ഊര്‍മിളയും ഭര്‍ത്താവ് സജേഷും കുടുംബ വഴക്കിനെ തുടര്‍ന്ന് അകന്ന് കഴിയുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ സജേഷ് ഊര്‍മിളയുടെ വീട്ടിലെത്തുകയും തര്‍ക്കങ്ങള്‍ ഉണ്ടാകുകയും ചെയ്തു. തുടര്‍ന്ന് ഊര്‍മിള ജോലിക്കായി വീട്ടില്‍ നിന്നിറങ്ങി.
പോകുന്ന വഴി സമീപത്തെ പാടത്ത് വെച്ച് സജേഷ് ഊര്‍മിളയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവം നടന്നയുടന്‍ പ്രദേശവാസികള്‍ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകത്തിന് ശേഷം സജേഷ് സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഇയാളെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതമാക്കി.
Keywords: Woman Found Dead in Field, Palakkad, News, Murder, Crime, Criminal Case, Found Dead, Woman, Hospitalized, Police, Probe, Natives, Kerala News.