Follow KVARTHA on Google news Follow Us!
ad

Found Dead | 'ദീപാവലി ദിനത്തില്‍ സഹോദരിയോട് ദീര്‍ഘനേരം ഫോണില്‍ സംസാരിച്ചത് ഇഷ്ടപ്പെട്ടില്ല; മദ്യപിച്ചെത്തിയ ഭര്‍ത്താവ് ഭാര്യയെ വെടിവെച്ചുകൊന്നു'

മരണം ഉറപ്പായതിന് പിന്നാലെ പ്രതി പൊലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിക്കുകയായിരുന്നു Found Dead, Police, Arrested, Complaint, Gun Atack, National News
ലക് നൗ: (KVARTHA) ദീപാവലി ദിനത്തില്‍ സഹോദരിയോട് ദീര്‍ഘനേരം ഫോണില്‍ സംസാരിച്ചത് ഇഷ്ടപ്പെടാത്ത ഭര്‍ത്താവ് ഭാര്യയെ വെടിവെച്ചുകൊലപ്പെടുത്തിയതായി പൊലീസ്. ഉത്തര്‍പ്രദേശിലെ ബുലന്ദഷറിലായിരുന്നു ധാരുണ സംഭവം റിപോര്‍ട് ചെയ്തത്. സുശീല ദേവിയാണ് മദ്യപിച്ചെത്തിയ ഭര്‍ത്താവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

സംഭവത്തില്‍ ഡെല്‍ഹിയിലെ സുരക്ഷാ ജീവനക്കാരനായ ഭര്‍ത്താവ് ദേവപാല്‍ വര്‍മക്കെതിരെ കേസെടുത്തതായും ഇയാളെ അറസ്റ്റ് ചെയ്തതായും വ്യക്തമാക്കിയ പൊലീസ് കൊലപാതകത്തിന് ഉപയോഗിച്ച റൈഫിള്‍ പിടിച്ചെടുത്തതായും അറിയിച്ചു.

Woman Found Dead in House, UP, News, Crime, Criminal Case, Found Dead, Police, Arrested, Complaint, Gun Atack, National News

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ദീപാവലി അവധിക്ക് നാട്ടിലെത്തിയതായിരുന്നു ദേവപാല്‍. ദീപാവലി പൂജയ്ക്ക് ശേഷം സുശീല സഹോദരിയെ വിളിച്ച് ആശംസകള്‍ അറിയിച്ചിരുന്നു. എന്നാല്‍ ഫോണ്‍ സംഭാഷണം ദീര്‍ഘ നേരം നീണ്ടുനിന്നതോടെ പ്രകോപിതനായ ദേവപാല്‍ റൈഫിള്‍ ഉപയോഗിച്ച് സുശീലയുടെ നെഞ്ചിലും കഴുത്തിലും വെടിവെക്കുകയായിരുന്നു. യുവതി സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചു.

മരണം ഉറപ്പായതിന് പിന്നാലെ പ്രതി തന്നെ പൊലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിക്കുകയായിരുന്നു. ദേവപാലിന് ഭാര്യയെ സംശയമായിരുന്നുവെന്നും പ്രതിക്ക് തക്ക ശിക്ഷ ലഭിക്കണമെന്നും ചൂണ്ടിക്കാട്ടി മകള്‍ ഹിമാന്‍ഷു പരാതി നല്‍കിയിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Keywords: Woman Found Dead in House, UP, News, Crime, Criminal Case, Found Dead, Police, Arrested, Complaint, Gun Atack, National News.

Post a Comment