‍, പിവി മുസ്താഖ്, എംകെ ശര്‍ഫുദീന്‍ എന്നിവരാണ് പിടിയിലായത്. ഇവരുടെ പേരില്‍ എന്‍ ഡി പി എസ് കേസെടുത്തിട്ടുണ്ട്. പ്രിവന്റീവ് ഓഫിസര്‍ ജോര്‍ജ് ഫെര്‍ണാണ്ടസ്, പ്രിവന്റീവ് ഓഫിസര്‍ ഗ്രേഡ് വിപി ശ്രീകുമാര്‍, സിവില്‍ എക്സൈസ് ഓഫിസര്‍ പിപി രജിരാഗ്, ഒവി ഷിബു, എംഎം ശഫിഖ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.

Youth Arrested With Ganja, Kannur, News, Arrested, Ganja, Excise, Police Station, Patrolling, Accused, Kerala News

Keywords: Youth Arrested With Ganja, Kannur, News, Arrested, Ganja, Excise, Police Station, Patrolling, Accused, Kerala News.

Post a Comment