വഡോദര: (KVARTHA) ഉറക്കത്തില്‍ ഭാര്യയെ മൂര്‍ചയേറിയ ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തിയ പിതാവിനെ അര്‍ധരാത്രിയില്‍ നിയമത്തിനു മുന്നിലെത്തിച്ച് മകന്‍, ഒപ്പം അമ്മയുടെ മൃതദേഹവും. കാണ്‍പൂരിലെ മോര്‍ബി ഗ്രാമത്തില്‍ താമസിക്കുകയായിരുന്ന ജിങ്കി നായ്കയെ ആണ് ഭര്‍ത്താവ് റെംല (46) കൊലപ്പെടുത്തിയത്. തുടര്‍ന്ന് അര്‍ധരാത്രി 410 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാണ് അവര്‍ സോസ് പൊലീസ് സ്റ്റേഷനില്‍ എത്തിയത്.
തൊട്ടുപിന്നാലെ അച്ഛനെയും മകന്‍ ഹാഷ്മുഖ് സ്റ്റേഷനിലെത്തിച്ചു. അമ്മയുടെ മരണത്തിന് കാരണക്കാരനായ പിതാവിന് അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കുക എന്നതായിരുന്നു അപ്പോള്‍ ഹാഷ്മുഖ് ചിന്തിച്ചിരുന്നത്. മോര്‍ബിയിലെ കര്‍ഷകതൊഴിലാളികളായിരുന്നു റെംലയും കുടുംബവും. രണ്ട് ആണ്‍മക്കളായിരുന്നു ദമ്പതികള്‍ക്ക്. കുടുംബപരമായി കര്‍ഷകരാണിവര്‍.
ചൊവ്വാഴ്ച രാത്രി ഉറങ്ങിക്കിടക്കുമ്പോഴാണ് റെംല ജിങ്കിയെ മൂര്‍ചയുള്ള ആയുധം കൊണ്ട് ആക്രമിച്ചത്. തലക്കും മുഖത്തും ഗുരുതരമായി പരുക്കേറ്റ ജിങ്കി തല്‍ക്ഷണം തന്നെ മരിച്ചു. ജിങ്കിയുടെ അലറിക്കരച്ചില്‍ കേട്ടാണ് പുറത്തുകിടക്കുകയായിരുന്ന മക്കള്‍ ഓടിയെത്തിയത്.
ജിങ്കിയുടെ മൃതദേഹവുമായി സ്വന്തം നാടായ ഛോട്ട ഉദിപൂരിലേക്ക് പോകാമെന്ന് അവര്‍ തീരുമാനിച്ചു. അതിനുള്ള എല്ലാ ഏര്‍പ്പാടുകളും ചെയ്തു. ടാക്‌സിയും വിളിച്ചു. കുടുംബാംഗങ്ങള്‍ മൃതദേഹവുമായി കാറില്‍ യാത്ര പുറപ്പെട്ടു. അര്‍ധരാത്രി 410 കിലോമീറ്റര്‍ ദൂരമാണ് ആ കുടുംബം പിന്നിട്ടത്. എന്നാല്‍ ഗ്രാമത്തിലേക്ക് പോകുന്നതിന് പകരം സോസ് പൊലീസ് സ്റ്റേഷനിലേക്ക് പോകാന്‍ ഹാഷ്മുഖ് കാര്‍ ഡ്രൈവറോട് ആവശ്യപ്പെട്ടു.
അങ്ങനെയാണ് അവര്‍ പൊലീസ് സ്റ്റേഷനിലെത്തിയത്. എന്നാല്‍ കുറ്റകൃത്യം നടന്നത് മോര്‍ബി പൊലീസ് സ്റ്റേഷന്റെ പരിധിയിലായതിനാല്‍ അവിടെ പരാതി നല്‍കാനായിരുന്നു പൊലീസുകാരുടെ നിര്‍ദേശം. ഭാര്യയെ കൊലപ്പെടുത്തിയതിനുള്ള കാരണം കണ്ടെത്താനായി പൊലീസ് റെംലയെ ചോദ്യം ചെയ്തു. ബുധനാഴ്ച മോര്‍ബി പൊലീസ് റെംലയുടെ അറസ്റ്റ് രേഖപ്പെടുത്തി.
Keywords: Woman Found Dead in House, Ahmedabad, News, Crime, Criminal Case, Dead Body, Police Station, Murder, Accused, Arrested, National News.