Died | കാറിടിച്ചു പരുക്കേറ്റ് ചികിത്‌സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി

 


കണ്ണൂര്‍: (KVARTHA) കാറും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായിപരിക്കേറ്റ് ചികില്‍സയിലായിരുന്ന ബൈക്ക് യാത്രക്കാരനായ യുവാവ് മരണമടഞ്ഞു. ഏഴാംമൈല്‍ കാക്കാഞ്ചാലിലെ ബൈത്തുല്‍ ബുഷ്റ ഹൗസില്‍ മുഹമ്മദ് ഷെഹസാദാണ്(32) മരിച്ചത്. കഴിഞ്ഞ നവംബര്‍ 19 ന് ഞായറാഴ്ച്ച രാത്രി 10.30നായിരുന്നു അപകടം.
     
Died | കാറിടിച്ചു പരുക്കേറ്റ് ചികിത്‌സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി


ഷെഹ്സാദ് ഓടിച്ച കെ.എല്‍.59 എക്സ്-7928 നമ്പര്‍ ബൈക്ക് കെ.എല്‍-59-പി-4040 കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായ ഷെഹ്സാദിനെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഞായറാഴ്ച്ച പുലര്‍ച്ചെയാണ് മരണപ്പെട്ടത്. ഖബറടക്കം നടത്തി.
മുഹമ്മദ് ഇസ്മായില്‍-കെ.എന്‍. ബുഷ്റ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ഷാസിയ, ഡോ.ഷംഷാദ്, ഷാദിയ, ഷഹദ്.

Keywords: Kerala, Kannur, News, Malayalam News, Accident, Died, Obituary, Young man died after being hit by a car
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia