Follow KVARTHA on Google news Follow Us!
ad

Arrested | കൂത്തുപറമ്പ് താലൂക് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ച കേസിലെ പ്രതി അറസ്റ്റില്‍

Crime, arrested, Malayalam News പൊലീസിനെ കബളിപ്പിച്ച് തമിഴ്‌നാട്ടിലേക്ക് ഒളിവില്‍ പോകാനുള്ള ശ്രമത്തിലായിരുന്നു
കണ്ണൂര്‍: (KVARTHA) ഡോക്ടറോട് അപമര്യാദയായി പെരുമാറുന്നത് മൊബൈലില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ച കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ ട്രെയിനില്‍വെച്ച് റെയില്‍വെ പൊലീസ് പിടികൂടി. കൂത്തുപറമ്പ് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ ടി കെ ദിന്‍ഷലിനേയാണ്(23) കണ്ണൂര്‍ റെയില്‍വെ പൊലീസ് സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സുരേഷ് കക്കറയും സിവില്‍ പൊലീസ് ഓഫീസര്‍ മഹേഷും ചേര്‍ന്ന് പിടികൂടിയത്.
 



പൊലീസ് പറയുന്നത്:

ബുധനാഴ്ച രാത്രി കണ്ണൂരില്‍ നിന്ന് പുറപ്പെട്ട കണ്ണൂര്‍-യശ്വന്ത്പുര എക്‌സ്പ്രസില്‍ ഡ്യൂടി ചെയ്തുവരികയായിരുന്ന ഇരുവരും ബി-1 കോചില്‍ സംശയാസ്പദമായി കണ്ട യുവാവിനെ ചോദ്യം ചെയ്തപ്പോള്‍ തലശേരിയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് യാത്രചെയ്യുകയാണെന്നാണ് പറഞ്ഞത്. അന്വേഷണത്തില്‍ മാഹിയിലെ രാഹുല്‍ എന്നയാളുടെ പേരില്‍ ബുക് ചെയ്ത ടികറ്റിലാണ് ഇയാള്‍ സഞ്ചരിക്കുന്നതെന്ന് മനസിലാക്കി കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് നവംബര്‍ അഞ്ചിന് കൂത്തുപറമ്പ് താലൂക് ആശുപത്രിയില്‍ ഡോക്ടറോട് അപമര്യാദയായി പെരുമാറിയതിനും ജീവനക്കാരനെ മര്‍ദിച്ചതിനും പൊലീസ് തിരയുന്ന അഞ്ച് പ്രതികളില്‍ ഒന്നാംപ്രതിയാണ് ദിന്‍ഷലെന്ന് വ്യക്തമായത്.

പൊലീസിനെ കബളിപ്പിച്ച് തമിഴ്‌നാട്ടിലേക്ക് ഒളിവില്‍ പോകാനുള്ള ശ്രമത്തിലായിരുന്നു ഇയാള്‍.
ഈ സമയം ട്രെയിന്‍ തിരൂര്‍ റെയില്‍വെ സ്റ്റേഷനിലെത്തിയതിനാല്‍ പ്രതിയെ തിരൂര്‍ പൊലീസിന് കൈമാറുകയും അവര്‍ പ്രതിയെ കൂത്തുപറമ്പ് പൊലീസിനെ ഏല്‍പ്പിക്കുകയും ചെയ്തു.
ദിവസങ്ങള്‍ മുന്‍പ് മലബാര്‍ എക്‌സ്പ്രസില്‍ മോഷണ പരമ്പര നടത്തിയ പ്രതികളെ പിടികൂടിയതും സുരേഷ് കക്കറയും മഹേഷും കൂടിയായിരുന്നു. ഡിവൈഎസ്പിയുടെ പ്രത്യേക സ്‌ക്വാഡില്‍ അംഗമായിരിക്കെ നിരവധി പിടികിട്ടാപ്പുള്ളികളെ പിടികൂടിയിട്ടുള്ള സുരേഷ് കക്കറയുടെ സൂക്ഷ്മനിരീക്ഷണ പാടവമാണ് പ്രതിയെ കുരുക്കിലാക്കിയത്.

Keywords: Kerala, Kannur, News, Crime, arrested, Malayalam News, Youth, Youth arrested for assaulting the security guard


Post a Comment