പയ്യന്നൂര്‍: (KVARTHA) ക്ഷേത്രക്കുളത്തില്‍ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. പിലാത്തറ അറത്തിപ്പറമ്പിലെ പി പി സനല്‍കുമാറാ (18) ണ് മരിച്ചത്.
ഞായറാഴ്ച വൈകീട്ട് 6.10 ഓടെ പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രക്കുളത്തിലാണ് അപകടം.
കരിവെള്ളൂര്‍ ഓണക്കുന്നില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ സനല്‍കുമാര്‍ സുഹൃത്തുക്കളോടൊപ്പം നീന്തുന്നതിനിടെ വെള്ളത്തില്‍ മുങ്ങി താഴുകയായിരുന്നു.
പയ്യന്നൂര്‍ അഗ്‌നി രക്ഷാസേനയെത്തിയാണ് പുറത്തെടുത്തത്. കണ്ണൂര്‍ ഗവ മെഡികല്‍ കോളജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അറത്തിപ്പറമ്പിലെ സുരേശന്റെയും രമണിയുടെയും മകനാണ്. മൃതദേഹം കണ്ണൂര്‍ ഗവ: മെഡികല്‍ കോളജ് മോര്‍ചറിയില്‍ സുക്ഷിച്ചിട്ടുണ്ട്.
Keywords:Kerala, Kannur, News, Top-Headlines, Young man drowned in a temple pond in Payyannur